ആപ്പ്ജില്ല

റോയൽ എൻഫീൽഡ് ക്ലാസിക് 500 പെഗാസസ് വിറ്റഴിച്ചത് കേവലം 3 മിനിറ്റിൽ

റോയൽ എൻഫീൽഡ് അവതരിപ്പിച്ച പരിമിതക്കാല പതിപ്പായ ക്ലാസിക് 500 പെഗാസസ് വിറ്റഴിച്ചത് കേവലം മൂന്നു മിനിറ്റിൽ.

TNN 26 Jul 2018, 11:17 am
റോയൽ എൻഫീൽഡ് അവതരിപ്പിച്ച പരിമിതക്കാല പതിപ്പായ ക്ലാസിക് 500 പെഗാസസ് വിറ്റഴിച്ചത് കേവലം മൂന്നു മിനിറ്റിൽ. ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് ആരംഭിച്ച വിൽപ്പന 178 സെക്കന്‍റിൽ അവസാനിക്കുകയായിരുന്നു. ആകെ 1000 യൂണിറ്റുകളാണ് നിർമ്മിച്ചത്. അതിൽ പെഗാസസ് 500ന്‍റെ 250 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്.
Samayam Malayalam royol-enfield-limited-edition-classic-500-pegasus-front-profile-1532581217


ജൂലൈ 10 ന് ആരംഭിച്ച ബുക്കിങ് ആരാധകരുടെ തള്ളിക്കയറ്റം മൂലവും കമ്പനി വെബ്സൈറ്റിന് സാങ്കേതിക തരാറുണ്ടായതുമൂലവും വിൽപ്പന ഇന്നലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പ് സംഘം ഉപയോഗിച്ച 'ഫ്‌ലയിങ് ഫ്‌ലീ' മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റോയഞഎൻഫീൽഡ് പെഗാസസ് 500ന്‍റെ നിർമ്മാണം നടത്തിയിരിക്കുന്നത്.

സര്‍വ്വീസ് ബ്രൗണ്‍, ഒലീവ് ഡ്രാബ് ഗ്രീന്‍ എന്നീ രണ്ടു നിറങ്ങളില്‍ പെഗാസസ് പുറത്തിറങ്ങിയെങ്കിലും ഇന്ത്യയിൽ സര്‍വ്വീസ് ബ്രൗണ്‍ നിറത്തിലുള്ള ബൈക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ചില്ലറ കോസ്മെറ്റിക് അപ്ഡേഷനുകൾ ഒഴിച്ചാൽ ക്ലാസിക് 500 ബൈക്കുകൾക്ക് സമാനമാണ് പെഗാസസ്.

27.2 ബിഎച്ച്പിയും 41.3 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 499 സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് പെഗാസസിന് കരുത്തേകുന്നത്. 5 സ്പീഡ് ഗിയർബോക്സാണ് ചക്രങ്ങളിലേക്ക് വീര്യമെത്തിക്കുന്നത്. 2.40 ലക്ഷം രൂപയാണ് ക്ലാസിക് 500 പെഗാസസിന്‍റെ ഡൽഹിയിലെ എക്സ്ഷോറൂം വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ