ആപ്പ്ജില്ല

അപ്രീലിയ സ്റ്റോം 125 ഉടൻ വിപണിയിൽ

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ പുതിയ സ്റ്റോം 125 സ്കൂട്ടറുമായി വിപണി പിടിക്കാൻ ഒരുങ്ങുന്നു.

Samayam Malayalam 8 Jul 2018, 4:52 pm
ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ പുതിയ സ്റ്റോം 125 സ്കൂട്ടറുമായി വിപണി പിടിക്കാൻ ഒരുങ്ങുന്നു. 2018 ഓട്ടോ എക്സ്പോയിലൂടെയായിരുന്നു സ്റ്റോം 125 ഇന്ത്യയിൽ അവതരിച്ചത്. അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന. സിബിഎസ് ബ്രേക്കിങ് സംവിധാനത്തോടെ ആയിരിക്കും അവതരണം. ഇന്ത്യയിൽ യുവാക്കളെയാണ് സ്റ്റോം 125 ലക്ഷ്യമിടുന്നത്.
Samayam Malayalam aprilia-storm-india-images-4


124 സിസി 3 വാൾവ് സിങ്കിൾ സിലിണ്ടർ എൻജിനാണ് സ്റ്റോം 125യ്ക്ക് കരുത്തേകുന്നത്. 9.46 ബിഎച്ച്പിയും 8.2 എൻഎം ടോർക്കും നൽകുന്ന എൻജിനിൽ സിവിടി ഗിയോർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. സസ്പെൻഷൻ നിറവേറ്റാനായി മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഷോക്ക് അബ്സോർബറുകളും ഇടംതേടിയിട്ടുണ്ട്. മാറ്റ് യെല്ലോ, മാറ്റ് റെഡ് നിറങ്ങളിലായിരിക്കും സ്റ്റോം 125 എത്തുക.

ഇന്ത്യയിൽ 62,000 രൂപ പ്രൈസ് ടാഗിലാണ് അപ്രീലിയ സ്റ്റോം 125 എത്തുക. ടിവിഎസ് എൻടോർഖ് 125, ഹോണ്ട ഗ്രാസിയ, പുറത്തിറങ്ങാനിരിക്കുന്ന സുസൂക്കി ബർഗ്മാൻ സ്ട്രീറ്റ് എന്നിവരായിരിക്കും മുൻനിര എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ