ആപ്പ്ജില്ല

സ്വർണം പൂശിയ 'ഇന്ത്യൻ റോഡ്‍മാസ്റ്റ‍ർ എലൈറ്റ്' വിപണിയിൽ

ഡൽഹി എക്സ്ഷോറൂം 48 ലക്ഷം രൂപയ്ക്കാണ് ഈ ലിമിറ്റഡ് എഡിഷൻ അവതരിച്ചിരിക്കുന്നത്.

Samayam Malayalam 4 May 2018, 11:08 am
പുതിയ 'ഇന്ത്യൻ റോഡ്‍മാസ്റ്റ‍ർ എലൈറ്റ്' ഇന്ത്യയിലെത്തിച്ചേർന്നു. ഡൽഹി എക്സ്ഷോറൂം 48 ലക്ഷം രൂപയ്ക്കാണ് ഈ ലിമിറ്റഡ് എഡിഷൻ അവതരിച്ചിരിക്കുന്നത്. റോഡ്‍മാസ്റ്റ‍ർ എലൈറ്റിന്‍റെ 300 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ എത്തിയത്. എന്നാൽ ഔദ്യോഗിക അവതരണത്തിന് മുമ്പെ തന്നെ ഇവയെല്ലാം വിറ്റഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. കൈകൊണ്ടു വൂശിയ ക്യാൻഡി ബ്ലൂ-ബ്ലാക് നിറമാണ് ലിമിറ്റഡ് എഡിഷൻ റോഡ്‍മാസ്റ്റ‍ർ എലൈറ്റിന്‍റെ പ്രധാന ഹൈലേറ്റ്.
Samayam Malayalam 2018 indian roadmaster elite launched in india
സ്വർണം പൂശിയ 'ഇന്ത്യൻ റോഡ്‍മാസ്റ്റ‍ർ എലൈറ്റ്' വിപണിയിൽ




ഓരോ റോഡ്മാസ്റ്റർ എലൈറ്റിനും നിറം പൂശാൻ മുപ്പത് മണിക്കൂർ ആണ് വേണ്ടിവന്നത്. 23 കാരറ്റ് സ്വർണം ഉപയോഗിച്ചാണ് ഇന്ധന ടാങ്കിലുള്ള ബാഡ്ജ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം പൊതിഞ്ഞ എൻജിൻ കവര്‍, റിമോട്ട് ഉപയോഗിച്ച് പൂട്ടാവുന്ന സാഡില്‍ബാഗുകള്‍, 300W ശബ്ദ സംവിധാനം, പവര്‍ വിന്‍ഡ്ഷീല്‍ഡ്, റൈഡ് കമ്മാന്‍ഡ് സംവിധാനമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവയാണ് എടുത്തുപറയേണ്ടതായിട്ടുള്ള പ്രധാന സവിശേഷതകൾ.



റോഡ്മാസ്റ്റർ എലൈറ്റിന്‍റെ റൈഡിങ് അനുഭൂതിയെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ടോപ് ബോക്സും വെള്ളം കയറാത്ത സാഡിൽ ബാഗുകളും അടക്കം 140 ലിറ്റർ സ്റ്റോറേജ് ശേഷിയാണ് എലൈറ്റിനുള്ളത്. എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുകളുടെ പിന്തുണയുംഈ ക്രൂയിസറിനുണ്ട്. 1811 സിസി തണ്ടര്‍ സ്‌ട്രോക്ക് 111 V-ട്വിന്‍ എൻജിനാണ് റോഡ്മാസ്റ്റർ എലൈറ്റിന്‍റെ കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 6 സ്പീഡ് ഗിയർബോക്സും ഇടംതേടിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ