ആപ്പ്ജില്ല

ഹോണ്ട ഹോർനെറ്റ് 2.0 വാങ്ങാൻ പ്ലാനുണ്ടോ? ശ്രദ്ധേയമായ 5 കാര്യങ്ങൾ

180-200 സിസി ബൈക്ക് സെഗ്മെന്റിലേക്കുള്ള ഹോണ്ടയുടെ ആദ്യ മോഡൽ ആണ് ഹോർനെറ്റ് 2.0.

Samayam Malayalam 29 Aug 2020, 5:36 pm
Samayam Malayalam Honda Hornet 2.0

ജാപ്പനീസ് ഇരുചക്ര വാഹനിർമ്മാതാക്കളായ ഹോണ്ട വ്യാഴാഴ്‌ചയാണ്‌ ഹോർനെറ്റ് 2.0 വില്പനക്കെത്തിച്ചത്. മുൻപ് വില്പനയിലുണ്ടായിരുന്ന ഹോർനെറ്റ് 160ആർ മോഡലിന്റെ പിൻഗാമി ആണ് പേരിലെങ്കിലും എഞ്ചിനടക്കം പല കാര്യങ്ങളിലും പുത്തൻ ബൈക്ക് ആണ് ഹോണ്ട ഹോർനെറ്റ് 2.0. 180-200 സിസി ബൈക്ക് സെഗ്മെന്റിലേക്കുള്ള ഹോണ്ടയുടെ ആദ്യ മോഡൽ ആണ് ഹോർനെറ്റ് 2.0. ഹീറോ എക്‌സ്ട്രീം 200R, ടിവിഎസ് അപ്പാച്ചെ RTR 200 4V, ബജാജ് പൾസർ NS200 എന്നീ വമ്പന്മാരോട് മത്സരിക്കുന്ന ഹോണ്ട ഹോർനെറ്റ് 2.0, എതിരാളികളെ മലർത്തിയടിക്കാൻ പാകത്തിന് ഒരു പിടി ഫീച്ചറുകളുമായാണ് വിപണിയിലെത്തിയിരിക്കുന്നത്. ഹോണ്ട ഹോർനെറ്റ് 2.0-യെ സ്പെഷ്യൽ ആക്കുന്ന 5 കാര്യങ്ങൾ അറിയാം.

ഡിസൈൻ - ഒരു സ്ട്രീറ്റ് ഫൈറ്റർ ബൈക്കിന് വേണ്ട എല്ലാ ചേരുവകളും ഹോണ്ട ഹോർനെറ്റ് 2.0-നുണ്ട്. എൽഇഡി ഹെഡ്, ടെയിൽ, ഇൻഡിക്കേറ്റർ ലാമ്പുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലാർ ആയ പെട്രോൾ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ അലോയ് വീലുകൾ, ഒരല്പം കയറി നിൽക്കുന്ന പില്ലിയൺ സീറ്റ്, വലിപ്പം കുറഞ്ഞ എക്സ്ഹോസ്റ്റ് മഫ്ലർ എന്നിവയാണ് ഹോണ്ട ഹോർനെറ്റ് 2.0-ലെ ആകർഷകമായ ഘടകങ്ങൾ.

നിറങ്ങൾ - ൾ ഇഗ്നെസ് ബ്ലാക്ക്, മാറ്റ് സാൻഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാർവെൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഹോണ്ട ഹോർനെറ്റ് 2.0 ലഭ്യമാണ്.



പ്രീമിയം ഫീച്ചറുകൾ - എതിരാളികക്കാർക്കും ഇല്ലാത്ത അപ്സൈഡ് ഡൗൺ മുൻ സസ്പെൻഷൻ ആണ് ഹൈലൈറ്റ്. ഇത് കൂടുതൽ വെളിപ്പെടുത്തും വിധം ഗോൾഡൻ നിറത്തിലാണ് മുൻ സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. പുറകിൽ പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോ സസ്പൻഷൻ ആണ്. നീല നിറത്തിലുള്ള ബാക്ക് ലൈറ്റുള്ള എൽസിഡി ഡിസ്പ്ലേ, ഹസാഡ് ലൈറ്റ്, പെട്രോൾ ടാങ്കിന് മുകളിലായി ക്രമീകരിച്ചിരിക്കുന്ന കീ സ്ലോട്ട് എന്നിവയും ഹോർനെറ്റ് 2.0-യുടെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നു.

ലോഞ്ച് ചെയ്ത് 2 മാസം! ഹോണ്ട എക്‌സ്-ബ്ലെയ്ഡ് ബിഎസ്6-ന്റെ വില കൂട്ടി

പുത്തൻ എൻജിൻ - 8,500 ആർപിഎമ്മിൽ 17.03 ബിഎച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 16.1 എൻഎം ടോർക്കും നിർമ്മിക്കുന്ന 184.4 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ഷൻ എഞ്ചിനാണ് ഹോണ്ട ഹോർനെറ്റ് 2.0-നെ ചലിപ്പിക്കുന്നത്. ഹോണ്ട ഇക്കോ ടെക്നോളജി (എച്ച്ഇടി) അടിസ്ഥാനമായ ഈ എൻജിൻ 5-സ്പീഡ് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

വില - ഹോണ്ട ഹോർനെറ്റ് 2.0-ന് 1,26,921 രൂപയാണ് എക്‌സ്-ഷോറൂം വില. എതിരാളികളിൽ പ്രധാനിയായ ബജാജ് പൾസർ എൻ‌എസ് 200, ടിവി‌എസ് അപ്പാച്ചെ ആർ‌ടി‌ആർ 200 4വി എന്നിവയ്ക്ക് യഥാക്രമം 1,29,530 രൂപയും 1,28,550 രൂപയും ആണ് വില. അതുകൊണ്ട് തന്നെ ധാരാളം ഫീച്ചറുകളോടെ എതിരാളികളേക്കാൾ കുറവ് വില എന്നത് ഹോണ്ട ഹോർനെറ്റ് 2.0-യെ സ്പെഷ്യൽ ആക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ