ആപ്പ്ജില്ല

ഉടമസ്ഥന്റെ കീശ കാലിയാക്കാത്ത, മൈലേജിൽ മുൻപന്തിയിലുള്ള എസ്‌യുവികൾ

ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ നിരവധി കാറുകൾ ഉണ്ടെങ്കിലും ഇതിൽ മികച്ച മൈലേജ് നൽകുന്ന അധികം മോഡലുകൾ ഇല്ല. ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന എസ്‌യുവികൾ പരിചയപ്പെടാം.

Authored byദീനദയാൽ എം | Samayam Malayalam 1 Mar 2023, 12:07 pm
ഇന്ത്യക്കാർ പുതിയ വാഹനം കണ്ടാൽ ആദ്യം ചോദിക്കുന്ന ചോദ്യം എത്ര മൈലേജ് കിട്ടും എന്നായിരിക്കും. ഇന്ത്യയിൽ മൈലേജ് എന്ന് വിളിക്കുന്ന ഫ്യൂവൽ എഫിഷ്യൻസി അഥവാ ഇന്ധനക്ഷമത കാർ വാങ്ങുന്നവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ധന വില വർധിച്ച് വരുന്ന അവസരത്തിൽ മികച്ച മൈലേജുള്ള കാറുകൾ വാങ്ങുന്നത് തന്നെയാണ് നല്ലത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും മികച്ച മൈലേജ് നൽകുന്ന എസ്‌യുവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
Samayam Malayalam best mileage suvs in india from tata maruti kia and hyundai
ഉടമസ്ഥന്റെ കീശ കാലിയാക്കാത്ത, മൈലേജിൽ മുൻപന്തിയിലുള്ള എസ്‌യുവികൾ


മാരുതി ഗ്രാൻഡ് വിറ്റാര/ടൊയോട്ട ഹൈറൈഡർ

മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാരയും ടൊയോട്ടയുടെ ഹൈറൈഡറും ഇന്ത്യയിൽ ഏറ്റവും ഉയർന്ന മൈലേജ് നൽകുന്ന എസ്‌യുവികളാണ്. രണ്ട് മോഡലുകൾക്കും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പവർട്രെയിനുമുണ്ട്. ഇതിൽ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിൻ 103 ബിഎച്ച്പി കരുത്ത് നൽകുമ്പോൾ അറ്റ്കിൻസൺ സൈക്കിൾ പവർട്രെയിൻ 114 ബിഎച്ച്പി കരുത്ത് നൽകുന്നു. ഇവ രണ്ടും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്നു.

വിറ്റാരയുടെയും ഹൈറൈഡറിന്റെയും മേലേജ്

മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര, ടൊയോട്ടയുടെ ഹൈറൈഡർ എന്നിവയിലെ ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സും ഓപ്ഷണലായി ലഭിക്കുന്നു. ശക്തമായ ഹൈബ്രിഡ് പതിപ്പ് ഇ-സിവിടി ട്രാൻസ്മിഷനോപ്പമാണ് വരുന്നത്. മാരുതി ഗ്രാൻഡ് വിറ്റാരയുടെയും ടൊയോട്ട ഹൈറൈഡറിന്റെയും ഹൈബ്രിഡ് മോഡലുകൾ 27.97 കിലോമീറ്റർ മൈലേജ് നൽകുന്നു.

Read More: Citroen eC3 vs Tata Tiago EV: ഈ ഇലക്ട്രിക്ക് കാറുകളിൽ കേമനാര്

കിയ സോനെറ്റ്

ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഉയർന്ന മൈലേജ് നൽകുന്ന എസ്‌യുവികളിലൊന്നാണ് കിയ സോനെറ്റ്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ സബ്കോംപാക്റ്റ് എസ്‌യുവി ലഭ്യമാകുന്നു. ഈ വർഷം അവസാനത്തോടെ കാർ നിർമ്മാതാവ് സോനെറ്റിന്റെ ഡീസൽ മാനുവൽ വേരിയന്റുകൾ നിർത്തലാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

സോനെറ്റിന്റെ മൈലേജ്

കിയ സോനെറ്റ് എസ്‌യുവിയുടെ ഡീസൽ മാനുവൽ പതിപ്പിൽ ഒരു ലിറ്റർ ഡീസലിൽ 24.2 കിലോമീറ്റർ മൈലേജ് ലഭിക്കും. ഓട്ടോമാറ്റിക് പതിപ്പിൽ 19 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ലഭിക്കുന്നത്. എൻഎ പെട്രോൾ മോഡൽ ഒരു ലിറ്ററിൽ 18.4 കിലോമീറ്റർ മൈലേജും ടർബോ പെട്രോൾ ഡിസിടിയിൽ 18.3 കിലോമീറ്റർ മൈലേജും ലഭിക്കുന്നു. ടർബോ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ കിയ സോനെറ്റ് ലിറ്ററിൽ 18.2 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ ഐഎംടി ഓപ്ഷൻ 18.2 കിലോമീറ്റർ മൈലേജ് നൽകുന്നു.

ഹ്യുണ്ടായ് വെന്യൂ

കിയ സോനെറ്റിലുള്ള അതേ സെറ്റ് എഞ്ചിനുകളുമായിട്ടാണ് ഹ്യുണ്ടായ് വെന്യു വരുന്നത്. ആകർഷകമായ, പ്രീമിയം ഡിസൈനുമായി വരുന്ന വെന്യൂ സബ്കോംപാക്റ്റ് എസ്‌യുവിയിൽ 82 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.2 എൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 118 ബിഎച്ച്പി കരുത്ത് നൽകുന്ന 1.0 എൽ ടർബോ പെട്രോൾ, 99 ബിഎച്ച്പി പവറുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.

Read More: ടാറ്റ ഹാരിയർ, സഫാരിഎസ്‍യുവികൾക്ക് വീണ്ടും വില കൂട്ടി, 26 വേരിയന്റുകൾ നിർത്തലാക്കി

വെന്യുവിന്റെ മൈലേജ്

ഹ്യുണ്ടായ് വെന്യുവിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഒരു ലിറ്ററിൽ 23.4 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം ഈ വാഹനത്തിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 17.52 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. വാഹനത്തിന്റെ ടർബോ-പെട്രോൾ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനിൽ 18.2 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് ഗിയർബോക്സിൽ 18.15 കിലോമീറ്റർ മൈലേജും നൽകുന്നു.

ടാറ്റ നെക്‌സോൺ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ടാറ്റ നെക്‌സോൺ ഉയർന്ന മൈലേജ് നൽകുന്നുണ്ട്. ഈ വാഹനം 1.2 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനിലും 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമാണ് നിലവിൽ ലഭ്യമാകുന്നത്. പെട്രോൾ എഞ്ചിൻ 170 എൻഎം ടോർക്കും 120 ബിഎച്ച്പി കരുത്തും ഉത്പാദിപ്പിക്കുന്നു. ഡീസൽ എഞ്ചിൻ 260 എൻഎം ടോർക്കും 108 ബിഎച്ച്പി കരുത്തുമാണ് നൽകുന്നത്.

നെക്സോണിന്റെ മൈലേജ്

6 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളിൽ നെക്സോൺ സബ്കോംപാക്ട് എസ്‌യുവി ലഭ്യമാണ്. നെക്‌സോൺ ഡീസൽ എഞ്ചിൻ ഒരു ലിറ്ററിൽ 21.5 കിലോമീറ്റർ മൈലേജ് നൽകുന്നു. പെട്രോൾ മോഡൽ 17 കിലോമീറ്റർ മൈലേജ് മാത്രമേ നൽകുന്നുള്ളു. ഫ്ലോട്ടിംഗ് ഡാഷ്‌ടോപ്പ് സ്‌ക്രീനും 'ഗ്രാൻഡ് സെൻട്രൽ കൺസോളും' സഹിതം മൾട്ടി ഡ്രൈവ് മോഡുകൾ നൽകുന്ന ഈ സെഗ്‌മെന്റിലെ ആദ്യത്തെ വാഹനമാണ് നെക്സോൺ.

Read More: പുത്തൻ എഞ്ചിന്റെ കരുത്തും മികച്ച സവിശേഷതകളുമായി 2023 Hyundai Alcazar വിപണിയിൽ

ഓതറിനെ കുറിച്ച്
ദീനദയാൽ എം
മാധ്യമ മേഖലയിൽ നാല് വർഷമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ജേണലിസ്റ്റാണ് ദീനദയാൽ എം. ഡിജിറ്റൽ മീഡിയയിൽ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം വീഡിയോ പ്രൊഡക്ഷൻ, രാഷ്ട്രീയം, ടെക്നോളജി, ഓട്ടോമൊബൈൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ദീനദയാൽ ടെക്നോളജി, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വായന, സിനിമ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയിൽ ദീനദയാലിന് താല്പര്യമുണ്ട്. ഈ ഹോബികൾ സർഗ്ഗാത്മകമായ കഴിവുകൾ വർധിപ്പിക്കാനും വർക്ക് ലൈഫ് ബാലൻസ് നൽകുന്നതിനും അദ്ദേഹത്തെ സഹായിക്കുന്നു. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായ ഉയർന്ന നിലവാരമുള്ള ലേഖനങ്ങൾ എഴുതുന്നതിനൊപ്പം താൻ ഇടപെടുന്ന വിഷയങ്ങളിൽ പുതിയ വീക്ഷണം കൊണ്ടുവരാനും ദീനദയാൽ ശ്രമിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ