ആപ്പ്ജില്ല

ഓഫ് റോഡ് ഫീച്ചറുകളുമായി മെഴ്സിഡെസ് എഎംജി ജി63

കഴിഞ്ഞ രണ്ടുവർഷമായി എഎംജി ജി63യുടെ പണിപ്പുരയിലായിരുന്നു മെഴ്സിഡെസ്.

TNN 17 Feb 2018, 12:00 pm
കഴിഞ്ഞ രണ്ടുവർഷമായി എഎംജി ജി63യുടെ പണിപ്പുരയിലായിരുന്നു മെഴ്സിഡെസ്. ഇപ്പോഴിതാ കമ്പനി എഎംജി ജി63യുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ജനീവ മോട്ടോർ ഷോയിലെ അവതരണത്തിന് മുന്നോടിയായിട്ടാണ് വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഓഫ് റോഡ് ഫീച്ചറുകൾക്ക് മുൻഗണന നൽകി കൊണ്ടാണ് കമ്പനി ഈ വാഹനമൊരുക്കിയിരിക്കുന്നത്.
Samayam Malayalam 2019 mercedes amg g63 revealed
ഓഫ് റോഡ് ഫീച്ചറുകളുമായി മെഴ്സിഡെസ് എഎംജി ജി63




കരുത്താർജ്ജിച്ച് മികച്ച സസ്പെൻഷനോട് കൂടിയായിരിക്കും എഎംജി ജി63 അവതരിക്കുക. ബൈൻസ് പുതുതായി വികസിപ്പിച്ച റൈഡ്​ കൺട്രോൾ സിസ്റ്റവും വാഹനത്തിൽ ഇടംതേടിയിട്ടുണ്ട്. വലുപ്പമേറിയ 12.3 ഇഞ്ച്​ ടച്ച്സ്ക്രീൻ സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന സവിശേഷത.

മള്‍ട്ടി ബീം എല്‍ഇഡി ഹെഡ്​ലാമ്പ്, 22 ഇഞ്ച് വലിയ വീലുകൾ എന്നിവയും ഈ വാഹനത്തിന്‍റെ സവിശേഷതകളാണ്​. 4.0 ലിറ്റര്‍ വി.8 ടര്‍ബോ എന്‍ജിനാണ്​ ഈ വാഹനത്തിന് കരുത്തേകുന്നത്​. ​ഓഫ്​ റോഡ്​ ഡ്രൈവിന്​ അനുയോജ്യമായ തരത്തിലാണ് എന്‍ജിനും മറ്റ്​ ഘടകങ്ങളും ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ