ആപ്പ്ജില്ല

അമ്പിളിയുടെ ടീനയെ ഓർമയില്ലേ? തൻവിയുടെ യാത്രകൾ ഇനി പോളോ ജിടിയിൽ

അഭിമാനത്തോടെ എന്റേത് എന്ന കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലുള്ള പോളോ ജിടിയുമൊപ്പമുള്ള ചിത്രങ്ങൾ തൻവി റാം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 10 ലക്ഷമാണ് ഫോക്സ്‌വാഗൺ പോളോ ജിടിയുടെ എക്‌സ്-ഷോറൂം വില.

Samayam Malayalam 12 Oct 2021, 5:10 pm

ഹൈലൈറ്റ്:

  • അമ്പിളി സിനിമയിൽ ടീന കുര്യനായി തൻവി മലയാള സിനിമ ആസ്വാദകർക്ക് പരിചിതയാണ്.
  • കുടുംബത്തോടൊപ്പമാണ് തന്റെ ആദ്യ കാർ ഏറ്റുവാങ്ങാൻ തൻവി റാം ഡീലർഷിപ്പിലെത്തിയത്‌.
  • 108.5 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും നിർമ്മിക്കുന്ന 1 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് പോളോ ജിടിയിൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam actress tanvi ram buys volkswagen polo gt
Actress Tanvi Ram buys Volkswagen Polo GT
2019 പുറത്തിറങ്ങിയ അമ്പിളി എന്ന സിനിമ മലയാള സിനിമ ആസ്വാദകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അമ്പിളിയായി തകർത്തഭിനയിച്ച സൗബിൻ ഷഹിറിനൊപ്പം ഗംഭീര പ്രകടനമാണ് പ്രണയിനിയായ ടീന കുര്യനും നടത്തിയത്. ടീന കുര്യന് ജീവൻ നൽകിയ യുവനടി തൻവി റാം തന്റെ ഇനിയുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ഫോക്സ്‍വാഗന്റെ പോളോ ജിടിയാണ്.
തൻവി തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പുതിയ വാഹനം സ്വന്തമാക്കിയ വിവരം പുറത്ത് വിട്ടത്. Proudly mine (അഭിമാനത്തോടെ എന്റേത്) എന്ന കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലുള്ള പോളോ ജിടിയുമൊപ്പമുള്ള ചിത്രങ്ങൾ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് തന്റെ ആദ്യ കാർ ഏറ്റുവാങ്ങാൻ തൻവി റാം ഡീലർഷിപ്പിലെത്തിയത്‌. 10 ലക്ഷമാണ് ഫോക്സ്‌വാഗൺ പോളോ ജിടിയുടെ എക്‌സ്-ഷോറൂം വില.

പോർഷ 911 കരേറ എസ് സ്പോർട്സ്കാർ സ്വന്തമാക്കി മംമ്ത മോഹൻദാസ്
View this post on Instagram A post shared by Tanvi Ram (@tanviram)

പോളോ ശ്രേണിയിലെ ഏറ്റവും പ്രീമിയം വേരിയന്റായ ജിടി പതിപ്പിന് 108.5 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും നിർമ്മിക്കുന്ന 1 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ്. 6-സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്.

പോളോ മാറ്റ് എഡിഷൻ

ഈ വർഷത്തെ ഉത്സവ കാലത്തോടനുബന്ധിച്ച് പോളോയുടെ മാറ്റ് എഡിഷൻ ഫോക്സ്‌വാഗൺ ഇന്ത്യ വില്പനക്കെത്തിച്ചിരുന്നു. സാധാരണഗതിയിൽ ലഭ്യമായ ഗ്ലോസി ഫിനിഷിന് പകരം മാറ്റ് ഫിനിഷിലുള്ള നിറമാണ് പേര് സൂചിപ്പിക്കും പോലെ പോളോ മാറ്റ് എഡിഷന്റെ സവിശേഷത. കാർബൺ സ്റ്റീൽ ഗ്രേ എന്നാണ് മാറ്റ് എഡിഷൻ പോളോയുടെ ചാര നിറത്തിന്റെ പേര്. ഈ നിറത്തോട് യോജിക്കും വിധം റിയർ വ്യൂ മിററുകൾ, ഡോർ ഹാൻഡിലുകൾ, സ്പോയ്ലർ, ബമ്പർ സ്കർട്ട് എന്നിവ കറുപ്പിൽ പൊതിഞ്ഞിട്ടുണ്ട്. GT TSI ബാഡ്ജിങ്ങും കറുപ്പ് നിറത്തിലാണ്. ബ്രഷ്ഡ്-സിൽവർ ഷേഡുള്ള അലോയ് വീലുകൾ, ഇന്റീരിയർ എന്നിവയ്ക്ക് മാറ്റ് എഡിഷനിൽ മാറ്റങ്ങളില്ല. Rs 9.99 ലക്ഷമാണ് പോളോ മാറ്റ് എഡിഷന്റെ എക്‌സ്-ഷോറൂം വില.

ആര്‍ട്ടിക്കിള്‍ ഷോ