ആപ്പ്ജില്ല

ബിഎസ് IVഎൻജിനുമായി ടിവിഎസ് സ്പോർട്; വില 37,580

ഇന്ത്യൻ നിർമാതാവായ ടിവിഎസ് മോട്ടോഴ്സ് ഈ രണ്ട് സവിശേഷതകളും ഉൾപ്പെടുത്തി കൊണ്ട് പുതിയ ടിവിഎസ് സ്പോർടിനെ അവതരിപ്പിച്ചു.

TNN 12 Apr 2017, 5:59 pm
ബിഎസ് IVഎമിഷൻ ചട്ടം പാലിക്കുന്ന എൻജിനും ഓട്ടോമാറ്റിക് ഹെഡ് ലാമ്പ് ഫീച്ചറുമില്ലാതെ ഇരുചക്രവാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്നുള്ള നിയമത്തെ പിൻതുണച്ച് പുതുക്കിയ ഇരുചക്രവാഹനങ്ങളുമായി വിപണിപിടിക്കാനുള്ള തത്രപ്പാടിലാണ് നിർമാതാക്കൾ. ഇന്ത്യൻ നിർമാതാവായ ടിവിഎസ് മോട്ടോഴ്സ് ഈ രണ്ട് സവിശേഷതകളും ഉൾപ്പെടുത്തി കൊണ്ട് പുതിയ ടിവിഎസ് സ്പോർടിനെ അവതരിപ്പിച്ചു.
Samayam Malayalam 2017 tvs sport with bs iv engine launched in india
ബിഎസ് IVഎൻജിനുമായി ടിവിഎസ് സ്പോർട്; വില 37,580


ടിവിഎസ് സ്പോർടിന്‍റെ കിക്ക് സ്റ്റാർട്ട്/സ്പോക് വീൽ, കിക്ക് സ്റ്റാർട്ട്/അലോയ് വീൽ,സെൽഫ് സ്റ്റാർട്ട്/അലോയ് വീൽ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് അവതരിച്ചിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം 37,580 രൂപ, 43,236രൂപ, 46,924രൂപ എന്ന നിരക്കിലാണ് ഇവയുടെ വില. ബ്ലാക്ക് സിൽവർ, ഇൻഡിഗോ സ്ട്രീക്, മെർക്കുറി ഗ്രെ, ബ്ലേസ് റെഡ്, വോൾകാനോ റെഡ്, ഡാസ്ലിങ് വൈറ്റ്, ഇലക്ട്രിക് ഗ്രീൻ എന്നിങ്ങനെ ഏഴ് വ്യത്യസ്ത നിറങ്ങളിൽ ഇവ ലഭ്യമാകും.

7.7ബിഎച്ച്പിയും 7.8എൻഎം ടോർക്കും സൃഷ്ടിക്കുന്ന 99.77സിസി 4 സ്ട്രോക് ഡ്യുറാലൈഫ് എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 4 സ്പീഡ് ഗിയർബോക്സും എൻജിനോട് ചേർത്തിട്ടുണ്ട്. മുൻഭാഗത്ത് ടെലിസ്കോപിക് ഫോർക്കും പിന്നിൽ ട്വിൻ സസ്പെൻഷനുമാണ് ഘടിപ്പിച്ചിട്ടുള്ളത്. 12 ലിറ്റർ ഫ്യുവൽ ടാങ്ക് ഉൾപ്പെടുത്തിയ ഈ ബൈക്കിന് 108.5 കിലോഗ്രാമാണ് ഭാരം.

2017 TVS Sport With BS-IV Engine Launched In India

Indian two-wheeler manufacturer TVS Motor Company has launched the 2017 Sport with the BS-IV engine and a 35 Watt Auto Headlamp On feature (AHO).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ