ആപ്പ്ജില്ല

ക്രെറ്റയ്ക്കും സെൽറ്റോസിനുമുള്ള ഫോക്സ്‍വാഗന്റെ മറുപടി, ടൈഗൂൺ ഈ വർഷം

ടൈഗൂൺ എസ്‌യുവിയുടെ വർഷമാവും 2021 എന്ന് വ്യക്തമാക്കി ഫോക്സ്‌വാഗൺ ഇന്ത്യ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ എസ്‌യുവിയുടെ ചിത്രം പോസ്റ്റ് ചെയ്തു.

Samayam Malayalam 9 Jan 2021, 2:05 pm
ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലെ രാജാക്കന്മാരാണ് കിയ സെൽറ്റോസും, ഹ്യുണ്ടേയ്‌യുടെ ക്രെറ്റയും. വില്പനയിൽ എംജി ഹെക്ടറും, ടാറ്റ ഹാരിയറും തൊട്ടു പിന്നിലുണ്ടെകിലും ദക്ഷിണ കൊറിയയിൽ നിന്നുള്ള ഈ സഹോദരങ്ങൾക്കാണ് മേൽകൈ. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മുൻപരിചയമില്ലാത്ത ഫോക്‌സ്‌വാഗൺ ആണ് ക്രെറ്റയ്ക്കും സെൽറ്റോസിനും ഭീഷണിയുയർത്താൻ ഈ വർഷം തയ്യാറായിരിക്കുന്നത്. ലൈഫ്സ്റ്റൈൽ എസ്‌യുവിയായ ടി-റോക്ക് നൽകിയ വിജയം മുറുകെപ്പിടിച്ച് ടൈഗൂൺ ആണ് ഫോക്‌സ്‌വാഗൺ ഈ വർഷം വിപണിയിൽ എത്തിക്കുക.
Samayam Malayalam Volkswagen Taigun
Volkswagen Taigun


ടൈഗൂൺ എസ്‌യുവിയുടെ വർഷമാവും 2021 എന്ന് വ്യക്തമാക്കി ഫോക്സ്‌വാഗൺ ഇന്ത്യ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ എസ്‌യുവിയുടെ ചിത്രം പോസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഓട്ടോ എക്സ്പോയ്ക്ക് മുൻപായി ടൈഗൂൺ അവതരിപ്പിച്ചാൽ ഇപ്പോൾ പോസ്റ്റ് ചെയ്ത ചിത്രം എസ്‌യുവിയെപ്പറ്റി പുതിയ വിവരങ്ങൾ ഒന്നും തന്നെ നൽകുന്നില്ല. അതെ സമയം ഈ വർഷം രണ്ടാം പാദത്തിൽ വില്പനക്കെത്തും എന്ന് പ്രതീക്ഷിക്കുന്ന ടൈഗൂൺ, ക്രെറ്റയ്ക്കും സെൽറ്റോസിനുമുള്ള ഫോക്സ്‍വാഗന്റെ ശക്തമായ മറുപടിയാണ് എന്ന് ഉറപ്പിക്കുന്നു.

വീണ്ടും സ്പെഷ്യൽ എഡിഷൻ! മിനി പാഡി ഹോപ്കിർക് എഡിഷൻ ഇന്ത്യയിൽ

Volkswagen Taigun


ഫോക്‌സ്‌വാഗൺ ടൈഗൂൺ

ഫോക്‌സ്‌വാഗൺ ആഗോള നിരയിൽ നിന്ന് ടി-ക്രോസ്സ് എസ്‌യുവിയെ ഇന്ത്യയിലെത്തിക്കും എന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും പകരം ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ എസ്‌യുവിയാണ് ടൈഗൂൺ. കഴിഞ്ഞ വർഷം അവതരിപ്പിച്ച എസ്‌യുവിയുടെ കോൺസെപ്റ്റ് മോഡലിനോട് ഏറെക്കുറെ സമാനമാവും വില്പനയ്ക്ക് തയ്യാറാവുന്ന പതിപ്പ് എന്ന് പുതിയ ചിത്രം ഉറപ്പിക്കുന്നു. ടി-ക്രോസ്സ് എസ്‌യുവിയുമായി സാമ്യം ഏറെയുണ്ടെങ്കിലും ടൈഗൺ വലിപ്പത്തിലും, ഇന്റീരിയർ സ്പേസിന്റെ കാര്യത്തിലും ടി-ക്രോസ്സിനേക്കാൾ മുമ്പൻ ആയിരിക്കും.

മുഖം മിനുക്കി 2021 ജീപ്പ് കോമ്പസ് എത്തി, കാര്യമായി അഴിച്ചുപണിത് ഇന്റീരിയർ

ക്രോമിന്റെ ധാരാളിത്തമുള്ള മുഖം ആണ് ടൈഗൂൺ എസ്‌യുവിക്ക്. റ്റിഗുവാൻ ഓൾസ്പേസ് എസ്‌യുവിയ്ക്ക് സമാനമായ ഗ്രില്ലും, ഹെഡ്‍ലാംപും ചേർന്ന ക്ലസ്റ്റർ മനോഹരമാണ്. മുൻ പിൻ ബമ്പറിലും ക്രോം ലൈനിങ് കാണാം. എൽഇഡി ലൈറ്റ് ബാറുകൾ കൊണ്ട് കണക്റ്റ് ചെയ്തിരിക്കുന്ന ടെയിൽ-ലൈറ്റുകൾ, ടു ടോൺ അലോയ് വീലുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.

Volkswagen Taigun


വിവിധ ലേയറുകൾ ആയി തയ്യാറാക്കിയ ഡാഷ്ബോർഡിന്റെ പ്രധാന ആകർഷണം ഒത്ത നടുക്കയുള്ള 8.0-ഇഞ്ച് ഇൻഫോടൈന്മെന്റ് സിസ്റ്റം ആണ്. കണക്ടഡ് കാർ ടെക് ഈ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കും. പൂർണമായും ഡിജിറ്റൽ ആയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയാവും ഇന്റീരിയറിലെ മറ്റുള്ള ആകർഷണങ്ങൾ.

2020ൽ മലയാള സിനിമ നടൻമാർ വാങ്ങിക്കൂട്ടിയ കാറുകൾ

ഫോക്സ്‌വാഗൺ ഗ്രൂപ്പ് ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റ്‌ഫോം അടിസ്ഥാനപ്പെടുത്തിയാണ് ടൈഗൂൺ നിർമ്മിക്കുക. ടിഎസ്‌ഐ കുടുംബത്തിൽ നിന്നുള്ള 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ എൻജിനാണ് ടൈഗൂൺ എസ്‌യുവിയുടെ ബോണറ്റിനകത്ത് ഇടം പിടിക്കുക. 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാവും ഗിയർബോക്‌സ് ഓപ്ഷനുകൾ.

ആര്‍ട്ടിക്കിള്‍ ഷോ