ആപ്പ്ജില്ല

2017 വോൾവോ വി90 ക്രോസ് കൺട്രി ഇന്ത്യയിൽ

60 ലക്ഷമാണ് ഈ ആഡംബര ക്രോസോവർ വാഹനത്തിന്‍റെ ഇന്ത്യയിലെ വില.

TNN 12 Jul 2017, 8:03 pm
സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ വി90 ക്രോസ് കൺട്രി മോഡൽ ഇന്ത്യയിലവതരിച്ചു. ഇന്ത്യയിൽ ഇതിനകം തന്നെ വില്പനയിലുള്ള എസ്90 സെഡാനുകളുടെ ഡിസൈൻ ശൈലി പിൻതുടർന്നാണ് വി90 ക്രോസ് കൺട്രി അവതരിച്ചിരിക്കുന്നത്. അധിക ഗ്രൗണ്ട് ക്ലിയറൻസും ഓൾ വീൽ ഓപ്ഷനുമായിട്ടാണ് അവതരണം. 60 ലക്ഷമാണ് ഈ ആഡംബര ക്രോസോവർ വാഹനത്തിന്‍റെ ഇന്ത്യയിലെ വില.
Samayam Malayalam 2017 volvo v90 cross country launched in india
2017 വോൾവോ വി90 ക്രോസ് കൺട്രി ഇന്ത്യയിൽ


2.0ലിറ്റർ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 235ബിഎച്ച്പി കരുത്തും 430 എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണുള്ളത്. ആഡംബരത ഉൾക്കൊള്ളുന്ന അകത്തളമാണ് വോൾവോ ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. മസാജ് ഓപ്ഷനുള്ള സീറ്റുകൾ, 12.3 ഇഞ്ച് ടച്ച് സ്ക്രീൻ, വുഡ് ഇൻസേർട്ടുകൾ, ഉന്നത ഗുണനിലവാരമുള്ള ലെതർ സീറ്റുകൾ എന്നിവയ്ക്കൊപ്പം പാർക്കിങ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട് ഇൻഫർമേഷൻ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 7 എയർബാഗുകൾ തുടങ്ങിയ സുരക്ഷ സജ്ജാകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

സെമി ഓട്ടോണമസ് ഡ്രൈവിങ് ഫീച്ചറും ഈ കാറിന്‍റെ മറ്റൊരു സവിശേഷതയാണ്. മെഴ്സിഡസ് ബെൻസ് ജിഎൽഇ, ഓഡി ക്യൂ3, ബിഎംഡബ്ല്യൂ എക്സ്3 എന്നീ കാറുകളുമായി എതിരിടാനാണ് വോൾവോ വി90 ക്രോസ് കൺട്രിയെ അവതരിപ്പിച്ചിരിക്കുന്നത്.

2017 Volvo V90 Cross Country Launched In India

Volvo V90 Cross Country launched in India. The new Volvo V90 Cross Country is priced at Rs 60 lakh ex-showroom (India). The V90 Cross Country is India's first luxury crossover station wagon.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ