ആപ്പ്ജില്ല

Scorpio Girls Love | വൃശ്ചികം രാശിയിലെ പെണ്‍കുട്ടികള്‍ക്ക് പ്രണയ പൊരുത്തമുള്ള രാശിക്കാര്‍ ഇവരാണ്!

scorpio girls and love compatibility | വൃശ്ചികരാശിയിലെ സ്ത്രികള്‍ തങ്ങളുടെ പ്രണയബന്ധത്തിലെ തീവ്രമായ അഭിനിവേശത്തിനും അസാധരാണമായ വിശ്വസ്തതയ്ക്കും പേരുകേട്ടവരാണ്.

Samayam Malayalam 25 Apr 2023, 2:43 pm

ഹൈലൈറ്റ്:

  • രാശിചക്രത്തിലെ എട്ടാത്തെ രാശിയാണ് വൃശ്ചികം രാശി.
  • തേളിന്റെ രൂപമാണ് വൃശ്ചികം രാശിയെ പ്രതിനിധീകരിക്കുന്നത്.
  • വൃശ്ചികം രാശിക്കാരികള്‍ വശ്യത നിറഞ്ഞ സ്വഭാവങ്ങളുള്ളവരാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Scorpio women and love compatibility
PC: iStock

ഭാരതീയ ജ്യോതിഷ പ്രകാരം രാശിചക്രത്തിലെ എട്ടാത്തെ രാശിയാണ് വൃശ്ചികം രാശി. തേളിന്റെ രൂപമാണ് വൃശ്ചികം രാശിയെ പ്രതിനിധീകരിക്കുന്നത്. വൃശ്ചികം രാശിയിലെ പെണ്‍കുട്ടികള്‍ (Scorpio Girl) തങ്ങളുടെ ബന്ധത്തില്‍ തീവ്രതയ്ക്കും അഭിനിവേശത്തിനും വിശ്വസ്തതയ്ക്കും പേരുകേട്ടതാണ്. ഒരു വൃശ്ചിക രാശിക്കാരിയുടെ പ്രണയ താല്‍പ്പര്യങ്ങളില്‍ കൗതുകകരവും വശ്യത നിറഞ്ഞതും നിഗൂഢവുമായ സ്വഭാവ സവിശേഷതകള്‍ കാണാം. അവരുടെ കണ്ണുകള്‍ക്ക് അവരുടെ ഹൃദയത്തിലെ തീവ്രമായ പ്രണയത്തെ വെളിപ്പെടുത്തുവാന്‍ സാധിക്കും.
പ്രണയത്തിന്റെ കാര്യത്തില്‍ വൃശ്ചിക രാശിയിലെ പെണ്‍കുട്ടികള്‍ക്ക് ഒന്നുകില്‍ വളരെ ആത്മാര്‍ത്ഥമായ അടുത്ത് നില്‍ക്കുന്നവരാകാം. മറുവശത്ത് നിങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന കടുത്ത എതിരാളികളാകാം. അവര്‍ എപ്പോഴും തങ്ങളുടെ പങ്കാളികളില്‍ ജാഗ്രതയുള്ളവരും അവരുടെ ഏറ്റവും അമൂല്യമായ രഹസ്യങ്ങള്‍ പോലും സംരക്ഷിക്കുന്നവരുമായിരിക്കും. എന്നിരുന്നാലും, പിണക്കം സംഭവിച്ചാല്‍ വൃശ്ചികം രാശിയിലെ പെണ്‍കുട്ടികള്‍ പങ്കാളികള്‍ക്ക് ഏറ്റവും അപകടകാരികളാകും. അവരില്‍ നിന്ന് പല പ്രതികാരങ്ങളും ഏല്‍ക്കേണ്ടി വരും.

Virgo Girls Love | കന്നി രാശിയിലെ പെണ്‍കുട്ടികള്‍ക്ക് പ്രണയ പൊരുത്തമുള്ള രാശിക്കാര്‍!
വൃശ്ചികം രാശിയിലെ പെണ്‍കുട്ടികള്‍ക്ക് പ്രണയ പൊരുത്തമുള്ള രാശിക്കാര്‍ (Scorpio Girls And Love Compatibility) ഇവരാണ്!

ഇടവം രാശിയിലെ പുരുഷന്മാര്‍

വൃശ്ചിക രാശിയിലെ പെണ്‍കുട്ടികള്‍ക്ക് ഇടവം രാശികളിലെ പുരുഷനുമായി നന്നായി ഇടപഴകാന്‍ കഴിയും. ഇവരുടെ ബന്ധത്തില്‍ തുടക്കത്തില്‍ ചെറിയ തടസ്സങ്ങളുണ്ടായേക്കാം. എന്നാല്‍ ആ പ്രാരംഭ തടസ്സം മറികടന്നാല്‍, അവരുടെ ബന്ധം ആനന്ദകരമാകും. വൈകാരികമായി പെരുമാറുന്ന വൃശ്ചിക രാശിക്കാരായ പെണ്‍കുട്ടികള്‍, ഒരു സ്ഥിരതയുള്ള ബന്ധമാണ് ആഗ്രഹിക്കുന്നത്. അവര്‍ ഉദ്ദേശിക്കുന്ന സ്ഥരതയും വിശ്വസ്ഥയും ഇടവം രാശിയിലെ പുരുഷന് മികച്ച രീതിയില്‍ നല്‍കാനാകും.

ഒരു വൃശ്ചിക രാശിക്കാര്‍ക്ക് തങ്ങളുടെ അധികാരം പ്രയോഗിക്കാനും ഒരു അധികാരത്തിലെത്താനും ആഗ്രഹിക്കുന്നവരാണ്. ഒരു ഇടവരാശിയിലെ പങ്കാളിക്ക് ഇത് നന്നായി മനസ്സിലാക്കി പെരുമാറാന്‍ സാധിക്കും. വൃശ്ചിക രാശിയിലെ പെണ്‍കുട്ടികളുടെ വശ്യചാരുതയാല്‍ ഇടവ രാശിക്കാര്‍ സന്തോഷവാന്മാരും ആയിരിക്കും.

കര്‍ക്കടകം രാശിയിലെ പുരുഷന്മാര്‍

വൃശ്ചിക രാശിയിലെ പെണ്‍കുട്ടികള്‍ക്ക് കര്‍ക്കടക രാശിയിലെ പുരുഷന്മാരുമായി നല്ലൊരു പ്രണയബന്ധം കെട്ടിപ്പെടുക്കാന്‍ സാധിക്കും. ഈ രണ്ട് രാശിക്കാര്‍ക്കും ജല മൂലകത്തിന്റെ അന്തര്‍ലീനമായ സ്വഭാവസവിശേഷതകള്‍ ഉള്ളതിനാലാണ് അത് സാധ്യമാകുന്നത്. തന്റെ കരുതലിനും സഹായകമായ മനോഭാവത്തിനും പേരുകേട്ട കര്‍ക്കടക രാശിയിലെ ഒരു പുരുഷന്‍ ഒരു വൃശ്ചിക രാശിയിലെ ഒരു പെണ്‍കുട്ടിക്ക് എന്തുകൊണ്ടും താങ്ങാവുന്ന ഒരു പങ്കാളിയായിരിക്കും.


വൃശ്ചിക രാശിയിലെ പെണ്‍കുട്ടികള്‍ അസാധാരണമായ വിശ്വസ്തയാണ്. കര്‍ക്കടക രാശിയിലെ തന്റെ പങ്കാളിയോടുള്ള വിശ്വസ്തതയില്‍ ഇവര്‍ ഉറച്ചുനില്‍ക്കുന്നു. പ്രണയബന്ധത്തില്‍ എല്ലായ്‌പ്പോഴും സുരക്ഷിതത്വം വിലമതിക്കുന്ന ആളുകളാണ് ഈ പെണ്‍കുട്ടികള്‍. കര്‍ക്കടക രാശിയിലെ പുരുഷന്മാര്‍ക്ക് കഠിന സ്വഭാവികളായ വൃശ്ചികം രാശിക്കാരായ പെണ്‍കുട്ടികളുടെ വൈകാരിക പരാധീനതകള്‍ മനസ്സിലാക്കി അവര്‍ക്കൊപ്പം നിന്ന് ആശ്വാസം പകരാന്‍ സഹായിക്കുന്നവരായിരിക്കും.

മീനം രാശിയിലെ പുരുഷന്മാര്‍

വൃശ്ചിക രാശിയിലെ പെണ്‍കുട്ടികള്‍ സ്വാഭാവികമായും ഒരു മീനം രാശിയിലെ പുരുഷന്‍ പ്രകടിപ്പിക്കുന്ന ഊഷ്മളതയിലേക്കും ദയയിലേക്കും ആകര്‍ഷിക്കപ്പെടും. പ്രണയത്തിലെ വൈകാരിക ബന്ധത്തിന് വളരെയധികം വിശ്വാസ്യത നല്‍കുന്ന വൃശ്ചിക രാശിയലെ പെണ്‍കുട്ടികള്‍ക്ക്, ഉദാരമതിയായ മീനരാശിയിലെ പുരുഷനെക്കാള്‍ മികച്ച ഒരു പൊരുത്തം കണ്ടെത്താന്‍ കഴിഞ്ഞില്ല.

അവബോധജന്യവും സഹജവാസനയെ വിശ്വസിക്കുന്നതും ഒക്കെ ഈ രണ്ട് രാശിക്കാര്‍ക്കും പൊതുവായുള്ള ഒന്നാണ്. അത് ഇവരുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ബന്ധിത ശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു വൃശ്ചിക രാശിക്കാരിയായ സ്ത്രീക്ക് ഒരു മീനം രാശിക്കാരന്റെ ജീവിതത്തില്‍ അല്‍പ്പം പ്രായോഗിക മാനം പകരാന്‍ കഴിയും. ചില സമയങ്ങളില്‍ അവര്‍ ഫാന്റസിയുടെ ലോകത്തേക്ക് നീങ്ങുന്നു.

Aquarius Girls Love | കുംഭം രാശിയിലെ പെണ്‍കുട്ടികള്‍ക്ക് പ്രണയ പൊരുത്തമുള്ള രാശിക്കാര്‍ ഇവരാണ്!
മകരം രാശിയിലെ പുരുഷന്മാര്‍

വൃശ്ചിക രാശിയിലെ പെണ്‍കുട്ടികളും മകരം രാശിയിലെ പുരുഷന്മാര്‍ തമ്മിലുള്ള പ്രണയബന്ധം, കാല്‍പനികതെക്കാള്‍ കൂടുതല്‍ പ്രായോഗികമായ തലങ്ങളിലുള്ള ഒന്നായിരിക്കും. വൃശ്ചികവും മകരവും ഏറ്റവും അഭിലാഷവും ലക്ഷ്യബോധമുള്ളതുമായ രാശികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ സ്വഭാവം തന്നെയായിരിക്കും അവരെ പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്നത്.

ഒരു വൃശ്ചിക രാശിക്കാരായ പെണ്‍കുട്ടിക്ക് തന്റെ ജീവിതത്തിലെ ഉന്നതമായ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന്, മകരം രാശിയിലെ പുരുഷ പങ്കാളിയില്‍ നിന്ന് യുക്തിസഹമായ പ്രായോഗിക ദിശാബോധം ലഭിച്ചേക്കാം. മകരം രാശിക്കാര്‍, വൃശ്ചിക രാശിക്കാരായ പെണ്‍കുട്ടികളുടെ വശ്യ സ്വഭാവങ്ങളാല്‍ അനുരുക്തനാവുകയും അവരുമായുള്ള ബന്ധം വിലമതിക്കുകയും ചെയ്യുന്നവരായിരിക്കും.

Sagittarius Girls Love | ധനു രാശിയിലെ പെണ്‍കുട്ടികള്‍ക്ക് പ്രണയ പൊരുത്തമുള്ള രാശിക്കാര്‍ ഇവരാണ്!
Disclaimer:
ഈ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം സമയം മലയാളം ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്