ആപ്പ്ജില്ല

എൻഫീൽഡിന് അടുത്ത പണി; ഹാർലി ഡേവിഡ്‌സൺ ഇനിയൊരു വില കുറഞ്ഞ ബൈക്ക് കൂടി പുറത്തിറക്കും

Harley-Davidson | ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്റ്റർ 440 എന്ന പേരിലായിരിക്കും പുതിയ മോട്ടോർസൈക്കിൾ പുറത്തിറങ്ങുന്നത്. ഈ ബൈക്കിൽ എക്സ്440യിൽ ഉള്ള അതേ എഞ്ചിനും കൂടുതൽ സ്പോർട്ടി ഡിസൈനും ഉണ്ടായിരിക്കും.

Authored byദീനദയാൽ എം | Samayam Malayalam 27 Jul 2023, 10:08 am
ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് ഇന്ത്യൻ വിപണിയിൽ വില കുറഞ്ഞ ഹാർലി ഡേവിഡ്‌സൺ എക്സ്440 എന്ന മോട്ടോർസൈക്കിൾ അവതരിപ്പിച്ചതിന് പിന്നാലെ പുതിയൊരു ബൈക്കിന്റെ പണിപ്പുരയിലാണ് ഹാർലി. ഇന്ത്യയിലേക്കായി തന്നെ മറ്റൊരു വില കുറഞ്ഞ ചെറു മോട്ടോർസൈക്കിളാണ് ബ്രാന്റ് നിർമ്മിക്കുന്നത്. എക്സ്440 എന്ന മോഡലിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഹാർലി ഡേവിഡ്‌സൺ പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുന്നത്. ഈ ബൈക്കിന്റെ പേര് ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്റർ 440 (Harley-Davidson Nightster 440) എന്നായിരിക്കും.
Samayam Malayalam harley davidson nightster 440 affordable bike will be launched soon
എൻഫീൽഡിന് അടുത്ത പണി; ഹാർലി ഡേവിഡ്‌സൺ ഇനിയൊരു വില കുറഞ്ഞ ബൈക്ക് കൂടി പുറത്തിറക്കും


പുതിയ 440 ബൈക്ക്

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹീറോയും ഹാർലിയും അവരുടെ അടുത്ത പ്രധാന മോട്ടോർസൈക്കിൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാമ്. ഈ ബൈക്ക് ഹാർലി ഡേവിഡ്‌സൺ എക്സ്440യുടെ അതേ പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും അവതരിപ്പിക്കുക. 'നൈറ്റ്സ്റ്റർ 440' എന്ന പേരിൽ ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിൽ ഒരു ട്രേഡ് മാർക്ക് ഫയൽ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൂചനകൾ ശരിയാണെങ്കിൽ ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്റർ 440 എന്ന പേരിൽ തന്നെ ബൈക്ക് പുറത്തിറങ്ങും.

ഇന്ത്യയിൽ നിർമ്മിക്കും

ഹാർലി ഡേവിഡ്‌സൺ എക്സ്440 പോലെ വരാനിരിക്കുന്ന നൈറ്റ്‌സ്റ്റർ 440യും ഇന്ത്യയിൽ ഡിസൈൻ ചെയ്ത് വികസിപ്പിച്ച് നിർമ്മിക്കുന്ന മോട്ടോർസൈക്കിൾ ആയിരിക്കും. ഹീറോ ഹാർലി പങ്കാളിത്തത്തിൽ പുറത്തിറക്കുന്ന രണ്ടാമത്തെ 440 സിസി മോട്ടോർസൈക്കിൾ റോയൽ എൻഫീൽഡ്, ഹോണ്ട, ട്രയംഫ്, യെസ്ഡി എന്നിവയുടെ ബൈക്കുകളുമായിട്ടായിരിക്കും ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്. 500 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ വിഭാഗത്തിൽ കൂടുതൽ കരുത്തരാകാനാണ് ഹീറോയും ഹാർലിയും ലക്ഷ്യമിടുന്നത്.

നൈറ്റ്സ്റ്റർ വേറെയുമുണ്ട്

നൈറ്റ്‌സ്റ്റർ എന്ന പേര് ഹാർലി ഡേവിഡ്‌സണെ സംബന്ധിച്ച് പുതിയതല്ല, അതേ പേരിൽ തന്നെ ഉയർന്ന സിസിയുള്ള വലിയൊരു മോഡൽ കമ്പനിക്കുണ്ട്. ഹാർലി ഡേവിഡ്‌സൺ അമേരിക്കയിൽ വിൽപ്പന നടത്തുന്ന ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്റർ 1,250 സിസി എഞ്ചിനിൽ നിന്ന് നിർമ്മിച്ച വലിയ ലിക്വിഡ്-കൂൾഡ് 975 സിസി വി-ട്വിൻ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. ഈ മോഡൽ ഹാർലി ഡേവിഡ്‌സണിന്റെ സ്‌പോർട്‌സ് സീരീസിലുള്ള മോട്ടോർസൈക്കിളുകളിലൊന്നാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നൈറ്റ്‌സ്റ്റർ 440 ഇപ്പോൾ അവതരിപപിച്ച എക്സ്440യുടെ സ്‌പോർട്ടിയർ വേരിയന്റായിരിക്കാൻ സാധ്യതയുണ്ട്.

നൈറ്റ്സ്റ്റർ 440യുടെ എഞ്ചിൻ

ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്റ്റർ 440 മോട്ടോർസൈക്കിൾ അമേരിക്കയിൽ വിൽപ്പനയിലുള്ള 975 സിസി നെറ്റ്സ്റ്ററിന്റെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരിക്കും നിർമ്മിക്കുന്നത്. സീറ്റിംഗ് പൊസിഷനിലെ വ്യത്യാസങ്ങളും ഷാസിയിലെ ചില സെറ്റിങ്സും ഉൾപ്പെടെ ചില സവിശേഷമായ സ്റ്റൈലിങ് ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്ന മോഡലിൽ ഉണ്ടായിരിക്കും. ട്യൂണിങ് ചെറുതായി മാറ്റുകയും പവർ ഔട്ട്പുട്ടിൽ വ്യത്യാസം വരുത്തുകയും ചെയ്യുന്നതിനൊപ്പം സ്പോർട്ടിയർ ബൈക്കിനാവശ്യമായ മാറ്റങ്ങൾ എക്സ്440യുടെ എഞ്ചിനിൽ വരുത്തിയാകും നൈറ്റ്സ്റ്റർ പുറത്തിറങ്ങുന്നത്.

വിപണി പിടിക്കുക ലക്ഷ്യം

പുറത്ത് വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ഹാർലി ഡേവിഡ്‌സണിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് നൈറ്റ്‌സ്റ്റർ 440യുടെ ലക്ഷ്യം. ഉപഭോക്താക്കൾക്ക് സ്‌പോർട്ടി, ക്രൂയിസർ വിഭാഗങ്ങൾക്കിടയിൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടി പുതിയ മോട്ടോർസൈക്കിൾ പുറത്തിറങ്ങുന്നതോടെ ലഭിക്കും. നൈറ്റ്‌സ്റ്റർ 440 അവതരിപ്പിക്കുന്നതിലൂടെ വരാനിരിക്കുന്ന ട്രയംഫ് സ്‌ക്രാമ്പ്‌ളർ 400യെ നേരിടുക കൂടിയാണ് ഹാർലി ഡേവിഡ്‌സൺ ലക്ഷ്യമിടുന്നത്. ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്റ്റർ 440 മോട്ടോർസൈക്കിളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

ഓതറിനെ കുറിച്ച്
ദീനദയാൽ എം
മാധ്യമ മേഖലയിൽ നാല് വർഷമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ജേണലിസ്റ്റാണ് ദീനദയാൽ എം. ഡിജിറ്റൽ മീഡിയയിൽ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം വീഡിയോ പ്രൊഡക്ഷൻ, രാഷ്ട്രീയം, ടെക്നോളജി, ഓട്ടോമൊബൈൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ദീനദയാൽ ടെക്നോളജി, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വായന, സിനിമ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയിൽ ദീനദയാലിന് താല്പര്യമുണ്ട്. ഈ ഹോബികൾ സർഗ്ഗാത്മകമായ കഴിവുകൾ വർധിപ്പിക്കാനും വർക്ക് ലൈഫ് ബാലൻസ് നൽകുന്നതിനും അദ്ദേഹത്തെ സഹായിക്കുന്നു. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായ ഉയർന്ന നിലവാരമുള്ള ലേഖനങ്ങൾ എഴുതുന്നതിനൊപ്പം താൻ ഇടപെടുന്ന വിഷയങ്ങളിൽ പുതിയ വീക്ഷണം കൊണ്ടുവരാനും ദീനദയാൽ ശ്രമിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ