ആപ്പ്ജില്ല

ഹ്യുണ്ടായ് സാൻട്രോ പ്രീ-ബുക്കിങ് ഓക്ടോബർ 10 ന് ആരംഭിക്കും

ഇയോണിന് പകരക്കാരനായിട്ടായിരിക്കും പുതിയ സാൻട്രോ എത്തുക

Samayam Malayalam 23 Sept 2018, 3:07 pm
ഹ്യുണ്ടായ് എഎച്ച്2 ഒക്ടോബർ 23 ന് ഇന്ത്യൻ വിപണിയിൽ അവതരിക്കാൻ ഒരുങ്ങുകയാണ്. അതിനിടെ കാറിന്‍റെ പ്രീബുക്കിങ് ഓക്ടോബർ 10ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. പഴയ സാൻട്രോയെയാണ് കമ്പനി എഎച്ച്2 എന്ന കോഡ് നാമത്തിൽ പുനരവതരിപ്പിക്കുന്നത്. സാൻട്രോ എന്ന പേരുതന്നെ നിലനിർത്തുമോ എന്നതിൽ വ്യക്തതയില്ല. അവതരണ വേളയിൽ മാത്രമായിരിക്കും യഥാർത്ഥ പേര് വെളിപ്പെടുത്തുക.
Samayam Malayalam Hyundai-Santro-2018-6


ഇയോണിന് പകരക്കാരനായിട്ടായിരിക്കും പുതിയ സാൻട്രോ എത്തുക. ഇയോണിനേക്കാൾ പ്രീമിയം ലുക്കിലും സുരക്ഷ വർധിപ്പിച്ചുമായിരിക്കും എഎച്ച്2 നിരത്തിലെത്തുക. ഐ10 അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമിലാണ് ഹ്യുണ്ടായ് എഎച്ച്2 വിന്‍റെ നിർമാണം നടത്തിയിരിക്കുന്നത്. 1.1 ലിറ്റർ 4 സിലിണ്ടർ എൻജിനാണ് എഎച്ച്2 വിന് കരുത്തേകുക. എഎംടി ഗിയർബോക്സ് ഉൾപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.

ടച്ച് സ്ക്രീൻ സിസ്റ്റം, ഡ്യുവൽ എയർബാഗുകൾ, റിയർപാർക്കിങ് സെൻസറുകൾ, എബിഎസ് എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളായി ഒരുങ്ങുന്നതായിരിക്കും. വിപണിയിൽ അവതരിച്ചു കഴിഞ്ഞാൽ മാരുതി സെലരിയോ, റിനോ ക്വിഡ്, ടാറ്റ ടിയാഗോ എന്നിവയായിരിക്കും പ്രധാന വെല്ലുവിളിയായി തീരുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ