Please enable javascript.Best Electric Scooters | പെട്രോളടിച്ച് കീശ കാലിയാകില്ല; ഒന്നര ലക്ഷത്തിൽ താഴെ മാത്രം വിലയുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾ - Samayam Malayalam

പെട്രോളടിച്ച് കീശ കാലിയാകില്ല; ഒന്നര ലക്ഷത്തിൽ താഴെ മാത്രം വിലയുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾ

Authored byദീനദയാൽ എം | Samayam Malayalam 22 Jul 2023, 10:17 am
Subscribe

Best Electric Scooters | ഒന്നര ലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച ചില ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഇന്ത്യയിലുണ്ട്. ഇതിൽ ടിവിഎസ്, ഒല, ഐവൂമി, ഹീറോ, ഓകിനാവ എന്നിവയുടെ ഇവികൾ ഉൾപ്പെടുന്നു.

best electric scooters in india under rs 1 5 lakh
പെട്രോളടിച്ച് കീശ കാലിയാകില്ല; ഒന്നര ലക്ഷത്തിൽ താഴെ മാത്രം വിലയുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾ
പെട്രോൾ വില വർധനവിൽ ആശങ്കപ്പെടാത്ത ആളുകളുണ്ടാകില്ല. അതുകൊണ്ട് തന്നെ ബൈക്ക് ഉപയോഗിക്കുന്ന ആളുകളെല്ലാം ഇന്ന് ഇലക്ട്രിക്ക് സ്കൂട്ടർ (Electric Scooters) എന്നൊരു ഓപ്ഷനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഏത് ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങണം, എത്ര വില വരും എന്നിങ്ങനെയുള്ള പല സംശയങ്ങളും ആളുകൾക്കുണ്ട്. നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്ന ഒന്നര ലക്ഷത്തിൽ താഴെ മാത്രം വിലയുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ ടിവിഎസ്, ഒല, ഓകിനാവ, ഹീറോ തുടങ്ങിയ ബ്രാന്റുകളുടെ സ്കൂട്ടറുകളാണുള്ളത്.

ടിവിഎസ് ഐക്യൂബ്

ടിവിഎസ് ഐക്യൂബ്

3.04 kWh ബാറ്ററിയുമായിട്ടാണ് ടിവിഎസ് ഐക്യൂബ് സ്കൂട്ടർ വരുന്നത്. ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഈ സ്കൂട്ടറിന് സാധിക്കുന്നു. മണിക്കൂറിൽ 78 കിലോമീറ്ററാണ് സ്കൂട്ടറിന്റെ ഉയർന്ന വേഗത. 7 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേഴ്‌സ് മോഡ് തുടങ്ങിയ ഫീച്ചറുകളുമായിട്ടാണ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്. ഈ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ എക്സ് ഷോറൂം വില 1.23 ലക്ഷം രൂപയാണ്. യുഎസ്ബി ചാർജിംഗ് പോർട്ടും 32 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റിയും സ്കൂട്ടറിലുണ്ട്.


Read More: പേരിലുള്ള സ്പീഡ് ഡെലിവറിയിലില്ല; ട്രയംഫ് സ്പീഡ് 400 വെയിറ്റിങ് പിരീഡ് നാല് മാസമായി ഉയർന്നു

ഒല എസ്1 എയർ

ഒല എസ്1 എയർ

1.10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഒല എസ്1 എയർ ഇലക്ട്രിക്ക് സ്കൂട്ടറിൽ 3 kWh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ച് നൽകാൻ ഈ ഇലക്ട്രിക്ക് വാഹനത്തിന് സാധിക്കും. 4.5 kW മോട്ടോറാണ് വാഹനത്തിലുള്ളത്. ഒല എസ്1 എയറിന്റെ പരമാവധി വേഗത 85 കിലോമീറ്ററാണ്. എൽഇഡി ഹെഡ്‌ലാമ്പ്, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സീറ്റിനടിയിൽ 34 ലിറ്റർ സ്റ്റോറേജ് എന്നിവയും ഈ ഇലക്ട്രിക്ക് സ്കൂട്ടറിലുണ്ട്.

ഐവൂമി എസ്1

ഐവൂമി എസ്1

ഐവൂമി എസ്1 ഇലക്ട്രിക്ക് സ്കൂട്ടറിന് 84,999 രൂപയാണ് എക്സ്-ഷോറൂം വില. 60V/35 Ah സ്വാപ്പബിൾ ബാറ്ററിയാണ് ഈ സ്കൂട്ടറിൽ ഉള്ളത്. ഈ സ്കൂട്ടർ110 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകുന്നു. S1 80, S1 200, S1 240 എന്നീ മൂന്ന് വേരിയന്റുകളിൽ സ്കൂട്ടർ ലഭ്യമാകും. സ്കൂട്ടറിന്റെ പരമാവധി വേഗത 55 kmph ആണ്. ട്രൂ റെഡ്, സ്കാർലറ്റ് റെഡ്, പേൾ വൈറ്റ്, മൂൺ ഗ്രേ, മിഡ്നൈറ്റ് ബ്ലൂ, പീക്കോക്ക് ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാകുന്നത്.

Read More: സിംഹരാജാവ് എഴുന്നള്ളുന്നു; പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ആഗസ്റ്റ് 30ന് പുറത്തിറങ്ങും

ഒകിനാവ പ്രെയ്സ് പ്രോ

ഒകിനാവ പ്രെയ്സ് പ്രോ

ഒകിനാവ പ്രെയ്സ് പ്രോ ഇലക്ട്രിക്ക് സ്കൂട്ടറിന് 99,645 രൂപയാണ് എക്സ്-ഷോറൂം വില. 2.08 kWh ബാറ്ററിയാണ് സ്കൂട്ടറിലുള്ളത്. ഒറ്റ ചാർജിൽ 81 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഈ ബാറ്ററിക്ക് സാധിക്കും. 56 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിൽ യുഎസ്ബി ചാർജിംഗ് പോർട്ട്, ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ, ആന്റി-തെഫ്റ്റ് അലാറമുള്ള സെൻട്രൽ ലോക്കിങ്, റിമോട്ട് കീലെസ് എൻട്രി സിസ്റ്റം തുടങ്ങിയ സവിശേഷതകളുണ്ട്. ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി റെഡ് ബ്ലാക്ക്, ഗ്ലോസി ബ്ലൂ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഒകിനാവ പ്രെയ്സ് പ്രോ ഇലക്ട്രിക്ക് സ്കൂട്ടർ ലഭ്യമാകും.

ഹീറോ ഇലക്ട്രിക് ഒപ്റ്റിമ സിഎക്സ്

ഹീറോ ഇലക്ട്രിക് ഒപ്റ്റിമ സിഎക്സ്

ഹീറോ ഇലക്ട്രിക് ഒപ്റ്റിമ സിഎക്സ് ഇലക്ട്രിക്ക് സ്കൂട്ടറിൽ 51.2V/30Ah ഡ്യുവൽ ബാറ്ററിയാണുള്ളത്. പൂർണമായും ചാർജ് ചെയ്താൽ 140 കിലോമീറ്റർ റേഞ്ച് നൽകുന്ന ബാറ്ററിയാണിത്. മണിക്കൂറിൽ 45 കിലോമീറ്ററാണ് ഈ സ്കൂട്ടറിന്റെ ഉയർന്ന വേഗത. ഒപ്റ്റിമ സിഎക്‌സിൽ ടെലിസ്‌കോപ്പിക് സസ്‌പെൻഷനും 12 ഇഞ്ച് അലോയ് വീലുകളുമുണ്ട്. ചാർജിംഗിനായി യുഎസ്ബി പോർട്ടും സ്കൂട്ടറിലുണ്ട്. 85,190 രൂപ മുതലാണ് ഈ ഹീറോ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഗ്രേ, ബ്ലൂ, വൈറ്റ് കളർ ഓപ്ഷനുകളിൽ സ്കൂട്ടർ ലഭ്യമാകും.


Read More: റോയൽ എൻഫീൽഡിനെ തോൽപ്പിക്കാനാവില്ല മക്കളേ; 350 സിസിയിൽ എൻഫീൽഡ് ബൈക്കുകളുടെ സർവ്വാധിപത്യം

ദീനദയാൽ എം
ഓതറിനെ കുറിച്ച്
ദീനദയാൽ എം
മാധ്യമ മേഖലയിൽ നാല് വർഷമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ജേണലിസ്റ്റാണ് ദീനദയാൽ എം. ഡിജിറ്റൽ മീഡിയയിൽ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം വീഡിയോ പ്രൊഡക്ഷൻ, രാഷ്ട്രീയം, ടെക്നോളജി, ഓട്ടോമൊബൈൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ദീനദയാൽ ടെക്നോളജി, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വായന, സിനിമ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയിൽ ദീനദയാലിന് താല്പര്യമുണ്ട്. ഈ ഹോബികൾ സർഗ്ഗാത്മകമായ കഴിവുകൾ വർധിപ്പിക്കാനും വർക്ക് ലൈഫ് ബാലൻസ് നൽകുന്നതിനും അദ്ദേഹത്തെ സഹായിക്കുന്നു. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായ ഉയർന്ന നിലവാരമുള്ള ലേഖനങ്ങൾ എഴുതുന്നതിനൊപ്പം താൻ ഇടപെടുന്ന വിഷയങ്ങളിൽ പുതിയ വീക്ഷണം കൊണ്ടുവരാനും ദീനദയാൽ ശ്രമിക്കുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ