ആപ്പ്ജില്ല

പുതിയ റേഞ്ച് റോവർ, സ്പോർട് റേഞ്ച് മോഡലുകൾ ഇന്ത്യയിൽ

ഡൽഹി എക്സ്ഷോറൂം 1.74 കോടി പ്രാരംഭ വിലയിലാണ് ഈ എസ്‍യുവി വിപണിയിലെത്തുന്നത്.

Samayam Malayalam 29 Jun 2018, 12:13 pm
പുതിയ റേഞ്ച് റോവർ, സ്പോർട് റേഞ്ച് മോഡലുകൾ ഇന്ത്യയിൽ പുറത്തിറങ്ങി. ഡൽഹി എക്സ്ഷോറൂം 1.74 കോടി പ്രാരംഭ വിലയിലാണ് ഈ എസ്‍യുവി വിപണിയിലെത്തുന്നത്. ഏപ്രിൽ മുതൽ തന്നെ രണ്ട് മോഡലുകളുടെയും പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ബുക്കിങ് നടത്താവുന്നതാണ്.
Samayam Malayalam 2016-range-rover-evoque_827x510_51447911388


റേഞ്ച് റോവർ വെലാറിനെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപകല്പനയാണ് ഈ മോഡലുകളിൽ പിന്തുടർന്നിരിക്കുന്നത്. ഓഫ് റോഡ് ശേഷിയാണ് ഇവയുടെ പ്രധാന സവിശേഷത. ഇരട്ട സ്പീഡ് ട്രാന്‍സ്ഫര്‍ ബോക്‌സ്, ടെറെയ്ന്‍ റെസ്‌പോണ്‍സ് 2, വൈദ്യുത എയര്‍ സസ്‌പെന്‍ഷന്‍, അഡാപ്റ്റീവ് ഡയനാമിക്‌സ് പോലുള്ള സജ്ജീകരണങ്ങള്‍ ഏത് ഭൂപ്രദേശത്ത് കൂടിയും സുഗമമായ യാത്ര വാഗ്ദാനം ചെയ്യുന്നവയാണ്.

3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ജഡ് V6 പെട്രോള്‍, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ജ്ഡ് V8 പെട്രോള്‍, 3.0 ലിറ്റര്‍ V6 ഡീസല്‍, 4.4 ലിറ്റര്‍ V8 ഡീസല്‍ എന്നീ എൻജിനുകളാണ് റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകൾക്ക് കരുത്തേകുന്നത്.

335 ബിഎച്ച്പിയും 450 എൻഎം ടോർക്കുമാണ് V6 പെട്രോള്‍ എൻജിൻ സൃഷ്ടിക്കുന്നത്. V6 ഡീസല്‍ 190 ബിഎച്ച്പിയും 255 എൻഎം ടോർക്കും പ്രദാനം ചെയ്യുന്നു. അതേസമയം 250 ബിഎച്ച്പിയും 740 എൻഎം ടോർക്കുമാണ് V8 ഡീസല്‍ എൻജിൻ ഉല്പാദിപ്പിക്കുക. വി8 പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത് 518 ബിഎച്ച്പിയും 625എൻഎം ടോർക്കുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ