ആപ്പ്ജില്ല

ബിഎംഡബ്ല്യൂ എക്സ്3 എക്സ് ഡ്രൈവ്30 ഐ ഇന്ത്യയിൽ

ജർമ്മൻ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യൂ പുതിയ എക്സ്3 എക്സ് ഡ്രൈവ്30 ഐ എസ്‍യുവിയെ ഇന്ത്യയിലെത്തിച്ചു.

TNN 13 Jun 2018, 11:27 am
ജർമ്മൻ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യൂ പുതിയ എക്സ്3 എക്സ് ഡ്രൈവ്30 ഐ എസ്‍യുവിയെ ഇന്ത്യയിലെത്തിച്ചു. ഡൽഹി എക്സ്ഷോറൂം 56.9 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. 190 പിഎസ് കരുത്തേകുന്ന എക്സ്ഡ്രൈവ് 20ഡി പതിപ്പ് കുറച്ചുമാസങ്ങൾക്ക് മുൻപാണ് അവതരിച്ചത്. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ കരുത്തേകുന്ന xDrive30i 3 സീരീസ്(320ഡി), 5 സീരീസ്(520ഡി) എന്നീ മോഡലുകളിലാണ് ലഭ്യമാവുക.
Samayam Malayalam 64555558


8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ പുതിയ പെട്രോൾ എൻജിൻ 252പിഎസ് കരുത്തും 350എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 6.3 സെക്കൻഡുകൾ മാത്രം മതി. ഓൾ ഡ്രൈവ് സിസ്റ്റം, സ്റ്റാർട്ട് സ്റ്റോപ്പ് ഫംങ്ഷൻ, നാല് ഡ്രൈവിങ് മോഡുകൾ എന്നിവയും ഈ എസ്‍യുവിയുടെ പ്രത്യേകതകളാണ്.

മുൻമോഡലുകളെക്കാൾ 55 കി.ഗ്രാം ഭാരക്കുറവുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വീൽബേസ് കൂടുതലുള്ളത് കൊണ്ടുതന്നെ മികച്ച ക്യാബിൻ സ്പേസും ഈ വാഹനം പ്രദാനം ചെയ്യുന്നു. ആഗ്യമുപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ടച്ച്സ്ക്രീൻ സിസ്റ്റം, വയർലെസ് ചാർജിങ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവ എടുത്തുപറയേണ്ടുന്ന സവിശേഷതകളാണ്.

സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, ക്രാഷ് സെൻസർ, ഇലക്ട്രിക് വെഹിക്കിൾ ഇമ്മൊബലൈസർ, ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ, കോർണറിങ് ബ്രേക്ക് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് എന്നീ ഫീച്ചറുകളുടെ നീണ്ട നിര തന്നെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ മെഴ്സിഡസ്-ബെൻസ് ജിഎൽസി 300 4മാറ്റിക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് എച്ച്എസ്ഇ, ലെക്സസ് എൻഎക്സ്300എച്ച് ഹൈബ്രിഡ് എന്നിവയാണ് മുഖ്യധാര എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ