ആപ്പ്ജില്ല

തണ്ടർബേർഡിന് ഗുഡ്ബൈ, ഇനി റോയൽ എൻഫീൽഡ് മീറ്റിയോർ വാഴും

കൊറോണ ലോക്ക്ഡൗൺ കാലം കഴിഞ്ഞാൽ റോയൽ എൻഫീൽഡ് ആദ്യം വിപണിയിലെത്തിക്കുക തണ്ടർബേർഡ് രണ്ടാമൻ എന്ന് കരുതാവുന്ന ഈ ലൈഫ്സ്റ്റൈൽ ക്രൂയ്സർ ബൈക്ക് ആയിരിക്കും.

Samayam Malayalam 30 Mar 2020, 10:39 am
Samayam Malayalam Royal Enfield Meteor

ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് തങ്ങളുടെ ബൈക്കുകൾ പരിഷ്കരിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു ഈ വർഷത്തിന്റെ ആദ്യ 3 മാസവും റോയൽ എൻഫീൽഡ്. ക്ലാസിക് 350, ഹിമാലയൻ എന്നീ മോഡലുകളുടെ ബിഎസ് 6 വിപണിയിൽ എത്തിച്ചു കഴിഞ്ഞ റോയൽ എൻഫീൽഡ് അധികം താമസമില്ലാതെ (കൊറോണ കാലം കഴിഞ്ഞാൽ ഉടൻ) ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി, ബുള്ളറ്റ് 350 മോഡലുകളുടെ പരിഷ്കരിച്ച വകഭേദങ്ങളും ഉടൻ വിപണിയിലെത്തിക്കും. അതെ സമയം പുത്തൻ തണ്ടർബേർഡിനായി കാത്തിരിക്കേണ്ട. തണ്ടർബേർഡ് എന്ന മോഡൽ റോയൽ എൻഫീൽഡ് പിൻവലിക്കുകയാണ്.

എന്നും കരുതി തണ്ടർബേർഡ് ആരാധകർ വിഷമിക്കേണ്ട. തണ്ടർബേർഡിന് പകരം ഒരു പുത്തൻ മോഡൽ റോയൽ എൻഫീൽഡ് ഉടൻ വിപണിയിലെത്തിക്കും. പേര് മീറ്റിയോർ. യഥാർത്ഥത്തിൽ, മീറ്റിയോർ ഒരു പുത്തൻ ബൈക്ക് അല്ല. തണ്ടർബേർഡിനെ കാര്യമായ പരിഷ്കരിച്ച മോഡൽ ആണ് മീറ്റിയോർ. പല രാജ്യങ്ങളിലും തണ്ടർബേർഡ് എന്ന പേര് ഉപയോഗിക്കാൻ റോയൽ എൻഫീൽഡിന് പരിമിതിയുണ്ട്. ഒരു ആഗോള ബ്രാൻഡ് ആക്കി പുത്തൻ ബൈക്ക് മോഡലിനെ വളത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ പേര് മാറ്റം. മാത്രമല്ല, 1950 കളിൽ റോയൽ എൻഫീൽഡ് ഇതേ പേരിൽ ഒരു ബൈക്ക് അമേരിക്കയിൽ വിറ്റിരുന്നു. അത് കൊണ്ട് തന്നെ റോയൽ എൻഫീൽഡിന്റെ ഒരു പൈതൃക നാമമാണ് മീറ്റിയോർ.

ബിഎസ്4 ബൈക്കുകൾ എല്ലാം വിറ്റുതീർത്ത് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ഔദ്യോഗികമായി മീറ്റിയോറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും ടിവി പരസ്യ ചിത്രീകരണ സമയത്ത് എടുത്ത ചിത്രങ്ങൾ പുറത്തുവന്നു. തണ്ടർബേർഡിൻ്റെ പരിഷ്കരിച്ച മോഡൽ എന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാവുന്ന വിധമാണ് മീറ്റിയോറിന്റെ ഡിസൈൻ. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, പെട്രോൾ ടാങ്ക്, സൈഡ് ബോക്‌സ്, സീറ്റുകൾ എന്നിവ തണ്ടർബേർഡ് എക്‌സ് മോഡലിൽ നിന്ന് കടമെടുത്തത് എന്ന് വ്യക്തം. അതെ സമയം ചെറിയ ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനുള്ള വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് കൺസോൾ പുതുമയാണ്. അതോടൊപ്പം തന്നെ വലതുവശത്ത് ഒരു ചെറിയ വൃത്താകൃതിയിലുള്ള യൂണിറ്റ് കാണാം, ഇതിൽ യുഎസ്ബി ചാർജർ സംവിധാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇൻഡിക്കേറ്ററുകളുൾക്കും ടെയിൽ ലൈറ്റിനും വൃത്താകൃതിയിലുള്ള ഡിസൈൻ ആണ് മറ്റൊരാകർഷണം.

BS6 റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇപ്പോൾ 10 നിറങ്ങളിൽ വില്പനയിൽ

ജനുവരിയിൽ ലോഞ്ച് ചെയ്ത ബിഎസ് 6 ക്ലാസിക് 350 മോഡലിനെ ചലിപ്പിക്കുന്ന 346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാവും മീറ്റിയോറിനും. കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ഈ എൻജിൻ ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ചത്. കാർബുറേറ്റഡ് എൻജിൻ 19.8 ബിഎച്ച്പി പവർ ഉത്‌പാദിപ്പിച്ചിരുന്നപ്പോൾ ബിഎസ്6 എൻജിനിൽ പവർ ഒരല്പം കുറവാണ്, 19.1 ബിഎച്പി. ടോർക്ക് മാറ്റമില്ലാതെ 28 എൻഎമ്മിൽ തുടരുന്നു. 5-സ്പീഡ് ട്രാൻസ്മിഷൻ ആയിരിക്കും മീറ്റിറോറിനും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ