ആപ്പ്ജില്ല

KTM 790 scalpel: കെടിഎം 790 ഡ്യൂക്ക് നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന്റെ ഇന്ത്യൻ രംഗപ്രവേശം ഉടൻ

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ, സുസുക്കി ജിഎസ്എക്സ്-എസ്750, ഡുക്കാട്ടി മോൺസ്റ്റർ 797 എന്നീ മോഡലുകളോട് കൊമ്പുകോർക്കുന്ന കെടിഎം 790 ഡ്യൂക്കിനു 9 ലക്ഷത്തിനാണെടുത്താണ് വില പ്രതീക്ഷിക്കുന്നത്.

Samayam Malayalam 27 Aug 2019, 5:58 pm
പോക്കറ്റിൽ ഒതുങ്ങുന്ന പെർഫോമൻസ് ബൈക്ക് ആരാധകരെ ലക്ഷ്യമിട്ടാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം ഇന്ത്യയിൽ ഇതുവരെ പ്രവർത്തിച്ചത്. കീശ കാലിയാക്കാത്ത ബൈക്കുകളായതിനാൽ കെടിഎം മോഡലുകൾക് ഇന്ത്യയിൽ ഉഗ്രൻ വരവേൽപ് ലഭിച്ചു. പക്ഷെ, ഇന്ത്യൻ വിപണിയുടെ ഇപ്പോഴുള്ള ചായ്വ് വലിയ ക്യാപസിറ്റിയുള്ള ബൈക്കുകൾക്ക് അനുകൂലമാണെന്ന് കണ്ടറിഞ്ഞു കെടിഎം ഒരു വജ്രായുധത്തെ പുറത്തിറക്കാൻ തയ്യാറെടുക്കുകയെന്നാണ് വിവരം.
Samayam Malayalam ktm 790 duke india launch soon likely to be priced at rs 9 lakh
KTM 790 scalpel: കെടിഎം 790 ഡ്യൂക്ക് നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന്റെ ഇന്ത്യൻ രംഗപ്രവേശം ഉടൻ


ഉടൻ ആരംഭിക്കുന്ന ഉത്സവകാലം മുന്നിൽകണ്ട് നേക്കഡ് സ്ട്രീറ്റ്ഫൈറ്ററായ 790 ഡ്യുക്കിനെ കെടിഎം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപോർട്ടുകൾ. കെടിഎം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡീലർഷിപ്പിൽനിന്നുള്ള സൂചനകളനുസരിച്ചു ഇന്ത്യൻ വിപണിയിലേക്കുള്ള ലോഞ്ച് അധികം വൈകില്ല.

2017-ലെ മിലാനിൽ നടന്ന ബൈക്കുകളുടെ എക്സ്പോയിലാണ് കെടിഎം 790 ഡ്യുക്കിനെ ലോകവിപണിക്ക് പരിചയപ്പെടുത്തിയത്. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ, സുസുക്കി ജിഎസ്എക്സ്-എസ്750, ഡുക്കാട്ടി മോൺസ്റ്റർ 797 എന്നീ മോഡലുകളോട് കൊമ്പുകോർക്കുന്ന 790 ഡ്യൂക്ക് നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ വിഭാഗത്തിൽപെടുന്നു.

799 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എൻജിൻ, 790 ഡ്യൂക്കിൽ 105 ബിഎച്പി പവറും 86 എൻഎം ടോർക്കും നിർമിക്കുന്നു. 6-സ്പീഡ് ട്രാൻസ്മിഷനാണ് 790 ഡ്യൂക്കിൽ. ഇത് സ്ലിപ്-അസിസ്ററ് ക്ലച്ചും, ക്വിക്ക് ഷിഫ്റ്റ്റുമായി ചേർന്നു പ്രവർത്തിക്കുകവഴി ആയാസരഹിതമായ ഗിയർ ഷിഫ്റ്റിംഗ് ലഭിക്കും.

കെടിഎമ്മിന്റെ ഡ്യൂക്ക് കുടുംബത്തിന് യോജിക്കുന്ന വിധം വളരെ സ്പോർട്ടി ഡിസൈനാണ് 790 ഡ്യൂക്കിനും. ബോഡി പാനലുകൾ കുറവായതിനാൽ നേക്കഡ് ലുക്ക് നന്നായി പ്രതിഫലിക്കും. സ്റ്റീൽ ട്രെല്ലിസ് ഫ്രെമിൽ അടിസ്ഥാനപ്പെടുത്തി 790 ഡ്യൂക്കിൽ 43 എംഎം ഇൻവെർട്ടഡ് മുൻ സസ്പെൻഷനും മോണോ പിൻ സസ്പെൻഷനുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ 790 ഡ്യൂക്കിനു ആർ എന്നൊരു വകഭേദം കൂടെയുണ്ട്. റൈഡർക്കു ക്രമീകരിക്കാവുന്ന വിധമുള്ള മുൻ സസ്പെൻഷനാണ് ഈ വേരിയന്റിന്റെ ഹൈലൈറ്റ്. ഇന്ത്യയിൽ കെടിഎം 790 ഡ്യൂക്ക് ആർ വേരിയന്റ് ലഭ്യമാവുമോ എന്ന് കണ്ടറിയണം. മുൻ ടയറിൽ രണ്ടു ഡിസ്കുകളും പുറകിൽ ഒരു ഡിസ്കും ചേർന്നതാണ് ബ്രേക്കിംഗ് സംവിധാനം.

ഉയർന്ന മോഡൽ ആയതിനാൽ ധാരാളം പ്രീമിയം ഫീച്ചറുകൾ 790 ഡ്യൂക്കിനോടൊപ്പമുണ്ട്. ഹെഡ്ലാംപും, ടെയിൽലാമ്പും, ഇന്റിക്കേറ്ററുകളും മുഴുവൻ എൽഇഡി ലൈറ്റിംഗ് ആണ്. റൈഡറുടെ ഫോണിലേക്കു വരുന്ന കോളുകളെയും എസഎംഎസ്സിനെപ്പറ്റിയും വിവരം നൽകുന്ന ബ്ലുടൂത് വഴി ബന്ധിപ്പിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കണ്ട്രോൾ ആണ് മറ്റൊരു സവിശേഷത. റൈഡർ സ്മാർട്ഫോൺ വഴി പാട്ട് കേൾകുകയാണെങ്കിൽ ശബ്ദം നിയന്ത്രിക്കാനുള്ള സംവിധാനവും ഈ ഡിസ്പ്ലേയിലുണ്ട്.

സ്ഥിരം റൈഡേഴ്സിനെ സന്തോഷിപ്പിക്കും വിധം നിഷ്ക്രീയമാക്കാവുന്ന എബിഎസ്സാണ്. കൂടാതെ ട്രാക്ഷൻ കണ്ട്രോൾ, കോർണേറിങ് എബിഎസ്, റൈഡ്-ബൈ-വയർ ത്രോട്ടിൽ, 4 റൈഡിങ് മോഡുകൾ (സ്പോർട്, സ്ട്രീറ്റ്, റെയിൻ, ട്രാക്ക്), മോട്ടോർ സ്ലിപ് റെഗുലേഷൻ, വീലി കണ്ട്രോൾ എന്നീ റൈഡറെ സഹായിക്കുന്ന ഫീച്ചറുകളുമുണ്ട്. കാര്യം കപ്പാസിറ്റി കൂടിയ ബൈക്കാണെങ്കിലും 169 കിലോഗ്രാം മാത്രമാണ് 790 ഡുക്കിന്റെ ഭാരം. ഇത് ബൈക്കിനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ എല്ലാത്തരം റൈഡേഴ്സണെയും സഹായിക്കും.

790 ഡ്യൂക്ക് ഭാഗങ്ങളായി ഇറക്കുമതി ചെയ്തു പുണെയിലെ ബജാജ് ഓട്ടോ പ്ലാന്റിൽ കൂട്ടിച്ചേർക്കാനാവും കെടിഎം ഇന്ത്യ ശ്രമിക്കുക. സികെഡി (കംപ്ലീറ്റലി നോക്ഡ് ഡൌൺ) വഴി വിപണിയിലെത്തിക്കുകവഴി ബൈക്കിന്റെ വില ഉയരാതെ നോക്കാനും സാധിക്കും. ഏകദേശം 8.5 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയിലാണ് 790 ഡുക്കിന്റെ വില പ്രതീക്ഷിക്കുന്നത്. കെടിഎമ്മിന്റെ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകൾ ഉടൻ ബുക്കിംഗ് ആരംഭിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ