ആപ്പ്ജില്ല

എംജി ZS EV-യുടെ ബുക്കിംഗ് തുടങ്ങി, മലയാളികൾക്ക് നിരാശ

50,000 രൂപ ഡൌൺപേയ്മെന്റ് ആയി അടച്ച് എംജി മോട്ടോർ വെബ്സൈറ്റ് വഴിയോ, നേരിട്ട് ഡീലർഷിപ്പിൽ ചെന്നോ എംജി മോട്ടോറിന്റെ പുത്തൻ ഇലക്ട്രിക് എസ്‌യുവി, ZS EV ബുക്ക് ചെയ്യാം.

Samayam Malayalam 21 Dec 2019, 7:15 pm
വമ്പൻ വിജയം നേടിയ ഹെക്ടറിന് ശേഷം എംജി മോട്ടോർ ഈ മാസം അഞ്ചാം തിയതിയാണ് ഇന്ത്യയ്ക്കായുള്ള രണ്ടാമത് വാഹന മോഡൽ ZS EV-യെ അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കും പോലെ ഒരു ഇലക്ട്രിക് എസ്യുവിയാണ് ZS EV. ജനുവരിയിൽ വിപണിയിലെത്തുന്ന ZS EV-യുടെ ബുക്കിംഗ് എംജി മോട്ടോർ ആരംഭിച്ചു. 50,000 രൂപ ഡൌൺപേയ്മെന്റ് ആയി അടച്ച് എംജി മോട്ടോർ വെബ്സൈറ്റ് വഴിയോ, നേരിട്ട് ഡീലർഷിപ്പിൽ ചെന്നോ ZS EV ബുക്ക് ചെയ്യാം. ആദ്യ 1,000 ഉപഭോക്താക്കൾക്ക് പ്രത്യേക ഇൻട്രൊഡക്ടറി വിലയ്ക്ക് ഇലക്ട്രിക് എസ്‌യുവി ലഭിക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
Samayam Malayalam MG ZS EV India


ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ 5 നഗരങ്ങളിൽ മാത്രമാണ് ZS EV-യുടെ ബുക്കിംഗ് എംജി മോട്ടോർ ആരംഭിച്ചത്. ZS EV-ബുക്ക് ചെയ്യാൻ കാത്തിരിക്കുന്ന കേരളീയർ ഇനിയും കാത്തിരിക്കണം എന്ന് ചുരുക്കം. അടുത്ത ഘട്ടത്തിൽ മാത്രമേ കേരളത്തിൽ ZS EV-ലഭ്യമാവുകയുള്ളു.

ടാറ്റ നെക്‌സോൺ ഇവി: അറിയാം ഇലക്ട്രിക്ക് എസ്‌യുവിയെപ്പറ്റി 10 കാര്യങ്ങൾ

143 എച്ച്പി കരുത്തും 353 എൻഎം ടോർക്കും നിർമിക്കുന്ന ഇലക്ട്രിക്ക് മോട്ടറാണ് എംജി ZS EV-യുടെ ഹൃദയം. 44.5kWh ലിഥിയം അയോൺ ബാറ്ററി പായ്ക്കിൽ നിന്നാണ് ചലിക്കാനാവശ്യമായ ഊർജം സ്വീകരിക്കുന്നത്. സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി മുൻചക്രങ്ങൾക്കാണ് ഇലക്ട്രിക് മോട്ടോർ പവർ കൈമാറുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ സ്ഥിരം സാന്നിധ്യമായ റൈഡിങ് മോഡുകളും റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ZS ഇവിയിലുമുണ്ട്. 7kW AC കറന്റിൽ ഏകദേശം 7 മണിക്കൂർ കൊണ്ട് ZS ഇവിയുടെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. 50kW DC ഫാസ്റ്റ് ചാർജിങ് സംവിധാനം ഉപയോഗിക്കുമ്പോൾ 80 ശതമാനം ബാറ്ററിയും ചാർജ് ആവാൻ 50 മിനിറ്റ് മതി. ഒരു ഫുൾ ചാർജിൽ 340 കിലോ മീറ്റർ വരെയാണ് എംജി മോട്ടോർ അവകാശപ്പെടുന്ന റേഞ്ച്.

Also read: സെൽറ്റോസിന് റെസ്റ്റ്, ഇനി കിയയ്ക്ക് കാർണിവൽ


Also read: ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ എസ്‌യുവികൾ

ചാർജിങ് സംവിധാനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരായ ഡെൽറ്റ ഇലക്ട്രോണിക്സ് ഇന്ത്യയുമായി സഹകരിച്ചു എംജി മോട്ടോർ ഇന്ത്യ, ZS EV-യ്ക്കായി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. വീടുകൾ, ഓഫീസുകൾ എന്നിങ്ങനെ സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങളിൽ എസി (ആൾട്ടർനേറ്റിംഗ് കറന്റ്) ചാർജിങ് സംവിധാനങ്ങൾ ഡെൽറ്റ സ്ഥാപിക്കും. ഇതുകൂടാതെ, ഫിന്നിഷ് കമ്പനിയായ ഫോർട്ടത്തോട് ഒപ്പം ചേർന്നു 50kW DC ഫാസ്റ്റ് ചാർജിങ് സംവിധാനം തിരഞ്ഞെടുത്ത എംജി മോട്ടോർ ഡീലർഷിപ്പുകളിൽ തയ്യാറായിക്കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ