ആപ്പ്ജില്ല

കാസിരംഗ എഡിഷൻ പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരിയുമായി ടാറ്റ മോട്ടോർസ്

സാധാരണ മോഡലുകളെക്കാൾ 20,000 രൂപ മുതൽ 69,000 രൂപ വരെ കൂടുതലാണ് കാസിരംഗ എഡിഷൻ ടാറ്റ എസ്‌യുവികൾക്ക്. പ്രത്യേകം തയ്യാറാക്കിയ ഗ്രാസ്‌ലാൻഡ് ബീജ് നിറമാണ് കാസിരംഗ എഡിഷൻ മോഡലുകളെ വ്യത്യസ്തമാക്കുന്നത്.

Samayam Malayalam 23 Feb 2022, 5:51 pm
ഈ മാസം 12,13 തിയ്യതികളിലായി ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കം ഐപിഎല്ലിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന കളിക്കാരുടെ ലേലത്തിനിടെയാണ് പഞ്ച് കാസിരംഗ എഡിഷൻ മുഖം കാണിച്ചത്. പഞ്ചിന്റെ സാധാരണ മോഡലുകളിൽ ഇല്ലാത്ത സ്പെഷ്യൽ നിറവുമായെത്തിയ പഞ്ച് കാസിരംഗ എഡിഷൻ ലേലം ചെയ്യാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. പഞ്ച് കാസിരംഗ എഡിഷനായുള്ള രജിസ്‌ട്രേഷൻ അതിനിടെ ടാറ്റ മോട്ടോർസ് വെബ്‌സൈറ്റിൽ ആരംഭിക്കുകയും ചെയ്തു. ലേലത്തിൽ നിന്നുള്ള വരുമാനം ആസാമിലെ പ്രശസ്തമായ കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും എന്നും ടാറ്റ മോട്ടോർസ് വ്യക്തമാക്കി. ലേലം ചെയ്യുന്നതുകൂടാതെ കാസിരംഗ എഡിഷൻ പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി എസ്‌യുവികൾ വില്പനക്കും എത്തിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്.
Samayam Malayalam tata motors launches kaziranga editions of punch nexon harrier safari
കാസിരംഗ എഡിഷൻ പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരിയുമായി ടാറ്റ മോട്ടോർസ്



​കാസിരംഗ എഡിഷൻ വിലകൾ

സാധാരണ മോഡലുകളെക്കാൾ 20,000 രൂപ മുതൽ 69,000 രൂപ വരെ കൂടുതലാണ് കാസിരംഗ എഡിഷൻ ടാറ്റ എസ്‌യുവികൾക്ക്. പഞ്ചിന്റെ ക്രിയേറ്റീവ് പതിപ്പും നെക്‌സോൺ, ഹാരിയർ, സഫാരി എസ്‌യുവികളുടെ XZ+ പതിപ്പുമാണ് കാസിരംഗ എഡിഷൻ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. കാസിരംഗ എഡിഷൻ ടാറ്റ എസ്‌യുവികളുടെ എക്‌സ്-ഷോറൂം വിലകൾ ചുവടെ.

  • പഞ്ച് കാസിരംഗ എഡിഷൻ - 8.59 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെ
  • നെക്‌സോൺ കാസിരംഗ എഡിഷൻ - 11.79 ലക്ഷം രൂപ മുതൽ 13.74 ലക്ഷം രൂപ വരെ
  • ഹാരിയർ കാസിരംഗ എഡിഷൻ - 20.41 ലക്ഷം രൂപ മുതൽ 21.71 ലക്ഷം രൂപ വരെ
  • സഫാരി കാസിരംഗ എഡിഷൻ - 21.00 ലക്ഷം രൂപ മുതൽ 22.40 ലക്ഷം രൂപ വരെ

ലുക്ക് മാറ്റിപ്പിച്ച് പുതിയ മാരുതി സുസുക്കി ബലേനോ; വില 6.35 ലക്ഷം മുതൽ

​കാസിരംഗ എഡിഷൻ - എക്സ്റ്റീരിയർ

പ്രത്യേകം തയ്യാറാക്കിയ ഗ്രാസ്‌ലാൻഡ് ബീജ് നിറമാണ് കാസിരംഗ എഡിഷൻ മോഡലുകളെ വ്യത്യസ്തമാക്കുന്നത്. കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ ഓഫ്-റോഡ് ഭൂപ്രദേശവുമായി പൊരുത്തപ്പെടുന്ന നിറമാണ് ഇതെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. റൂഫ്, വീലുകൾ, വിംഗ് മിററുകൾ കൂടാതെ എല്ലാ ക്രോം ഘടകങ്ങളും കാസിരംഗ എഡിഷൻ എസ്‌യുവികളിൽ കറുപ്പ് നിറത്തിലാണ്. കറുപ്പ് നിറത്തിലുള്ള കണ്ടാമൃഗത്തിന്റെ ഒരു ലോഗോ ഫെൻഡറിലും പിൻഭാഗത്തെ വിൻഡ്‌സ്‌ക്രീനിലും ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ 'കാസിരംഗ' സ്‌കഫ് പ്ലേറ്റുകളും ഡോറിന്റെ ഭാഗത്ത് ക്രമീകരിച്ചിട്ടുണ്ട്.

മുഖം മിനുക്കി ജീപ്പ് കോമ്പസ്സിന്റെ ഓഫ്‌റോഡ് അവതാരം, ട്രെയിൽഹോക്ക് ഇന്ത്യയിലേക്ക്

​കാസിരംഗ എഡിഷൻ - ഇന്റീരിയർ

എർത്തി ബീജ് നിറത്തിലുള്ള ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയും ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡും ചേർന്ന ഡ്യുവൽ-ടോൺ തീമാണ് കാസിരംഗ എഡിഷൻ എസ്‌യുവികളുടെ ഇന്റീരിയർ വ്യത്യസ്തമാക്കുന്നത്. നെക്‌സോൺ, ഹാരിയർ, സഫാരി എസ്‌യുവികളുടെ ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് വുഡ് ട്രിം ചേർത്തിട്ടുണ്ട്. പഞ്ചിന് എർത്തി ബീജ് ട്രൈ-ആരോ ഫിനിഷാന്ന് അവിടെ. ഡോർ പാഡുകൾക്കും സീറ്റ് അപ്ഹോൾസ്റ്ററിക്കും കറുപ്പും ബ്രോൻസും ചേർന്ന ഡ്യുവൽ-ടോൺ ട്രീറ്റ്മെന്റ് നൽകിയിട്ടുണ്ട്. ഈ നാല് മോഡലുകളുടെയും മുൻസീറ്റ് ഹെഡ്‌റെസ്റ്റുകളിൽ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ സിൽഹൗറ്റും കാണാം.

8.99 ലക്ഷം! എതിരാളികളെ മലർത്തിയടിക്കുന്ന വിലയുമായി കിയ കാറൻസ്

​കാസിരംഗ എഡിഷൻ - ഫീച്ചറുകൾ

കാസിരംഗ എഡിഷൻ പഞ്ചിൽ ടാറ്റയുടെ iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഒരു എയർ പ്യൂരിഫയറും ക്രമീകരിച്ചിട്ടുണ്ട്. നെക്‌സോൺ കാസിരംഗ എഡിഷനിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവ ചേർത്തിട്ടുണ്ട്. ഹാരിയറിൻ്റെയും സഫാരിയുടേയും കാസിരംഗ എഡിഷനിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, iRA കണക്റ്റഡ് കാർ ടെക്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ട് എന്നിവയുണ്ട്. ഗോൾഡ് എഡിഷന് സമാനമായി സഫാരിയുടെ കാസിരംഗ എഡിഷന്റെ രണ്ടാം നിര സീറ്റുകളും വെന്റിലേറ്റഡ് ആണ്.

ആര്‍ട്ടിക്കിള്‍ ഷോ