ആപ്പ്ജില്ല

കിയ സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ; 10 കാര്യങ്ങൾ അറിയാം

സെൽറ്റോസിന് അല്പം സ്‌പോർട്ടി ലുക്ക് വേണം എന്നാഗ്രഹിക്കുന്നവർക്കുള്ളതാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ.

Samayam Malayalam 17 Oct 2020, 9:26 pm
Samayam Malayalam Kia Seltos Anniversary Edition
Kia Seltos Anniversary Edition

കഴിഞ്ഞ വർഷം അഗസ്റ്റിലാണ് കിയ മോട്ടോഴ്സ് ഇന്ത്യയിലെത്തിയത്. സെൽറ്റോസ് എന്ന ഒരൊറ്റ എസ്‌യുവി കൊണ്ട് തന്നെ കിയ ഇന്ത്യൻ വിപണി പിടിച്ചു. വർഷങ്ങളായി വിപണിയിലുള്ള എതിരാളികളെവരെ മലർത്തിയടിച്ചു മുന്നേറുകയാണ് ഇപ്പോഴും സെൽറ്റോസ്. എന്തായാലും സെൽറ്റോസ് എത്തി ഒരു വർഷം കഴിഞ്ഞപ്പോൾ ഫസ്റ്റ് ആനിവേഴ്സറി എഡിഷനും കിയ മോട്ടോർസ് പുറത്തിറക്കി. സെൽറ്റോസിന് അല്പം സ്‌പോർട്ടി ലുക്ക് വേണം എന്നാഗ്രഹിക്കുന്നവർക്കുള്ളതാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ. സെൽറ്റോസിന്റെ ഫ്രീക്കൻ കസിൻ എന്ന് പറയാവുന്ന പൊടിപ്പും തൊങ്ങലോടെയുമാണ് ആനിവേഴ്സറി എഡിഷന്റെ വരവ്. പുത്തൻ പതിപ്പിനെപ്പറ്റി കൂടുതലറിയാം.

1. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് അവതരിപ്പിച്ച സെൽറ്റോസ് എക്‌സ്-ലൈൻ കൺസെപ്റ്റ് അടിസ്ഥാനമാക്കിയാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്.

2. മിഡ്-സ്പെക് വേരിയന്റ് ആയ HTX അടിസ്ഥാനമായാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ ഒരുക്കിയിരിക്കുന്നത്.

3. അറോറ ബ്ലാക്ക് പേൾ എന്ന സിംഗിൾ ടോൺ നിറത്തിലും ഗ്രാവിറ്റി ഗ്രേ/അറോറ ബ്ലാക്ക് പേൾ, സ്റ്റീൽ സിൽവർ/അറോറ ബ്ലാക്ക് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ/അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 3 ഡ്യുവൽ ടോൺ നിറങ്ങളിലുമാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ വാങ്ങാം.

Kia Seltos Anniversary Edition


4. ഫോഗ് ലാമ്പ് ചുറ്റിലും ഓറഞ്ച് ആക്സന്റുകളുടെ ഹൗസിങ്, ഫോക്സ് എക്‌സ്‌ഹോസ്റ്റ് ഡീറ്റൈലിംഗ്, റീഡിസൈൻ ചെയ്തു നീളം കൂട്ടിയ മുൻപിലെയും, പുറകിലെയും സ്കിഡ് പ്ലെയ്റ്റുകൾ, 17-ഇഞ്ച് രാവെൻ ബ്ലാക്ക് അലോയ് വീലുകൾ, ഓറഞ്ച് നിറത്തിലുള്ള ഡീറ്റൈൽ സഹിതം സൈഡ് സ്കർട്ടുകൾ ഒപ്പം ടെയിൽ ഗെയ്റ്റിൽ ഫസ്റ്റ് ആനിവേഴ്സറി എഡിഷൻ ബാഡ്ജിങ്ങുമാണ് എക്‌സ്റ്റീരിയറിലെ ആകർഷണങ്ങൾ.

5. സ്‌പോർട്ടി തീമിനോട് യോജിക്കും വിധം കറുപ്പിൽ പൊതിഞ്ഞ ഇന്റീരിയർ ആണ് ആനിവേഴ്സറി എഡിഷൻ സെൽറ്റോസിന്. ഡയമണ്ട് സ്റ്റൈലിലുള്ള കറുപ്പ് ലെതർ അപ്ഹോൾസ്റ്ററിയും ആനിവേഴ്സറി എഡിഷന്റെ പ്രത്യേകതയാണ്.

6. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, സ്റ്റിയറിങ്ങിൽ ഓഡിയോ നിയന്ത്രണങ്ങൾ, ക്രൂയിസ് കൺട്രോൾ, എയർ പ്യൂരിഫയർ തുടങ്ങിയ HTX വേരിയന്റിലെ എല്ലാ ഫീച്ചറുകളും ആനിവേഴ്സറി എഡിഷനിലുമുണ്ട്.

Kia Seltos Anniversary Edition


7. 1.5-ലിറ്റർ പെട്രോൾ, 1.5-ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് സെൽറ്റോസ് ഫസ്റ്റ് ആനിവേഴ്സറി വില്പനക്കെത്തിയിരിക്കുന്നത്.

8. ഇരു എഞ്ചിനുകൾക്കൊപ്പവും മാന്വൽ ട്രാൻസ്മിഷനാണ് ലഭിക്കുക. അതെ സമയം പെട്രോൾ + ഓട്ടോമാറ്റിക് കോമ്പിനേഷനിലും സെൽറ്റോസ് ഫസ്റ്റ് ആനിവേഴ്സറി എഡിഷൻ ലഭ്യമാണ്.

9. 1.5 പെട്രോൾ മാന്വൽ 13.75 ലക്ഷം, 1.5 പെട്രോൾ സിവിടി 14.75 ലക്ഷം, 1.5 ഡീസൽ മാന്വൽ 14.85 ലക്ഷം എന്നിങ്ങനെയാണ് കിയ സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ.

10. ലിമിറ്റഡ് എഡിഷൻ മോഡലാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ. ഉത്സവകാലം തീരുന്നതോടെ ആനിവേഴ്സറി എഡിഷൻ കിയ പിൻ വലിക്കും.

ആര്‍ട്ടിക്കിള്‍ ഷോ