ആഗോള നിരയിൽ ധാരാളം പ്രീമിയം ബൈക്കുകളുണ്ടെങ്കിലും ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട എന്തുകൊണ്ടോ ഇന്ത്യയിൽ ഇക്കാലമത്രയും സ്കൂട്ടർ, കമ്യൂട്ടർ ബൈക്കുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പക്ഷെ കാലം മാറിയതോടെ ഹോണ്ട ഇപ്പോൾ മാറിചിന്തിചിക്കുകയാണ്. കൂടുതൽ പ്രീമിയം ബൈക്കുകൾ ഇന്ത്യയിലെത്തിക്കാനുള്ള പുത്തൻ പദ്ധതിയുടെ ഭാഗമായി പരിഷ്ക്കരിച്ച CRF 1100L ആഫ്രിക്ക ട്വിൻ മോഡൽ ഹോണ്ട ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
ഓഫ്റോഡിങ് കൂടുതൽ സീരിയസ് ആയി എടുക്കുന്നവർക്കുള്ള പുത്തൻ പരിഷ്കരിച്ച ആഫ്രിക്ക ട്വിൻ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹോണ്ട ആഗോള വിപണിക്ക് പരിചയപ്പെടുത്തിയത്. എൻജിൻ, ഫീച്ചറുകൾ എന്നിവയിലെല്ലാം സമൂലമായ മാറ്റങ്ങളോടെ എത്തുന്ന പുത്തൻ ആഫ്രിക്ക ട്വിന്നിനെ മാർച്ച് മാസം അഞ്ചാം തിയതി ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
Also read: കാത്തിരിക്കാം ഈ വർഷം ഈ 10 പുത്തൻ ബൈക്കുകൾക്കായി
ആഫ്രിക്ക ട്വിൻ, ആഫ്രിക്ക ട്വിൻ അഡ്വെഞ്ചർ സ്പോർട്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുത്തൻ മോഡലിനെ ഹോണ്ട ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദീർഘദൂര ടൂറിംഗ് മോഡൽ ആണ് രണ്ടാമത്തേത്. ഇത് പക്ഷെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നത് കണ്ടറിയണം. ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം മാനുവൽ ഗിയർബോക്സിലും ആഫ്രിക്ക ട്വിൻ ഒരു പക്ഷെ ഇത്തവണ ഇന്ത്യയിലെത്തിയേക്കും.
2020 ഹോണ്ട CRF 1100L ആഫ്രിക്ക ട്വിൻ
999 സിസി എഞ്ചിന് പകരം 1,084 സിസിയുള്ള ഡിസ്പ്ലേസ്മെന്റ് വർധിപ്പിച്ച എൻജിനാണ് പുതിയ CRF 1100L ആഫ്രിക്ക ട്വിന്നിന്റെ ഹൈലൈറ്റ്. 7,500 അർപിഎമ്മിൽ 101 ബിഎച്പി പവറും 6,250 അർപിഎമ്മിൽ 105 എൻഎം ടോർക്കും ഉല്പാദിപ്പിക്കും ഈ പുത്തൻ എൻജിൻ. ഭാരം കുറഞ്ഞ അലുമിനിയം സിലിണ്ടർ സ്ലീവ്, റീഡിസൈൻ ചെയ്ത എഞ്ചിൻ കെയ്സിംഗ് എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന്റെ ഭാരവും കുറച്ചിട്ടുണ്ട്. 2020 ആഫ്രിക്ക ട്വിന്റെ മാനുവൽ ട്രാൻസ്മിഷൻ എഞ്ചിൻ മുമ്പത്തേതിനേക്കാൾ 2.5 കിലോഗ്രാം ഭാരവും ഓട്ടോമാറ്റിക് ഡിസിടി (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) എഞ്ചിൻ 2.2 കിലോഗ്രാം ഭാരം കുറവാണ്.
Also read: ഡ്യൂക്ക്, ആർസി ശ്രേണിയിലെ 7 ബൈക്ക് മോഡലുകളും പരിഷ്കരിച്ച് കെടിഎം
ഹോണ്ട സെലക്റ്റബിൾ ടോർക്ക് കണ്ട്രോൾ (HSTC), സിക്സ്-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) എന്നിവയാണ് ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ. ടൂർ, അർബൻ, ഗ്രാവൽ, ഓഫ്-റോഡ് എന്നിങ്ങനെ റൈഡിങ് മോഡുകൾക്കൊപ്പം രണ്ടു കസ്റ്റം റൈഡ് മോഡുകളും CRF 1100L ആഫ്രിക്ക ട്വിന്നിൽ ഹോണ്ട ചേർത്തിട്ടുണ്ട്. പുതിയ എൻജിനിൽ ഇപ്പോൾ നാല് പവർ ലെവലും മൂന്ന് ലെവൽ ഇലക്ട്രോണിക് എഞ്ചിൻ ബ്രേക്കിംഗും ചേർത്തത്തിട്ടുണ്ട്. ആപ്പിൾ കാർപ്ലേയ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള പുതിയ ടച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും പുത്തൻ ഹോണ്ട ആഫ്രിക്ക ട്വിന്നിൽ ചേർത്തിട്ടുണ്ട്.
Also read: ചേതക് ജാഗ്രതൈ! ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്ക് സ്കൂട്ടർ എത്തി
കാട്രിഡ്ജ് ടൈപ്പ് ഇൻവെർട്ടഡ് ടെലിസ്കോപിക് ഷോവ മുൻ സസ്പെൻഷനും, മോണോ-ഷോക്ക് പിൻ സസ്പെൻഷനുമാണ് ആഫ്രിക്ക ട്വിന്നിൽ. 21-ഇഞ്ച് മുൻ വീലിൽ 310 എംഎം ഇരട്ട ഡിസ്കും, 18-ഇഞ്ച് പിൻ വീലിൽ, 256 എംഎം സിംഗിൾ ഡിസ്കും ആണ് ബ്രെയ്ക്കിങ്ങിനായി ക്രമീകരിച്ചരിക്കുന്നത്. മാത്രമല്ല ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം ഓൺ-റോഡ്, ഓഫ്-റോഡ് ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. പിൻ ചക്രത്തിലെ എബിഎസ് പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്യാനും സാധിക്കും. ഏകദേശം 15 ലക്ഷത്തിനടുത്താണ് പുത്തൻ ആഫ്രിക്ക ട്വിൻ മോഡലിന്റെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.