ആപ്പ്ജില്ല

എല്ലാ ബിഎസ്6 റോയൽ എൻഫീൽഡ് ബൈക്കുകളുടെയും വില കൂട്ടി; പുതിയ വിലയറിയാം

ഏറ്റവും വിലക്കുറവുള്ള ബുള്ളറ്റ് ശ്രേണി മുതൽ ക്ലാസിക് 350യുടെയും ഏറ്റവും വിലകൂടുതലുള്ള കോണ്ടിനെന്റൽ ജിടി 650 വരെയുള്ള എല്ലാ ബൈക്ക് മോഡലുകളുടെയും വില കൂടിയിട്ടുണ്ട്.

Samayam Malayalam 16 Sept 2020, 12:15 pm
തങ്ങളുടെ ബൈക്ക് ശ്രേണിയിലെ എല്ലാ മോഡലുകളുടെയും കർശനമായ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡം പാലിക്കുന്ന മോഡലുകൾ വിപണിയിലെത്തിച്ചു അധികം താമസമില്ലാതെ ബൈക്കുകളുടെ വില കൂടി റോയൽ എൻഫീൽഡ്. ഏറ്റവും വിലക്കുറവുള്ള ബുള്ളറ്റ് ശ്രേണി മുതൽ ഏറെ ആവശ്യക്കാരുള്ള ക്ലാസിക് 350, ഏറ്റവും വിലക്കൂടുതലുള്ള കോണ്ടിനെന്റൽ ജിടി 650 വരെയുള്ള എല്ലാ ബൈക്കുകളുടെയും വില റോയൽ എൻഫീൽഡ് വർദ്ധിപ്പിച്ചിട്ടുണ്ട്. വില വർദ്ധനവിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Samayam Malayalam prices of all bs6 royal enfield bikes hiked checkout new price list
എല്ലാ ബിഎസ്6 റോയൽ എൻഫീൽഡ് ബൈക്കുകളുടെയും വില കൂട്ടി; പുതിയ വിലയറിയാം


ബുള്ളറ്റ് 350

എക്‌സ്, സ്റ്റാൻഡേർഡ് ബ്ലാക്ക്, ഇഎസ് (ഇലക്ട്രിക്ക് സ്റ്റാർട്ട്) എന്നിങ്ങനെ 3 പതിപ്പുകളിൽ ലഭ്യമായ ബുള്ളറ്റ് ശ്രേണിയിലെ ബൈക്കുകളുടെ വില 2,756 രൂപയാണ് വർദ്ധിപ്പിച്ചത്. വിലക്കയറ്റത്തിന് ശേഷം ബുള്ളറ്റ് എക്‌സ് 350 മോഡലിന് 1,27,093 രൂപയും, ബുള്ളറ്റ് 350 സ്റ്റാൻഡേർഡ് ബ്ലാക്ക് പതിപ്പിന് 1,33,260 രൂപയും, ഇഎസ് മോഡലിന് 1,42,705 രൂപയുമാണ് ഇപ്പോൾ എക്‌സ്-ഷോറൂം വില. കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് 346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ റോയൽ എൻഫീൽഡ് പരിഷ്കരിച്ചത്.

ക്ലാസിക് 350

റോയൽ എൻഫീൽഡ് ശ്രേണിയിൽ ഏറെ ഡിമാന്റുള്ള ക്ലാസിക് 350 ശ്രേണിയിലെ ബൈക്കുകൾക്ക് 1,838 രൂപയാണ് വർദ്ധിപ്പിച്ചത്. Rs 1,59,851 വിലയിൽ ആരംഭിച്ചിരുന്ന ക്ലാസിക് 350 യുടെ എക്‌സ് ഷോറൂം വില ഇപ്പോൾ Rs 1,61,668 മുതലാണ് ആരംഭിക്കുന്നത്. സിംഗിൾ ചാനൽ, ഡ്യുവൽ ചാനൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ക്ലാസിക് 350 ലഭ്യമാണ്. പുതുക്കിയ വില വിവരങ്ങൾ ചുവടെ.

  • മെർക്കുറി സിൽവർ സിംഗിൾ-ചാനൽ - Rs 1,61,688
  • പ്യുർ ബ്ലാക്ക് സിംഗിൾ-ചാനൽ - Rs 1,61,688
  • റെഡിച്ച് റെഡ് സിംഗിൾ-ചാനൽ - Rs 1,61,688
  • ചെസ്റ്റ്നട്ട് റെഡ് സിംഗിൾ-ചാനൽ - Rs 1,61,688
  • ക്ലാസിക് ബ്ലാക്ക് ഡ്യുവൽ-ചാനൽ - Rs 1,69,617
  • ഗൺമെറ്റൽ ഗ്രേ (സ്പോക്ക്) ഡ്യുവൽ-ചാനൽ - Rs 1,71,453
  • ഗൺമെറ്റൽ ഗ്രേ (അലോയ്) ഡ്യുവൽ-ചാനൽ - Rs 1,83,164
  • സിഗ്നൽസ് സ്റ്റോംറൈഡർ സാൻഡ് ഡ്യുവൽ-ചാനൽ - Rs 1,79,809
  • സിഗ്നൽസ് എയർബോൺ ബ്ലൂ ഡ്യുവൽ-ചാനൽ - Rs 1,79,809
  • ക്രോം ഡ്യുവൽ-ചാനൽ - Rs 1,86,319
  • സ്റ്റെൽത്ത് ബ്ലാക്ക് ഡ്യുവൽ-ചാനൽ - Rs 1,86,319

റോയൽ എൻഫീൽഡ് സ്വപ്നമാണോ? Rs 15,000 മാത്രം ഡൗൺപേയ്മെൻ്റിൽ ഇപ്പോൾ വാങ്ങാം

ഹിമാലയൻ

ജനുവരിയിൽ ബിഎസ്6 ഹിമാലയൻ അവതരിപ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് റോയൽ എൻഫീൽഡിന്റെ അഡ്വെഞ്ചർ ബൈക്കിന്റെ വില കൂട്ടുന്നത്. മെയ് മാസത്തിൽ 2,753 രൂപ കൂടിയപ്പോൾ പുതിയതായി എല്ലാ പതിപ്പുകൾക്കും 1,837 രൂപയാണ് റോയൽ എൻഫീൽഡ് വർദ്ധിപ്പിച്ചത്. സ്നോ വൈറ്റ്, ഗ്രാനൈറ്റ് ബ്ലാക്ക് നിറങ്ങൾക്ക് ഇപ്പോൾ Rs 1,91,401 രൂപയാണ് എക്‌സ്-ഷോറൂം വില. സ്ലീറ്റ് ഗ്രേ, ഗ്രേവൽ ഗ്രേ നിറങ്ങൾക്ക് ഇപ്പോൾ വില Rs 1,94,155 രൂപയായും, റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവൽ ടോൺ നിറങ്ങളുടെ വില Rs 1,95,990 രൂപയായും വർദ്ധിച്ചു.

ഇനി റോയൽ എൻഫീൽഡ് നിങ്ങളുടെ ബൈക്കുകൾ വീട്ടിൽ വന്ന് സർവീസ് ചെയ്യും

ഇന്റർസെപ്റ്റർ 650

മാർച്ചിൽ വില്പനക്കെത്തിയ റോഡ്സ്റ്റർ മോഡൽ ആയ ഇന്റർസെപ്റ്റർ 650-യുടെ ബിഎസ്6 പതിപ്പിന്റെ വില ആദ്യമായാണ് വർദ്ധിപ്പിക്കുന്നത്. Rs 1,837 രൂപയാണ് ഇന്റർസെപ്റ്റർ 650-യുടെ ബിഎസ്6 മോഡലുകൾക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്റർസെപ്റ്റർ 650-യുടെ ഓറഞ്ച് ക്രഷ്, സിൽവർ സ്‌പെക്ടർ, മാർക്ക് 3 പതിപ്പുകൾക്ക് ഇപ്പോൾ Rs 2,66,755 രൂപയാണ് എക്‌സ്-ഷോറൂം വില. രാവിഷിങ്‌ റെഡ്, ബേക്കർ എക്സ്പ്രസ്സ് നിറങ്ങളുടെ വില Rs 2,74,643 രൂപയായും, ഗ്ലിറ്റർ ആൻഡ് ഡസ്റ്റ് നിറത്തിന്റെ വില Rs 2,87,747 രൂപയ്ക്കും വർദ്ധിച്ചിട്ടുണ്ട്.

ഹണ്ടർ, എക്‌സ്‌പ്ലോറർ, മീറ്റിയോർ; രണ്ടും കല്പിച്ച് റോയൽ എൻഫീൽഡ്

കോണ്ടിനെന്റൽ ജിടി 650

റോയൽ എൻഫീൽഡ് ശ്രേണിയിലെ കഫേ റേസർ മോഡൽ ആയ കോണ്ടിനെന്റൽ ജിടി 650യുടെയും ബിഎസ്6 പതിപ്പിന്റെ വില ആദ്യമായാണ് വർദ്ധിപ്പിക്കുന്നത്. Rs 1,837 രൂപയാണ് ബിഎസ്6 കോണ്ടിനെന്റൽ ജിടി 650യ്ക്കും വില വർദ്ധിച്ചിരിക്കുന്നത്. ബ്ലാക്ക് മാജിക്, വെൻച്ചുറ ബ്ലൂ നിറങ്ങൾക്ക് ഇപ്പോൾ Rs 2,82,513 രൂപയും, മെയ്ഹെം, ഐസ് ക്വീൻ വൈറ്റ് നിറങ്ങൾക്ക് Rs 2,90,401 രൂപയും, മിസ്റ്റർ ക്ലീൻ പതിപ്പിന് Rs 3,03,544 രൂപയുമാണ് ഇപ്പോൾ എക്‌സ്-ഷോറൂം വില.

ആര്‍ട്ടിക്കിള്‍ ഷോ