ആപ്പ്ജില്ല

ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ; മാറ്റങ്ങൾ എന്തൊക്കെ?

മൂന്ന് കാര്യങ്ങളാണ് പുതുതായെത്തിയ ഗ്രാസിയ സ്പോർട്സ് എഡിഷനെ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

Samayam Malayalam 23 Jan 2021, 3:17 pm
ഇന്ത്യയിലെ സ്കൂട്ടർ സെഗ്മെന്റിൽ അസൂയാവഹമായ നേട്ടം കൈവരിച്ച ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളാണ് ഹോണ്ട. ആക്ടിവ ശ്രേണിയിലെ സ്കൂട്ടറുകൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഇത് കൂടാതെ 125സിസി സ്കൂട്ടർ സെഗ്മെന്റിൽ സ്‌പോർട്ടി ലുക്കിൽ ഗ്രാസിയയുമുണ്ട്. കഴിഞ്ഞ വർഷമാണ് അടിമുടി പരിഷ്കാരത്തോടെ പുത്തൻ ഗ്രാസിയ വിപണിയിലെത്തിയത്. ഒരു വർഷത്തിനിപ്പുറം ഗ്രാസിയ സ്പോർട്സ് എഡിഷൻ എന്നൊരു പുത്തൻ പതിപ്പ് ഹോണ്ട വില്പനക്കെത്തിച്ചു. എന്താണ് സാധാരണ ഗ്രാസിയയെക്കാൾ കൂടുതലായി സ്പോർട്സ് എഡിഷൻ ഒരുക്കുന്നത് എന്ന് നോക്കാം.
Samayam Malayalam Honda Grazia Sports Edition
Honda Grazia Sports Edition


1. പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക് (കറുപ്പും ചുവപ്പും), സ്പോർട്സ് റെഡ് (ചുവപ്പും വെളുപ്പും) എന്നിങ്ങനെ ഇരട്ട വർണങ്ങൾ ആണ് ഗ്രാസിയ സ്പോർട്സ് എഡിഷന്റെ ഹൈലൈറ്റ്. സ്റ്റാൻഡേർഡ് പതിപ്പിൽ ഇല്ലാത്ത ഗ്രാഫിക്‌സും സ്പോർട്സ് എഡിഷനിൽ ഇടം പിടിച്ചിട്ടുണ്ട്.

2. സ്പോർട്സ് എഡിഷൻ ബാഡ്ജ്, കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പിൻ സസ്‌പെൻഷൻ എന്നിവയാണ് സ്പോർട്സ് പതിപ്പിനെ സ്റ്റാൻഡേർഡ് ഗ്രാസിയയിൽ നിന്നും വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം.

ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ വിപണിയിൽ; വില 82,564 രൂപ

Grazia Sports Edition - Sports Red



3. 82,564 രൂപയാണ് ഗ്രാസിയ സ്പോർട്സ് എഡിഷന്റെ എക്‌സ്-ഷോറൂം വില. അതായത് സ്റ്റാൻഡേർഡ് ഡിസ്ക് ബ്രെയ്ക്ക് മോഡലിനേക്കാൾ 1000 രൂപ കൂടുതലാണ് സ്പോർട്സ് എഡിഷന്.

മേല്പറഞ്ഞ കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ സ്പോർട്സ്, സ്റ്റാൻഡേർഡ് പതിപ്പുകൾ തമ്മിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ബിഎസ്6 ഹോണ്ട ആക്ടിവ 125 മോഡലിനെ ചലിപ്പിക്കുന്ന പരിഷ്കരിച്ച 125 സിസി എഞ്ചിൻ തന്നെയാണ് ഗ്രാസിയയിലും ഇടം പിടിച്ചിരിക്കുന്നത്. ഈ എൻജിൻ 6,500 ആർപിഎമ്മിൽ 8.1 ബിഎച്പി പവർ പവറും 5000 അർപിഎമ്മിൽ 10.3 എൻഎം ടോർക്കും നിർമ്മിക്കും. സൈലന്റ് സ്റ്റാർട്ട്, ഇതിൽ സ്റ്റാർട്ട്/സ്റ്റോപ്പ്, എൻജിൻ കിൽ സ്വിച്ച് തുടങ്ങിയ സാങ്കേതിക വിദ്യകളും ഗ്രാസിയയിൽ ഹോണ്ട ഉൾപെടുത്തിയിട്ടുണ്ട്.

197 ബിഎച്പി! സൂപ്പർച്ചാർജ് എഞ്ചിനുമായി കാവസാക്കി Z H2 ഇന്ത്യയിൽ
ടെലിസ്കോപിക് മുൻഫോർക്കുകളും ത്രീ-സ്റ്റെപ് അഡ്ജസ്റ്റബിൾ പിൻ സസ്പെൻഷനുമുള്ള ഗ്രാസിയയുടെ ഡീലക്‌സ് മോഡലിന് മുൻ ചക്രത്തിന് ഡിസ്ക് ബ്രെയ്ക്കാണ്. പുതുതായി അവതരിപ്പിച്ച സ്പോർട്സ് പതിപ്പിലും ഡിസ്ക് ബ്രെയ്ക്കുണ്ട്. മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൺ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെ 4 നിറങ്ങളിലാണ് സ്റ്റാൻഡേർഡ് ഹോണ്ട ഗ്രാസിയ വാങ്ങാവുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ