ആപ്പ്ജില്ല

ടൊയോട്ടയുടെ പ്രീമിയം എംപിവി ആൽഫാർഡ് ഇന്ത്യയിൽ

ടൊയോട്ടയുടെ പ്രീമിയം എംപിവി ആൽഫാർഡ് 2018 ഓട്ടോഎക്സപോയിൽ അവതരിച്ചു.

TNN 7 Feb 2018, 3:19 pm
ടൊയോട്ടയുടെ പ്രീമിയം എംപിവി ആൽഫാർഡ് 2018 ഓട്ടോഎക്സപോയിൽ അവതരിച്ചു. ടൂറിസം, ടാക്സി കമ്പനികളെ ലക്ഷ്യമിട്ടാണ് സെവൻ സീറ്റർ വാഹനം ഇന്ത്യയിലെത്തിയിരിക്കുന്നത്. ബഹ്റിൻ, ഒമാൻ, റഷ്യ, ശ്രീലങ്ക, ചൈന തുടങ്ങിയ വിപണികളിലെല്ലാം ടൊയോട്ടയുടെ പ്രീമിയം എംപിവി ആൽഫാർഡ് പ്രാചാരത്തിലുണ്ടെങ്കിലും ഇന്ത്യയിലെത്തുന്നത് ഇതാദ്യമായാണ്. 35 മുതൽ 45 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.
Samayam Malayalam auto expo 2018 toyota alphard mpv to be showcased in india
ടൊയോട്ടയുടെ പ്രീമിയം എംപിവി ആൽഫാർഡ് ഇന്ത്യയിൽ




ബോക്സി ഡിസൈൻ കൈവരിച്ച ആൽഫാർഡ് ഇന്ത്യയിൽ മികച്ച സ്വീകാര്യത നേടുമെന്ന വിശ്വാസത്തിലാണ് കമ്പനി. ക്രിസ്റ്റയേക്കാൾ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുന്ന ഒരു എംപിവിയായിരിക്കും ആൽഫാർഡ്. അതുകൊണ്ട് തന്നെ വിലയും താരതമ്യേന കൂടുതലായിരിക്കും. വിശാലമായ സ്ഥലസൗകര്യമാണ് ഈ വാഹനത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യയിൽ 2.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനായിരിക്കും ഈ എംപിവിക്ക് കരുത്തേകുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ