കൂടുതൽ ഓഫ്റോഡ് സ്വാഭാവമുള്ള ബെനെല്ലി TRK 502X പതിപ്പിന്റെയും ലോഞ്ച് ഇന്ത്യയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും തത്കാലം അടിസ്ഥാന മോഡൽ മാത്രമാണ് വില്പനക്കെത്തിയിരിക്കുന്നത്. കാവസാക്കി വേർസിസ് 650 (6.79 ലക്ഷം) സുസുക്കി വി-സ്ട്രോം 650 XT (8.84 ലക്ഷം) എന്നിവയാണ് ബിഎസ്6 ബെനെല്ലി TRK 502-യുടെ എതിരാളികൾ.
ബിഎസ്6 ബെനെല്ലി TRK 502
പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ് ബിഎസ്6 ബെനെല്ലി TRK 502-യുടെ ഒരു പ്രധാന ആകർഷണം. ഡിജി-അനലോഗ് യൂണിറ്റായി തന്നെ തുടരുന്നുണ്ടെങ്കിലും അനലോഗ് ടാക്കോമീറ്ററും ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയ്ക്കും ബാക് ലൈറ്റ് ചേർത്തിട്ടുണ്ട്. പുതിയ സ്വിച്ച് ഗിയറുകൾക്കും ബാക് ലൈറ്റുകൾ ചേർക്കുകയും അവ പ്രീമിയം ലുക്കിലുമാണ്. ബിഎസ്4 പതിപ്പിലെ കറുപ്പ് നിറത്തിലുള്ള ഫ്രണ്ട് മഡ്ഗാർഡിന് ഇപ്പോൾ ബോഡി-കളർ ഫിനീഷാണ്. വലിപ്പം കൂടിയ മിറർ, വ്യത്യസ്തമായ ഡിസൈനിലുള്ള നക്കിൾ ഗാർഡ് എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. 499.6 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ആണ് ബെനെല്ലി TRK 502യുടെ ഹൃദയം. 8,500 ആർപിഎമ്മിൽ 47.5 എച്ച്പി പവറും, 6,000 ആർപിഎമ്മിൽ 46 എൻഎം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്.
ബിഎസ്6 ഇംപെരിയാലെ 400-ഉം വിപണിയിൽ
പുത്തൻ TRK 502 ബെനെല്ലിയുടെ ബിഎസ്6 ശ്രേണിയിലെ രണ്ടാമത് ബൈക്ക് ആണ്. ബിഎസ്6 ഇംപെരിയാലെ 400 കഴിഞ്ഞ വർഷം തന്നെ വിപണിയിലെത്തി. Rs 1.99 ലക്ഷം രൂപയാണ് ബിഎസ്6 ഇംപെരിയാലെ 400-യുടെ വില. അതായത് ബിഎസ്4 ഇംപെരിയാലെ 400-നേക്കാൾ 20,000 രൂപ കൂടുതലാണ് ബിഎസ്6 മോഡലിന്. 373.5 സിസി സിംഗിൾ-സിലിണ്ടർ ഫ്യുവൽ ഇൻജെക്ഷൻ എൻജിനാണ് ബിഎസ്6 ഇംപെരിയാലെ 400-യ്ക്ക്. എൻജിൻ പരിഷ്ക്കാരങ്ങൾക്ക് ശേഷവും 5000 അർപിഎമ്മിൽ 19 ബിഎച്പി പവർ മാറ്റമില്ലാതെ തുടരുന്നു. ടോർക്കും മാറ്റമില്ലാതെ 29 എൻഎമ്മിൽ തന്നെ തുടരുന്നു എങ്കിലും ഇപ്പോൾ 3,500 അർപിഎമ്മിൽ തന്നെ ഈ ടോർക്ക് ലഭ്യമാണ്. 5-സ്പീഡ് ഗിയർബോക്സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.
വിപണിയിലെത്തി 2 മാസം! മീറ്റിയോർ 350യുടെ വില കൂട്ടി റോയൽ എൻഫീൽഡ്