ആപ്പ്ജില്ല

​4 രാശികള്‍ക്ക് 2024-ല്‍ ധനലാഭം, ലക്ഷ്മീകടാക്ഷം

Yearly Horoscope 2024. ജ്യോതിഷപ്രകാരം പുതുവർഷം ഭാഗ്യം പിന്തുണയ്ക്കുന്ന ചില രാശികളുണ്ട്. അത്തരത്തിൽ ഈ നാല് രാശികൾക്ക് അടുത്ത വർഷം ധനസമൃദ്ധി ഉണ്ടാകുന്നതാണ്.

Written byലക്ഷ്മി | Samayam Malayalam 21 Dec 2023, 6:07 am
രാശി എന്നത് ജ്യോതിഷപ്രകാരം പ്രധാന്യമുള്ള ഒന്നാണ്. ഓരോരുത്തരും രാശി ചക്രത്തില്‍ പെടുന്നു. ഇത് പ്രകാരം നല്ല സമയവും മോശസമയവുമെല്ലാമുണ്ടാകാം. പുതുവര്‍ഷം, അതായത് 2024 ജ്യോതിഷപ്രകാരം ചില പ്രത്യേക രാശികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു. ഇതില്‍ പ്രധാനമായും നാല് രാശികളാണ് വരുന്നത്. ഈ രാശികളില്‍ പെടുന്ന നക്ഷത്രങ്ങള്‍ ഇതില്‍ പെടുന്നു. ലക്ഷ്മീകടാക്ഷമുള്ള രാശിഫലമാണ് ഇവര്‍ക്ക് 2024ല്‍ ഉണ്ടാകുന്നത്. ഇതിനാല്‍ തന്നെയും ധനവും ഐശ്വര്യവും വന്നു ചേരുന്ന കാലവുമാണ്.
Samayam Malayalam 4 zodiac signs who will earn more money in 2024
​4 രാശികള്‍ക്ക് 2024-ല്‍ ധനലാഭം, ലക്ഷ്മീകടാക്ഷം


ഏതെല്ലാം രാശികള്‍ക്കാണ് 2024ല്‍ ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹമുള്ളതെന്ന് അറിയൂ.

മേടം

ജ്യോതിഷപ്രകാരം നാല് രാശിക്കാര്‍ക്ക് പ്രധാനമാണ്. മേടം രാശിയാണ് ഒന്ന്. അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം എന്നിവര്‍. ഇവര്‍ക്ക് 2024 എന്ന വര്‍ഷം ഏറെ നേട്ടങ്ങളുണ്ടാകുന്ന ഒന്നാണ്. പുതിയ ചില കാര്യങ്ങള്‍ നടക്കാം. ഇത് ജോലി, വിവാഹം, സന്താനഭാഗ്യം എന്നിവയാകാം. പുതിയ ജോലി, അതായത് വിദേശജോലി വരെ ലഭിയ്ക്കാനുള്ള സാധ്യതയുണ്ട്.

മേടക്കൂറുകാർക്ക് ലഭിക്കാവുന്ന മറ്റു ഫലങ്ങൾ

ജോലിയില്‍ സംതൃപ്തിയില്ലാത്തതവര്‍ക്ക് പുതിയ ജോലിയ്ക്കുള്ള സാധ്യതയുണ്ട്. 202 പകുതിയാകുമ്പോള്‍ ആഗ്രഹപൂര്‍ത്തീകരണവും സാധ്യതയുണ്ട്. ജീവിതത്തിലേയ്ക്ക് പുതിയ വ്യക്തി കടന്നുവരുന്നു. വ്യക്തികളുമായുള്ള തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ സാധിയ്ക്കും. ചെറിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെങ്കിലും ഇത് രമ്യമായി പരിഹരിയ്ക്കാന്‍ സാധിയ്ക്കും.

Also read: 2024-ല്‍ ഭാഗ്യം തേടിയെത്തും 9 നക്ഷത്രങ്ങള്‍

തുലാം

തുലാം രാശിക്കാര്‍ക്കും സൗഭാഗ്യകരമായ വര്‍ഷമാണ് വരുന്നത്. ഇവര്‍ക്ക് ലക്ഷ്മീകടാക്ഷമുണ്ടാകും. ഇതിനാല്‍ പല ഉയര്‍ച്ചകളും വന്നു ചേരും. ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ ഭാഗം എന്നിവ ഇതില്‍ പെടുന്നു. ഇവരുടെ ജീവിതത്തില്‍ സമ്പത്ത് വരും. പ്രതീക്ഷിയ്ക്കാത്ത വിധത്തില്‍ നിന്നും പണം വന്നു ചേരുന്നു.

തുലാക്കൂറുകാരുടെ മറ്റ് ഫലങ്ങൾ

പുതിയ ചുമതലകള്‍ ലഭിയ്ക്കാം. ഇത് പലതും ആഗ്രഹിച്ചതാകും. ജോലിസ്ഥലത്ത് അംഗീകാരം ലഭിയ്ക്കും. ജനപ്രിയരായി മാറും. നമ്മുടെ മുന്നില്‍ വരുന്ന കാര്യങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിയ്ക്കുക. കലാപരമായ നേട്ടങ്ങളും, വിദേശ വിദ്യാഭ്യാസയോഗവുമെല്ലാം ഉണ്ടാകുന്നു. കുടുംബത്തില്‍ സന്തോഷം വരും. ഏത് കാര്യം ചെയ്യുമ്പോഴും ലക്ഷ്മീദേവിയെ സ്മരിച്ച് ചെയ്യുക.

വൃശ്ചികം

വൃശ്ചികം രാശിയ്ക്കും ഗുണകരമാണ്. വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട നാളുകാര്‍ക്കും ലക്ഷ്മീകടാക്ഷമുള്ളതിനാല്‍ സാമ്പത്തികമായ ഉയര്‍ച്ചയുണ്ടാകും. ഏത് കാര്യവും സ്വയം ഏറ്റെടുത്ത് ചെയ്യാനുള്ള കഴിവ് നേടിയെടുക്കും. ഇതിനാല്‍ മറ്റുള്ളവരുടെ പരിഗണനയും ലഭിയ്ക്കുന്നു. ലക്ഷ്മീദേവിയേയും വിഘ്‌നേശ്വരനേയും മനസില്‍ വിചാരിച്ച് പ്രവര്‍ത്തിയ്ക്കും.

Also read: സമയത്തിന് നടന്നില്ലെങ്കില്‍ വിവാഹം വൈകും ചില നക്ഷത്രങ്ങള്‍

വൃശ്ചിക രാശിക്ക് ലഭിക്കുന്ന മറ്റ് ഫലങ്ങൾ

പുതിയ സംരംഭം ആരംഭിയ്ക്കാന്‍ സാധിയ്ക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. കനകധാരാ സ്‌തോത്രം ജപിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഉയര്‍ച്ചയ്ക്ക് നല്ലതാണ്. ഇത് രാവിലെ ജപിയ്ക്കുന്നത് നല്ലതാണ്. ഈ രാശിക്കാര്‍ക്ക് ജോലി, വിവാഹം, സന്താനസൗഭാഗ്യം, വിദേശപഠനം എന്നിവ സാധ്യമാകുന്നു. പൊതുവേ അനുകൂലമായ സമയാണിത്.

മകരം

മകരം രാശിയാണ് അടുത്തത്. ഉത്രാടം, തിരുവോണം, അവിട്ടം ആദ്യ മുക്കാല്‍ഭാഗം എന്നിവ. ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യമായി പ്രതിരോധിയ്ക്കാന്‍ കഴിയുന്ന കാലഘട്ടമാണിത്. ചിന്തിച്ച് മുന്നോട്ടു പോകുന്നത് വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുന്നത്. ലക്ഷ്മീകടാക്ഷത്താല്‍ ഭാഗ്യം വന്നു ചേരുന്ന വര്‍ഷം. ജോലി സംബന്ധമായി അല്‍പം ബുദ്ധിമുട്ട് നേരിടുമെങ്കിലും വര്‍ഷം പകുതിയോടെ ഈ ബുദ്ധിമുട്ട് മാറിക്കിട്ടും.

മകരം രാശിയുടെ മറ്റ് ഫലങ്ങൾ

കഠിനാധ്വാനത്തിന് ഫലമുണ്ടാകുന്ന സമയമാണിത്. വിവാഹത്തിന് ശ്രമിയ്ക്കുന്നവര്‍ക്ക് അനുകൂലമായ സമയം. രോഗദുരിതങ്ങളില്‍ നിന്നും മുക്തി നേടും. പുതിയ ബിസിനസ് കാര്യങ്ങള്‍ നടപ്പാകും. സന്തോഷവും വിജയവും വരുന്ന ഒരു കാലഘട്ടമാണിത്. വീട്ടിലും സൗഹൃദങ്ങളിലും സന്തോഷം വരും.

ഓതറിനെ കുറിച്ച്
ലക്ഷ്മി
കഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്