ആപ്പ്ജില്ല

ഒരു ലക്ഷം വില്പനയെന്ന നാഴികകല്ലുമായി പുത്തൻ സ്വിഫ്റ്റ്

വിപണിയിലെത്തി കേവലം 145 ദിവസത്തിനകം ഒരു ലക്ഷം യൂണിറ്റിന്‍റെ വില്പനയാണ് പുതിയ സ്വിഫ്റ്റ് നേടിയെടുത്തിയിരിക്കുന്നത്.

Samayam Malayalam 14 Jun 2018, 11:39 am
പുതിയ സ്വിഫ്റ്റിന്‍റെ വില്പന ഒരുലക്ഷം പിന്നിട്ടതായി മാരുതി സുസൂക്കി. വിപണിയിലെത്തി കേവലം 145 ദിവസത്തിനകം ഒരു ലക്ഷം യൂണിറ്റിന്‍റെ വില്പനയാണ് പുതിയ സ്വിഫ്റ്റ് നേടിയെടുത്തിയിരിക്കുന്നത്. സുസൂക്കിയുടെ അഞ്ചാം തലമുറ ഹാർടെക് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിനെ ഒരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട കുതിപ്പും മുന്തിയ പവർ ടു വെയ്റ്റ് അനുപാതവുമൊക്കെ ചേർന്നാണ് സ്വിഫ്റ്റ് കൂടുതൽ ആകർഷണീയമായിരിക്കുന്നത്.
Samayam Malayalam Suzuki-Swift-2018-1280-2b


സ്മാർട് പ്ലെ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, മിറർ ലിങ്ക് കമ്പാറ്റബിലിറ്റി, വോയ്സ് റെകഗ്നീഷൻ സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ പുതിയ സ്വിഫ്റ്റിന് മികച്ച സ്വീകാര്യത നേടികൊടുക്കുന്നതിന് സഹായകമായി. മാത്രമല്ല ഓട്ടോ ഗിയർ ഷിഫ്റ്റ് സഹിതമാണ് സ്വിഫ്റ്റ് അവതരിച്ചത് എന്ന കാരണവും കൂടുതൽ പ്രചാരം നേടുന്നതിന് സഹായകമായി.

ഉപഭോക്താക്കളുമായി അതിവേഗം ബന്ധം സ്ഥാപിക്കുന്നതിന് പുതിയ സ്വിഫ്റ്റിന് സാധിച്ചെന്നും അതിൽ അതീവ സന്തോഷമുണ്ടെന്നും മാരുതി സുസൂക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ എസ് കാൽസി വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ സൗകര്യങ്ങളും ഗുണമേന്മയേറിയതുമായ കാറുകൾ വിപണിയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ