ആപ്പ്ജില്ല

എന്തുണ്ട് പുതുതായി?, 2023 മോഡൽ ഹോണ്ട ഡിയോ 125 സ്കൂട്ടർ എത്തിയിരിക്കുന്നത് കിടിലൻ ഫീച്ചറുകളോടെ

Honda Dio 125 Price | ഹോണ്ട ആക്ടിവയ്ക്ക് പിന്നാലെ സ്മാർട്ടായി ഹോണ്ട ഡിയോ 125 സ്കൂട്ടറും ഇന്ത്യൻ വിപണിയിലെത്തി. സ്റ്റാൻഡേർഡ്, സ്മാർട്ട് വേരിയന്റുകളിൽ 2023 മോഡൽ ഡിയോ ലഭ്യമാകും.

Authored byദീനദയാൽ എം | Samayam Malayalam 14 Jul 2023, 10:23 am
രാജ്യത്തെ സ്കൂട്ടർ വിപണിയിൽ വലിയ ജനപ്രിതിയുള്ള മോഡലാണ് ഹോണ്ട ഡിയോ 125 (Honda Dio 125). ഈ സ്കൂട്ടറിന്റെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. ആകർഷകമായ ഡിസൈനുള്ള പൊസിഷൻ ലാമ്പും ബോൾഡ് ഗ്രാഫിക്സുമായി വരുന്ന 2023 മോഡൽ ഹോണ്ട ഡിയോ 125 യുവാക്കളെ പോലും ആകർഷിക്കും. ഡ്യുവൽ ഔട്ട്‌ലെറ്റ് മഫ്‌ളറും സ്പ്ലിറ്റ് ഗ്രാബ് റെയിലോടുകൂടിയ ടെയിൽ ലാമ്പും ഈ സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. സ്റ്റൈലും കരുത്തും ഒരുമിക്കുന്ന 2023 ഹോണ്ട ഡിയോ 125 സ്കൂട്ടറിന്റെ വിലയും സവിശേഷതകളും നോക്കാം.
Samayam Malayalam 2023 honda dio 125 scooter price and features
എന്തുണ്ട് പുതുതായി?, 2023 മോഡൽ ഹോണ്ട ഡിയോ 125 സ്കൂട്ടർ എത്തിയിരിക്കുന്നത് കിടിലൻ ഫീച്ചറുകളോടെ


വിലയും വേരിയന്റുകളും

ഹോണ്ട ഡിയോ 125 സ്കൂട്ടർ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിവയാണ് ഈ വേരിയന്റുകൾ. സ്റ്റാൻഡേർഡ് വേരിയന്റിന് 83,400 രൂപയാണ് എക്സ് ഷോറൂം വില. സ്‌മാർട്ട് വേരിയന്റിന്റെ 91,300 രൂപയാണ് എക്സ് ഷോറൂം വില. പേൾ സൈറൻ ബ്ലൂ, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സാങ്രിയ റെഡ് മെറ്റാലിക്, സ്‌പോർട്‌സ് റെഡ് എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിൽ ഹോണ്ട ഡിയോ 125 ലഭ്യമാകും.

Read More: നിരത്തുകൾ കീഴടക്കി സുസുക്കി ആക്സസ് 125; ഉത്പാദനം 50 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു

സുരക്ഷ

2023 ഹോണ്ട ഡിയോ 125ൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. മികച്ച റസ്പോൺസുള്ള ബ്രേക്കിങ്ങിനായി ഒരു വേവ് ഡിസ്ക് ബ്രേക്കാണ് സ്കൂട്ടറിൽ ഹോണ്ട നൽകിയിട്ടുള്ളത്. ഡിയോയുടെ കോംബി-ബ്രേക്ക് സിസ്റ്റം (CBS) ഇക്വലൈസർ ഉപയോഗിച്ച് സുരക്ഷയും നിയന്ത്രണവും കൂടുതൽ മെച്ചപ്പെടുത്തുന്നു. ബ്രേക്കിംഗ് ഫോഴ്‌സ് തുല്യമായി വിതരണം ചെയ്യുന്നതാണ് ഈ സംവിധാനം. അലോയ് വീലുകൾ കാണാൻ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം തന്നെ സ്റ്റെബിലിറ്റിക്കും പെർഫോമൻസിനും സഹായിക്കുന്നു. ഫിസിക്കൽ കീ ഇല്ലാതെ ലോക്ക്, അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഹോണ്ട സ്മാർട്ട് കീ സാങ്കേതികവിദ്യയും സ്കൂട്ടറിലുണ്ട്.

എഞ്ചിൻ

ഹോണ്ട ഡിയോ 125ന്റെ പുതിയ പതിപ്പിലും ഹോണ്ട എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) ഉള്ള 125 സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് നൽകിയിട്ടുള്ളത്. ഈ എഞ്ചിൻ കാര്യക്ഷമമായ പെർഫോമൻസ് നൽകുന്നതിനൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള മാറ്റങ്ങളുമായിട്ടാണ് വരുന്നത്. ഹോണ്ട എസിജി സ്റ്റാർട്ടർ സുഗമവും അധികം ശബ്ദം ഉണ്ടാക്കാത്തതുമായി എഞ്ചിൻ സ്റ്റാർട്ടിങ് ഉറപ്പാക്കുന്നു. മെച്ചപ്പെടുത്തിയ ടംബിൾ ഫ്ലോ സാങ്കേതികവിദ്യ ഡിയോയുടെ മൈലേജ് വർധിപ്പിച്ചിട്ടുണ്ട്.

Read More: പരിപാടിയിൽ ചെറിയ മാറ്റം, എതിരാളികൾ കൂടിയതോടെ ഹിമാലയൻ 450 വേഗമെത്തിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ഫീച്ചറുകൾ

റൈഡിങ് അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി സ്മാർട്ട് ഫീച്ചറുകളുമായിട്ടാണ് 2023 മോഡൽ ഹോണ്ട ഡിയോ 125 വരുന്നത്. ഫുൾ ഡിജിറ്റൽ മീറ്റർ ലൈവായി നിരവധി വിവരങ്ങൾ നൽകുന്നു. മികച്ച കണക്റ്റിവിറ്റിയും ഈ സ്കൂട്ടറിൽ ഉണ്ട്. സ്റ്റാർട്ട് ചെയ്ത് വെറുതെ വച്ചാൽ എഞ്ചിൻ ഓട്ടോമാറ്റിക്കായി ഓഫ് ചെയ്ത് ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഐഡ്‌ലിങ് സ്റ്റോപ്പ് സിസ്റ്റവും ഹോണ്ട ഡിയോ 125ൽ നൽകിയിട്ടുണ്ട്. എഞ്ചിൻ ഇൻഹിബിറ്ററുള്ള സൈഡ് സ്റ്റാൻഡ് ഉള്ളതിനാൽ സൈഡ് സ്റ്റാൻഡ് ഇട്ടിരിക്കുമ്പോൾ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല. ഇത് സുരക്ഷ വർധിപ്പിക്കുന്ന ഫീച്ചറാണ്.

മറ്റ് സവിശേഷതകൾ

ഹോണ്ട ഡിയോ 125ൽ 18 ലിറ്റർ കമ്പാർട്ട്മെന്റും ഫ്രണ്ട് പോക്കറ്റും അടക്കം ധാരാളം സ്റ്റോറേജ് സ്പേസുണ്ട്. ഡ്യുവൽ ഫംഗ്‌ഷൻ സ്വിച്ച് സീറ്റിലേക്കും എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡിലേക്കും എളുപ്പത്തിൽ ആക്‌സസ് നൽകുന്നു. റ്റു ലിഡ് ഫ്യൂവൽ ഓപ്പണിങ് സിസ്റ്റം ഇന്ധനം നിറയ്ക്കുന്നത് ലളിതമാക്കുന്നു. 12 ഇഞ്ച് ഫ്രണ്ട് വീലും 3 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ റിയർ സസ്‌പെൻഷനും ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെൻഷനുമാണ് സ്കൂട്ടറിലുള്ളത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സ്മാർട്ട് ഇസിയു, ഇമോബിലൈസർ സംവിധാനം എന്നവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകൾ.

Read More: ട്രയംഫിനെയും ഹാർലിയെയും നേരിടാൻ എൻഫീൽഡിന്റെ തുറുപ്പുചീട്ട്; പുതിയ ബുള്ളറ്റ് 350 വരുന്നു

ഓതറിനെ കുറിച്ച്
ദീനദയാൽ എം
മാധ്യമ മേഖലയിൽ നാല് വർഷമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ജേണലിസ്റ്റാണ് ദീനദയാൽ എം. ഡിജിറ്റൽ മീഡിയയിൽ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം വീഡിയോ പ്രൊഡക്ഷൻ, രാഷ്ട്രീയം, ടെക്നോളജി, ഓട്ടോമൊബൈൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ദീനദയാൽ ടെക്നോളജി, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വായന, സിനിമ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയിൽ ദീനദയാലിന് താല്പര്യമുണ്ട്. ഈ ഹോബികൾ സർഗ്ഗാത്മകമായ കഴിവുകൾ വർധിപ്പിക്കാനും വർക്ക് ലൈഫ് ബാലൻസ് നൽകുന്നതിനും അദ്ദേഹത്തെ സഹായിക്കുന്നു. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായ ഉയർന്ന നിലവാരമുള്ള ലേഖനങ്ങൾ എഴുതുന്നതിനൊപ്പം താൻ ഇടപെടുന്ന വിഷയങ്ങളിൽ പുതിയ വീക്ഷണം കൊണ്ടുവരാനും ദീനദയാൽ ശ്രമിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ