കിയ കാരെൻസ് - ഡിസൈൻ
'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' എന്ന് കിയ വിളിക്കുന്ന പുത്തൻ ഡിസൈൻ ഭാഷ്യം അനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന കാരെൻസിന് ഒറ്റ നോട്ടത്തിൽ ഒരു എസ്യുവിക്ക് വേണ്ട എല്ലാ ചേരുവകളുമുണ്ട്. എന്നാൽ മുൻകാഴ്ചയിൽ കാരെൻസ് ഒരു ഇലക്ട്രിക്ക് വാഹനമാണോ എന്ന് ചിന്തിച്ചാൽ തെറ്റില്ല. വ്യത്യസ്തമായ ഗ്രിൽ അസംബ്ലിയാണ് ഇതിന് കാരണം. രണ്ടായി ഭാഗിച്ച Y-ഷേപ്പിലുള് എൽഇഡി റണ്ണിങ് ലാംപ്, എൽഇഡി ഹെഡ്ലൈറ്റ് അസ്സംബ്ലി വ്യത്യസ്തമാണ്. ഫ്ലാറ്റായ ബോണറ്റ് ഡിസൈൻ, മാസ്ക്കുലറായ ബമ്പർ എന്നിവയാണ് മുന്നിലെ ആകർഷണങ്ങൾ.
സെൽറ്റോസിന്റെ ചേട്ടൻ എന്ന് തന്നെ തോന്നിപ്പിക്കുന്ന വശമാണ് കാരെൻസിന്. ഹെഡ്ലാമ്പിൽ നിന്ന് തുടങ്ങി ഇടക്ക് അപ്രത്യക്ഷമായി പിന്നീട് ടെയിൽ ലാമ്പിലേക്ക് എത്തുമ്പോഴേക്കും വീണ്ടും തെളിയുന്ന കാരക്ടർ ലൈൻ വശങ്ങളിൽ ശ്രദ്ധേയമാണ്. വീൽ ആർച്ചുകളിൽ അടക്കം ബോഡി ക്ലാഡിങ്, 5-സ്പോക് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. ചുവപ്പ് നിറത്തിന്റെ എൽഇഡി സ്ട്രിപ്പ് ചേർത്ത് ബന്ധിപ്പിച്ച വണ്ണം കുറഞ്ഞ ഭംഗിയേറിയ ടെയിൽ ലാംപ്, മാസ്ക്കുലാർ ബമ്പർ എന്നിവയാണ് പുറകിലെ ആകർഷണങ്ങൾ. മൊത്തത്തിൽ ഒരു എസ്യുവി ലുക്ക് തന്നെ. പക്ഷെ എസ്യുവി എന്ന് വിളിക്കാനുമാവില്ല.
സാനിയ മുതൽ നൈല വരെ; ഈ വർഷം പുത്തൻ കാർ സ്വന്തമാക്കിയ 7 മലയാള നടികൾ
കിയ കാരെൻസ് - അളവുകൾ
സെൽറ്റോസ് പ്ലാറ്റ്ഫോം അടിസ്ഥാനമായി തയ്യാറാക്കിയ കിയ കാരെൻസിന് 4540 എംഎം നീളവും 1800 എംഎം വീതിയും 1700 എംഎം ഉയരവും 2780 എംഎം വീൽബേസുമുണ്ട്. സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ വീൽബേസാണ് ഇതെന്ന് കിയ അവകാശപ്പെടുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ, കാരെൻസിന്റെ വീൽബേസിൻ്റെ നീളം 30 എംഎം കൂടുതലാണ്. മാത്രമല്ല ക്രെറ്റ/സെൽറ്റോസ് പ്ലാറ്റ്ഫോമിന്റെ സ്ട്രെച്ചഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള പ്രധാന എതിരാളിയായ ഹ്യുണ്ടേയ് ആൽകസാറിന് 4,500 എംഎം നീളവും 1,790 എംഎം വീതിയും 1,675 എംഎം ഉയരവും 2,760 എംഎം വീൽബേസുമാണ്.
2022ൽ രണ്ടും കൽപിച്ച് മാരുതി സുസുക്കി! ലോഞ്ചിനൊരുങ്ങുന്നത് 7 കാറുകൾ
കിയ കാരെൻസ് - ഇന്റീരിയർ, ഫീച്ചറുകൾ
വളരെ കുറച്ച് ബട്ടണുകളുമായി ലളിതവും സുന്ദരവുമാണ് കിയ കാരെൻസിൻ്റെ ഇന്റീരിയർ. ത്രീ-സ്പോക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ്, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുവിഒ കണക്റ്റുചെയ്ത കാർ ടെക്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് മൂഡ് ലൈറ്റിംഗ് എന്നിങ്ങനെ പോകുന്നു ഫീച്ചർ നിര. മുൻ നിര സീറ്റുകൾക്ക് പിന്നിൽ ടേബിൾ ട്രേകൾ, സൺറൂഫ് എന്നിവയും കാരെൻസിൽ ക്രമീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റോൾഓവർ മിറ്റിഗേഷൻ, ഹിൽ അസിസ്റ്റ് തുടങ്ങിയ ഡ്രൈവ് അസിസ്റ്റ് ഫീച്ചറുകൾക്കൊപ്പം ആറ് എയർബാഗുകളും നാല് ഡിസ്ക് ബ്രേക്കുകളും സുരക്ഷയ്ക്കായി ക്രമീകരിച്ചിട്ടുണ്ട്.
ടാറ്റ പഞ്ച് ഇഷ്ടപ്പെട്ടില്ലേ? പകരം തിരഞ്ഞെടുക്കാവുന്ന 4 കാറുകൾ
കിയ കാരെൻസ് - എൻജിൻ, ഗിയർബോക്സ്
സെൽറ്റോസിന് സമാനമായി രണ്ട് പെട്രോൾ എൻജിനിലും ഒരു ഡീസൽ എഞ്ചിനിലുമാണ് കിയ കാരെൻസ് വില്പനക്കെത്തുക. പെട്രോൾ എഞ്ചിനുകളിൽ 1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 115 എച്ച്പി പവറും 144 എൻഎം ടോർക്കും നിർമ്മിക്കുമ്പോൾ 1.4 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് യൂണിറ്റ് 140 എച്ച്പി പവറും, 242 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം, 1.5 ലീറ്റർ, നാല് സിലിണ്ടർ ഡീസൽ എൻജിൻ 115 എച്ച്പി പവറും 250 എൻഎം ടോർക്കുമാണ് നിർമ്മിക്കുക. പെട്രോൾ എൻജിനൊപ്പം 6-സ്പീഡ് മാനുവൽ, 6-സ്പീഡ് iMT, CVT ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. അതേസമയം, ഡീസൽ എഞ്ചിനൊപ്പെ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.