ആപ്പ്ജില്ല

ബുള്ളറ്റിനെ വീണ്ടും കളിയാക്കി ബജാജ്; ഒന്നല്ല അഞ്ച് പരസ്യങ്ങൾ

റോയൽ എൻഫീൽഡിന്‍റെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടി ബജാജിന്‍റെ പുതിയ പരസ്യം.

Samayam Malayalam 23 Mar 2018, 1:26 pm
ബുള്ളറ്റിന്‍റെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടി ബജാജിന്‍റെ പുതിയ പരസ്യം. ആനയെ പോറ്റുന്നത് നിർത്തൂ എന്ന സീരീസിലെ അഞ്ചാമത്തെ പരസ്യമാണ് ബജാജ് പുതുതായി ഇറക്കിയിരിക്കുന്നത്. ഓഫ് റോ‍ഡിങ് നടത്താൻ ശ്രമിച്ച് ഡോമിനാർ പരാജയപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് പുതിയ പരസ്യവുമായി ബജാജ് എത്തിയിരിക്കുന്നത്.
Samayam Malayalam bajaj has released new ad against royal enfield
ബുള്ളറ്റിനെ വീണ്ടും കളിയാക്കി ബജാജ്; ഒന്നല്ല അഞ്ച് പരസ്യങ്ങൾ




ഏത് ടെറൈനിലും ഓടിക്കാൻ കഴിയുന്ന ബൈക്ക് എന്ന് കാണിക്കുന്നതാണ് ബജാജിന്‍റെ പുതിയ പരസ്യം. ബുള്ളറ്റിന് അത് സാധിക്കില്ലെന്നും ബജാജ് ഈ പരസ്യത്തിലൂടെ തുറന്നുകാട്ടുന്നു. 'ആനയെ പോറ്റുന്നത് നിര്‍ത്തൂ' എന്ന വാക്കുകളോടെയാണ് പരസ്യം തുടങ്ങുന്നത്. ഈ പരസ്യത്തിലും ആനകളും സവാരിക്കാരും തന്നെയാണ് പശ്ചാത്തലം.

ബുള്ളറ്റിനെ പ്രത്യക്ഷത്തിൽ ഉപയോഗിക്കാതെ ആ ശബ്ദവും ബുള്ളറ്റ് റൈഡർമാർ ഉപയോഗിക്കുന്ന ഹെൽമെറ്റും മറ്റ് ആക്സസറീസും ഉപയോഗിച്ചാണ് ബജാജ് ഈ പരസ്യവും പുറത്തിറക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ