ആപ്പ്ജില്ല

ഓഡി ഇ-ട്രോൺ പ്രീ ബുക്കിങ് 10,000 കവിഞ്ഞു

2019 അവസാനത്തോടെ ഇന്ത്യയിൽ അവതരിക്കുമെന്നും കമ്പനി വ്യക്തമാക്കി

Samayam Malayalam 29 Sept 2018, 4:35 pm
ഓഡി അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് എസ്‍യുവിയായ ഇ-ട്രോണിന്‍റെ പ്രീ-ബുക്കിങ് 10,000 കവിഞ്ഞതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ യൂറോപ്പിലാണ് വിൽപ്പന ആരംഭിക്കുന്നത്. 2019 അവസാനത്തോടെ ഇന്ത്യയിൽ അവതരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Samayam Malayalam sdefwe


66.92ലക്ഷം രൂപ പ്രൈസ് ടാഗിലായിരിക്കും ഓഡിയുടെ ഈ ഇലക്ട്രിക് എസ്‍യുവി അവതരിക്കുക. 95 kWh ലിഥിയം ബാറ്ററിയും 12kW,140kW മോട്ടോറും ചേർന്നാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. മണിക്കൂറിൽ 200 കിലോമീറ്ററാണ് ഉയർന്ന വേഗത. ഒറ്റചാർജിൽ 400 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.6 സെക്കൻഡ് മതിയാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ