ആപ്പ്ജില്ല

പുതിയ കാവസാക്കി നിഞ്ച 1000 ഇന്ത്യയിൽ

ഡൽഹി എക്സ്ഷോറൂം 9.99 ലക്ഷം രൂപയാണ് ഈ സൂപ്പർബൈക്കിന്‍റെ വില.

Samayam Malayalam 22 Jun 2018, 11:01 am
പുതിയ കാവസാക്കി നിഞ്ച 1000 വിപണിയിൽ അവതരിച്ചു. ഡൽഹി എക്സ്ഷോറൂം 9.99 ലക്ഷം രൂപയാണ് ഈ സൂപ്പർബൈക്കിന്‍റെ വില. ചില്ലറ കോസ്മെറ്റിക് അപ്ഡേഷനുകളോടെയാണ് അവതരണം. എന്നാൽ മെക്കാനിക്കൽ സംബന്ധിച്ച മാറ്റങ്ങളൊന്നുമില്ല.
Samayam Malayalam kawasaki-ninja-1000-india-launch-1529383284


പച്ച, കറുപ്പ് എന്നീ നിറങ്ങളിലാണ് കാവസാക്കി നിഞ്ച 1000 ലഭ്യമാവുക. ഡ്യുവൽ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സ്ലിപ്പര്‍ ക്ലച്ച്, ചിന്‍ സ്‌പോയിലര്‍ എന്നിവ പ്രധാന സവിശേഷതകളാണ്. 140 ബിഎച്ച്പിയും 111 എൻഎം ടോർക്കും നൽകുന്ന 1,043 സിസി ഇൻലൈൻ 4 സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് നിഞ്ച 1000 ന്‍റെ കരുത്ത്. 6 സ്പീഡ് ഗിയർബോക്സാണ് എൻജിനിൽ ഇടംതേടിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ