ആപ്പ്ജില്ല

കെ.ടി.എം ഡ്യൂക്കിന്‍റെ 390 സി.സി ബൈക്ക് എത്തി

രാജ്യാന്തര വിപണിയിലുള്ള 250 സി.സി എൻജിൻ തന്നെയാണ്​ പുതിയ ബൈക്കിലും കെ.ടി.എം ഘടിപ്പിച്ചിട്ടുള്ളത്​.

TNN 27 Feb 2017, 5:03 pm
ന്യൂഡൽഹി: ഓസ്​ട്രേലിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെ.ടി.എം ഡ്യൂക്കിന്‍റെ 390 സി.സി ബൈക്ക്​ പുറത്തിറങ്ങി. പ്രകടമായ മാറ്റങ്ങളൊന്നും തന്ന വാഹനത്തിലില്ല എങ്കിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്യൂക്ക്​ 390ലൂടെ ഡോമിനറുൾപ്പടെയുള്ള മോഡലുകളിലൂടെ ബജാജ്​ ഉയർത്തുന്ന വെല്ലുവിളി നേരിടാനാകും കെ.ടി.എമ്മിന്‍റെ മുഖ്യ ശ്രമം. ഇതിനൊടപ്പം തന്നെ ഡ്യൂക്ക്​ 250, 200 എന്നീ മോഡലുകളും കമ്പനി പുറത്തിറക്കി.
Samayam Malayalam 2017 ktm duke range launched in india
കെ.ടി.എം ഡ്യൂക്കിന്‍റെ 390 സി.സി ബൈക്ക് എത്തി




കോർണർ റോക്കറ്റ് എന്നാണ്​ ഡ്യൂക്കിന്‍റെ പുതിയ ഡിസൈനിന് നല്‍കിയിരിക്കുന്ന പേര്​. ഡ്യൂക്കിന്‍റെ മറ്റ്​ മോഡലുകളിൽ നിന്ന്​ വ്യത്യസ്​തമായി വലിയ ഹെഡ്​ലൈറ്റാണ്​ ഇതില്‍ നല്‍കിയിരിക്കുന്നത്. 13.5 ലിറ്ററി​ന്‍റെ ഇന്ധനടാങ്ക് ഡിസൈൻ വളരെ അഗ്രസീവായാണ് ചെയ്തിരിക്കുന്നത്. എൽ.ഇ‍.ഡി ഡേടൈം റണ്ണിങ് ലൈറ്റ്, സ്മാർട്ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ, പില്യൻ സീറ്റുകൾ എന്നിവക്ക് പുറമെ ഉപഭോക്താവിന്‍റെ ആവശ്യപ്രകാരം ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിവയും പുതിയ ഡ്യൂക്കിന്‍റെ പ്രത്യേകതയാണ്. അണ്ടർ ബെല്ലി എക്സ്ഹോസ്റ്റിന് പകരം സാദാ എക്സ്ഹോസ്റ്റാണ് ഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ വയർ, വിറയൽ കുറക്കാനായി ബാലൻസർ ഷാഫ്റ്റ് എന്നിവയും പുതിയ മോഡലുകളുടെ പ്രത്യേകതയാണ്.



രാജ്യാന്തര വിപണിയിലുള്ള 250 സി.സി എൻജിൻ തന്നെയാണ്​ പുതിയ ബൈക്കിലും കെ.ടി.എം ഘടിപ്പിച്ചിട്ടുള്ളത്​. 30 ബി.എച്ച്​.പി കരുത്തും 24 എൻ.എം ടോർക്കുമാണ്​ ഈ എൻജിൻ നൽകുക. ഡ്യൂക്ക് 200ന് 1.43 ലക്ഷവും ഡ്യൂക്ക് 250ന് 1.73 ലക്ഷവും ഡ്യൂക്ക് 390ന് 2.25 ലക്ഷവും രൂപയാണ് ഡൽഹി ഷോറൂം വില.

2017 KTM Duke range launched In India

Bajaj has launched the 2017 models in its popular Duke range of naked sport motorcycles in India. Along with the updated iterations of the existing 390 and 200 models, the company has also introduced the new 250cc model of the Duke.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ