ആപ്പ്ജില്ല

ഫോര്‍ച്ച്യൂണറിനെ കടത്തിവെട്ടാന്‍ എസ്‌യുവി എക്‌സ്‌യുവി -700

രാജ്യത്തെ പ്രമുഖ എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര എഴ് സീറ്റ് വാഹനങ്ങളിലേയ്ക്ക് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ തുടങ്ങുന്നു. എക്‌സ്‌യുവി 500 നു ശേഷം അതേ ശ്രേണിയിലുള്ള വാഹനമായ എക്‌സ്‌യുവി 700 ഒക്ടോബര്‍ ഒമ്പതിന് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Samayam Malayalam 10 Sept 2018, 7:32 pm
രാജ്യത്തെ പ്രമുഖ എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര എഴ് സീറ്റ് വാഹനങ്ങളിലേയ്ക്ക് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ തുടങ്ങുന്നു. എക്‌സ്‌യുവി 500 നു ശേഷം അതേ ശ്രേണിയിലുള്ള വാഹനമായ എക്‌സ്‌യുവി 700 ഒക്ടോബര്‍ ഒമ്പതിന് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
Samayam Malayalam Mahindra-XUV700-cover


മഹീന്ദ്രയുടെ നിലവിലുള്ളതില്‍ ഏറ്റവും വിലയേറിയ വാഹനമാണ് എക്‌സ്‌യുവി 500. വിലയില്‍ എക്‌സ്‌യുവി 700 എക്സ്യുവി 500 നെ മറികടക്കും.

വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്ലും പുതിയ ബമ്പറുമാണ് പ്രധാന മാറ്റം. മഹീന്ദ്രയുടെ ചിഹ്നം വാഹനത്തിന്‍റെ ഗ്രില്ലിന്‍റെ മധ്യ ഭാഗത്തുതന്നെ ആലേഖനം ചെയ്തിട്ടുണ്ട്. അതിനോടൊപ്പം തന്നെ എല്‍ഇഡി ഡിആര്‍എല്ലും വാഹനത്തിന്‍റെ സൗന്ദര്യം കൂട്ടുന്നു.
പുതിയ അലോയ് വീലുകളും റൂഫ് റെയിലുകളുമാണ് മറ്റ് പ്രത്യേകതകള്‍.

കൂടുതല്‍ സൗകര്യമുള്ള ഉള്‍ഭാഗമാണ് എക്‌സ്‌യുവി 700ന്‍റെ പ്രധാന പ്രത്യേകത. ബ്രൗണ്‍ ലതറില്‍ തീര്‍ത്ത ഡാഷ് ബോര്‍ഡ്, സ്മാര്‍ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളുള്ള 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവയാണ് ഉള്‍വശത്തെ ഫീച്ചറുകള്‍.

2.2 ലിറ്റര്‍ പെട്രോളിലും 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 2.2 പെട്രോള്‍ എന്‍ജിനില്‍ 220 ബിഎച്ച്പി പവറിന്‍റെയും 225 എന്‍എം ടോര്‍ക്കിന്‍റെയും പ്രാപ്തിയുണ്ട്. അതേപോലെ ഡീസലിന് 185 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കും പ്രാപ്തിയുണ്ട്. എഴ് സ്പീഡ് ഒാട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എക്‌സ്‌യുവി 700-ല്‍ നല്‍കിയിരിക്കുന്നത്.

മഹീന്ദ്ര വൈ-400 എന്ന കോഡ് നമ്പറില്‍ 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിലെ എസ്‌യുവി ശ്രേണിയില്‍ കരുത്തരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, ഇസുസു എംയു-എക്‌സ്, മിസ്തുബുഷി പജേറൊ സ്‌പോര്‍ട്ട് എന്നിവരാണ് എക്‌സ്‌യുവി 700-ന്റെ എതിരാളികള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ