ആപ്പ്ജില്ല

2019 വിറ്റാരയുമായി സുസൂക്കി എത്തി

സുസൂക്കി തങ്ങളുടെ ജനപ്രിയ വാഹനം വിറ്റാരയുടെ പുത്തൻ പതിപ്പിനെ പുറത്തിറക്കി.

TNN 1 Aug 2018, 1:46 pm
സുസൂക്കി തങ്ങളുടെ ജനപ്രിയ വാഹനം വിറ്റാരയുടെ പുത്തൻ പതിപ്പിനെ പുറത്തിറക്കി. അത്യുഗ്രൻ ഫീച്ചറുകളിലും രൂപമാറ്റത്തിലും ഒരുങ്ങുന്ന 2019 മോഡലിനെയാണ് സുസൂക്കി കാഴ്ചവെച്ചിരിക്കുന്നത്. നിലവിൽ 2018 മോഡൽ വിറ്റാരയാണ് ഇന്ത്യയിൽ വിൽപ്പനയിലുള്ളത്. 2019 വിറ്റാര ഈ വർഷം അവസാനത്തോടെ യൂറോപ്യൻ വിപണികളിൽ അവതരിക്കുന്നതായിരിക്കും.
Samayam Malayalam 65216865



ഒരുപിടി കോസ്മെറ്റിക് അപ്ഡേഷനുകളോടെയാണ് 2019 വിറ്റാര എത്തുന്നത്. പുതുക്കിയ ഹെഡ് ലാമ്പ്, ടെയിൽ ലാമ്പ്, പുതിയ ഗ്രിൽ എന്നിവയാണ് പ്രധാന മാറ്റം. മെറ്റാലിക് ടര്‍ഖോയിസ് നിറശൈലിയിലാണ് പുതിയ വിറ്റാര എത്തുക. പുതിയ ഫോഗ് ലാമ്പുകൾ, എൽഇഡി ഡെ ടൈം റണ്ണിങ് ലാമ്പുകൾ, 15 ഇഞ്ച് അലോയ് വീലുകൾ എന്നിവയും സവിശേഷതകളിൽപ്പെടും. പരിഷ്കരിച്ച ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ ആണ് അകത്തളത്തിലെ ശ്രദ്ധേയമായ മാറ്റം. ഇൻസ്ട്രമെന്‍റ് ക്ലസ്റ്ററിന് നടുവിലായി എൽഇഡി ടച്ച്സ്ക്രീനും ഇടംതേടും.


സുരക്ഷ ഉറപ്പുവരുത്തുവാൻ ട്രാഫിക് സൈന്‍ റെക്കഗ്നീഷന്‍, ഇരട്ട സെന്‍സര്‍ ബ്രേക്ക്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടര്‍ തുടങ്ങിയ ഫീച്ചറുകളുടെ നീണ്ടനിര തന്നെ പുത്തൻ വിറ്റാരയിൽ ഒരുക്കിയിട്ടുണ്ട്. 1.6 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിൻ, 1.4 ലിറ്റർ ടർബ്ബോചാർജ്ഡ് എൻജിൻ, 1.6 ലിറ്റർ ഡീസൽ എൻജിൻ എന്നിവയായിരിക്കും പുതിയ വിറ്റാരയിൽ ഒരുങ്ങുക.

2019 വിറ്റാര ഇന്ത്യയിൽ എന്ന് അവതരിക്കും എന്നതിനെ കുറിച്ച് കമ്പനി ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ അവതരിച്ചു കഴിഞ്ഞാൽ പുതിയ വിറ്റാരയ്ക്ക് 9 മുതൽ 15 ലക്ഷം വരെ വില പ്രതീക്ഷിക്കാവുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ