ആപ്പ്ജില്ല

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി സ്പോർട് ഇന്ത്യയിൽ

ബിഎംഡബ്ല്യൂ പുതിയ 3 സീരീസ് ഗ്രാൻ ടൂറിസ്മോ സ്പോർടിനെ വിപണിയിൽ എത്തിച്ചു.

Samayam Malayalam 13 Jul 2018, 11:08 am
ബിഎംഡബ്ല്യൂ പുതിയ 3 സീരീസ് ഗ്രാൻ ടൂറിസ്മോ സ്പോർടിനെ വിപണിയിൽ എത്തിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ആഗോള വിപണിയിൽ എത്തിയ മോഡലാണ് 46.6 ലക്ഷം രൂപ പ്രൈസ് ടാഗിൽ ഇന്ത്യയിൽ അവതരിച്ചിരിക്കുന്നത്. പ്രാരംഭ വകഭേദമായ 320d ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ആണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഡീസൽ വകഭേദം മാത്രമായിരിക്കും ഇന്ത്യയിൽ ലഭ്യമാവുക.
Samayam Malayalam 64961001


ഗ്ലേസിയര്‍ സില്‍വര്‍ മെറ്റാലിക്, ബ്ലാക് സഫയര്‍ മെറ്റാലിക്, ആല്‍പൈന്‍ വൈറ്റ്, മെല്‍ബണ്‍ റെഡ് മെറ്റാലിക്, ജടൊബ മെറ്റാലിക്, ഇംപീരിയല്‍ ബ്ലൂ ബ്രില്ല്യന്‍റ് മെറ്റാലിക്, ആര്‍ക്ടിക് ഗ്രെയ് ബ്രില്ല്യന്‍റ് ഇഫക്ട് മെറ്റാലിക് എന്നീ ഏഴു നിറങ്ങളിൽ ഈ മോഡൽ ലഭ്യമായിരിക്കും. ചില്ലറ കോസ്മെറ്റിക് അപ്ഡേഷനുകളോടെയാണ് 3 സീരീസ് ജിടിയുടെ അവതരണം. പുതുക്കിയ എൽഇഡി ഹെഡ് ലാമ്പുകളും ടെയിൽ ലാമ്പുകളും, പുതുക്കിയ ബമ്പറുകൾ, അലൂമിനിയം സാറ്റിൻ അലങ്കാരമുള്ള എയർ ഇൻടേക്കുകൾ, അലോയ് വീലുകൾ എന്നിവയാണ് പ്രധാന എക്സ്റ്റീരിയർ ഫീച്ചറുകൾ.

8.8 ഇഞ്ച് ടച്ച്സ്ക്രീൻ, പാഡിൽ ഷിഫ്റ്റുകൾ, പാർക്കിങ് സെൻസറുകൾ, എയർബാഗുകൾ എന്നിവ അകത്തളത്തിലെ സവിശേഷതകളിൽപ്പെടും. 190 ബിഎച്ച്പിയും 400എൻഎം കരുത്തും നൽകുന്ന 2.0 ലിറ്റർ 4 സിലിണ്ടർ എൻജിനാണ് പുതിയ 3 സീരീസ് ജിടി സ്പോർടിന്‍റെ കരുത്ത്. നിശ്ചലാവസ്ഥയിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 7.7 സെക്കൻഡുകൾ മതി. 8 സ്പീഡ് സെറ്റെപ്ട്രോണിക് സ്പോർട് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ