ആപ്പ്ജില്ല

ഡോമിനാർ 400ന്‍റെ വില വീണ്ടും വർധിച്ചു

ഈ വർഷം ഇത് നാലാം തവണയാണ് വില വർധിക്കുന്നത്

Samayam Malayalam 11 Jul 2018, 3:09 pm
ബജാജ് വീണ്ടും ഡോമിനാർ 400ന്‍റെ വില വർധിപ്പിച്ചു. ഈ വർഷം ഇത് നാലാം തവണയാണ് വില വർധിക്കുന്നത്. 2,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഇതിനകം തന്നെ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഡോമിനാർ നോൺ എബിഎസിന് 1.48 ലക്ഷം രൂപയാണ് വില. ഡോമിനാർ എബിഎസിന് 1.62 ലക്ഷം രൂപയുമാണ് വില.
Samayam Malayalam pic


ഈ വര്‍ഷം ആദ്യമാണ് ചില്ലറ പരിഷ്‌കാരങ്ങളോടെ പുതിയ ഡോമിനാർ വിപണിയിലെത്തിയത്. കാന്യോണ്‍ റെഡ്, റോക്ക് മാറ്റ് ബ്ലാക്, ഗ്ലേസിയര്‍ ബ്ലൂ എന്നീ മൂന്ന് പുതിയ നിറങ്ങളിലാണ് ഡോമിനാർ നിലവിൽ ലഭ്യമായിരിക്കുന്നത്.

373.3 സിസി ഒറ്റ സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എൻജിനാണ് ഡോമിനാറിന്‍റെ കരുത്ത്. 34.5 ബിഎച്ച്പിയും 35 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ആണ് ഗിയർബോക്സ്. സ്ലിപ്പർ ക്ലച്ചും ഡോമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തുടരെതുടരെയുള്ള വില വർധനവ് ഡോമിനാറിന്‍റെ വിൽപ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും വിലവർധിപ്പിച്ചതും വില്പനയെ കാര്യമായി ബാധിച്ചേക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ