ആപ്പ്ജില്ല

ബിഎസ്-ഐവി എഞ്ചിനുമായി ടിവിഎസ് ജുപീറ്റര്‍

ഇനി ജൂപ്പിറ്ററിന്‍റെ എല്ലാ വിഭാഗങ്ങളിലും ഈ ഫീച്ചര്‍ കൂടി ഉണ്ടാകും

TNN 15 Mar 2017, 1:14 pm
മുംബൈ: പരിഷ്കൃത എഞ്ചിനുമായി ട്വിഎസ് ജുപീറ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ അടുത്ത മാസം ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ഭാരത് സ്റ്റേജ് 4 എഞ്ചിന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ടിവിഎസ് പുതിയ ജുപീറ്റര്‍ പുറത്തിറക്കിയത്. പുതിയ നിയമത്തിന്റെ ഭാഗമായി ബിഎസ് 4 എഞ്ചിനൊപ്പം ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ സംവിധാനവും ന്യൂജെന്‍ ജൂപ്പിറ്ററില്‍ ഘടിപ്പിച്ചിരിക്കുന്നു. സുരക്ഷ കൂട്ടാന്‍ സിങ്ക് ബ്രേക്കിങ് സിസ്റ്റം ബേസ് വേരിയന്‍റിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Samayam Malayalam bs iv version tvs jupiter launched
ബിഎസ്-ഐവി എഞ്ചിനുമായി ടിവിഎസ് ജുപീറ്റര്‍


ബേസ് വേരിയന്‍റിന് ഡല്‍ഹി എക്‌സ്‌ഷോറൂം വില 49,666 രൂപയാണ്. ടോപ് വേരിയന്‍റ് ജൂപ്പിറ്റര്‍ ZX ഡിസ്‌ക് ബ്രേക്കിന് 53,666 രൂപയുമാണ് വില. നേരത്തെ തന്നെ ZX വിഭാഗത്തില്‍ കമ്പനി സിങ്ക് ബ്രേക്കിങ് സിസ്റ്റം നല്‍കിയിരുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ റിയര്‍ ബ്രേക്ക് അപ്ലെ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഫ്രണ്ട് ബ്രേക്കും ലോക്ക് ആകുന്ന സംവിധാനമാണിത്. ഇനി ജൂപ്പിറ്ററിന്‍റെ എല്ലാ വകഭേദങ്ങളിലും ഈ ഫീച്ചര്‍ കൂടി ഉണ്ടാകും.



നിലവിലുള്ള കളര്‍ ഓപ്ഷനുകൾ കൂടാതെ ജാഡ് ഗ്രീന്‍, മൈസ്റ്റിക് ഗോള്‍ഡ് എന്നീ പുതിയ രണ്ട് നിറങ്ങളിലും പുതിയ ജൂപ്പിറ്റര്‍ റോഡിലെത്തും. ഫ്രണ്ട് പാനല്‍ സ്റ്റിക്കറില്‍ ബി.എസ് 4 പതിപ്പ് എന്ന് എഴുതിയിട്ടുണ്ട്. എഞ്ചിന്‍ നിലവാരം കൂട്ടിയെങ്കിലും ജൂപ്പിറ്ററിന്‍റെ മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 109.7 സിസി സിംഗില്‍ സിലിണ്ടര്‍ എഞ്ചിന്‍ പരമാവധി 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്ത് പകരും. 5500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യും. അടുത്തിടെ പുറത്തിറങ്ങിയ ഹോണ്ട ആക്ടീവ 4 G, മഹീന്ദ്ര ഗസ്റ്റോ, ഹീറോ മാസ്ട്രോ എന്നിവയാണ് ജൂപ്പിറ്ററിന്‍റെ മുഖ്യ എതിരാളികള്‍.

BS-IV Version TVS Jupiter Launched

TVS has launched the BS-IV version of the Jupiter 110cc scooter at Rs 49,666 ex-showroom, Delhi

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ