ആപ്പ്ജില്ല

ബൈക്കുകളിലെ 'ആഢംബര വീരൻ' ചീഫ്ടെയ്ൻ എലൈറ്റ് ഇന്ത്യയിൽ

ഇന്ത്യൻ മോട്ടോർസൈക്കിളിന്‍റെ അത്യാഢംബര ബൈക്ക് ചീഫ്ടെയ്ൻ എലൈറ്റ് ഇന്ത്യയിൽ അവതരിച്ചു.

Samayam Malayalam 13 Aug 2018, 4:10 pm
ഇന്ത്യൻ മോട്ടോർസൈക്കിളിന്‍റെ അത്യാഢംബര ബൈക്ക് ചീഫ്ടെയ്ൻ എലൈറ്റ് ഇന്ത്യയിൽ അവതരിച്ചു. 38 ലക്ഷം രൂപയാണ് ഈ ലിമിറ്റഡ് എഡിഷന്‍റെ വില. ചീഫ്ടെയ്ൻ എലൈറ്റിന്‍റെ ആകെ 350 യൂണിറ്റുകൾ മാത്രമാണ് നിലവിൽ നിർമ്മിച്ചിട്ടുള്ളത്. ഇതിൽ വളരെ കുറച്ചു യൂണിറ്റുകൾ മാത്രമേ ഇന്ത്യയിൽ വിൽക്കപ്പെടുകയുള്ളൂ. 350 യൂണിറ്റുകളിൽ ഓരോ ബൈക്കിനും വ്യത്യസ്ത ഡിസൈൻ ആയിരിക്കും ലഭിക്കുക. വ്യത്യസ്തമായ കസ്റ്റം ഇൻസ്പയേർഡ് പെയിന്‍റാണ് ഇതിനായി ഉപയോഗിക്കുന്നത്. ചീഫ്ടെയ്ൻ നിരയിലെ ഏറ്റവും ഉയർന്ന വകഭേദമായിരിക്കും എലൈറ്റ്.
Samayam Malayalam indian-chieftain-elite-front-profile-1534139395


ആഢംബര ഫീച്ചറുകള്‍, ക്രോം നിറം, മുന്തിയ തുകല്‍ സീറ്റ് എന്നിവയെല്ലാം ചീഫ്‌ടെയിന്‍ എലൈറ്റിന്‍റെ പ്രധാന സവിശേഷതകളിൽപ്പെടും. ബ്ലാക് ഹില്‍സ് സില്‍വര്‍ എന്ന പുതിയ നിറശൈലിയാണ് എലൈറ്റിന്‍റെ ഒരുക്കം. ബ്ലുടൂത്ത്, നാവിഗേഷന്‍ എന്നിവയുടെ പിന്തുണ ഇന്‍ഫോടെയ്ൻമെന്‍റ് സിസ്റ്റം, 200W ഓഡിയോ സിസ്റ്റവും ചീഫ്ടെയ്ൻ എലൈറ്റിന്‍റെ ശ്രദ്ധേയമായ സവിശേഷതകളാണ്. നിലവിലെ ചീഫ്ടെയ്ൻ മോഡലുകളിലുള്ള 1811 സിസി തണ്ടർസ്ട്രോക്ക് 111 വി ട്വിൻ എൻജിൻ തന്നെയാണ് എലൈറ്റിനും കരുത്തേകുന്നത്. 161.6 എൻഎം ടോർക്കാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഡിസ്ക് ബ്രേക്കുകളാണ് എലൈറ്റിൽ ബ്രേക്കിങ് ഒരുക്കുന്നത്. മുന്നിൽ 119 എംഎം ടെലിസ്കോപിക് ഫോർക്കും പിന്നിൽ 114 എൻഎം സിങ്കിൾ ഷോക്കും സസ്പെൻഷൻ നിറവേറും. ഇന്ത്യയിൽ ഹോണ്ട ഗോള്‍ഡ് വിങ്, ഹാർലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ഗ്ലൈഡ് എന്നിവയോടാണ് ചീഫ്ടെയ്ൻ എലൈറ്റിന് പോരാടേണ്ടി വരിക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ