ആപ്പ്ജില്ല

മാരുതി 450-ാമത് ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചു

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കി 450-ാമത് ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചു.

TNN 31 Jul 2018, 11:50 am
ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കി 450-ാമത് ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചു. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ തിങ്കളാഴ്ചയാണ് പുതിയ ഡ്രൈവിങ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ഇതോടെ സുസൂക്കി ഡ്രൈവിങ് സ്കൂൾ ഇന്ത്യയിലെ 212 നഗരങ്ങളിൽ കടന്നുവെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.
Samayam Malayalam ewrfwefd


കഴിഞ്ഞ 5 വർഷത്തോളമായി ഏതാണ്ട് 5.3 ലക്ഷം പേരാണ് സുസൂക്കിയുടെ ഡ്രൈവിങ് സ്കൂളിൽ നിന്നും ട്രെയിനിങ് പാസായത്. 2020ഓടെ 15 ലക്ഷത്തോളം പേർക്ക് ട്രെയിനിങ് നൽകാൻ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓരോ വർഷവും 1.5 ലക്ഷം വാഹന അപകടങ്ങൾ ഇന്ത്യയിൽ ഉണ്ടാവുന്നെണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ കൂടതൽ വാഹന അപകടങ്ങളും ഡ്രൈവർമാരുടെ അശ്രദ്ധമൂലമാണ് ഉണ്ടാകുന്നതെന്നാണ് മാരുതിയുടെ വിലയിരുത്തൽ.

അതിനാൽ ഘടനാപരമായ സമകാലിക ഡ്രൈവിങ് പരിപാടിക്കാണ് മാരുതി തുടക്കം കുറിച്ചിരിക്കുന്നത്. മികച്ച ഡ്രൈവിങ് പരിശീലനം ഈ സ്കൂളുകൾ വഴി നൽകുമെന്നും മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യുട്ടീവ് ആര്‍ എസ് കല്‍സി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ