ആപ്പ്ജില്ല

പുതിയ ഡുക്കാട്ടി സ്ക്രാമ്പ്ളർ മാക് 2.0 ഇന്ത്യയിൽ

പുതിയ എൻട്രി ലെവൽ സ്ക്രാമ്പ്ളർ മോട്ടോർസൈക്കിളിനെ പുറത്തിറക്കി ഡുക്കാട്ടി.

TNN 12 Dec 2017, 12:19 pm
പുതിയ എൻട്രി ലെവൽ സ്ക്രാമ്പ്ളർ മോട്ടോർസൈക്കിളിനെ പുറത്തിറക്കി ഡുക്കാട്ടി. ഡൽഹി എക്സ്ഷോറൂം 8.52 ലക്ഷം രൂപയ്ക്ക് സ്ക്രാമ്പ്ളർ മാക് 2.0 മോഡലിനെയാണ് ഡുക്കാട്ടി പുറത്തിറക്കിയിരിക്കുന്നത്. എഴുപതുകളെ അനുസ്മരിപ്പിക്കുന്ന പെയിന്‍റ് സ്കീമാണ് മാക് 2.0 മോഡലിന്‍റെ പ്രധാന ഹൈലേറ്റ്. ഐകോണ്‍, ക്ലാസിക്, ഫുള്‍ ത്രോട്ടില്‍ തുടങ്ങിയ വേരിയന്‍റുകളാണ് ഡുക്കാട്ടി ഇന്ത്യയിൽ ലഭ്യമാക്കിയിട്ടുള്ളത്.
Samayam Malayalam ducati scrambler mach 2 0 launched in india
പുതിയ ഡുക്കാട്ടി സ്ക്രാമ്പ്ളർ മാക് 2.0 ഇന്ത്യയിൽ


അലൂമിനിയം ഹാന്‍ഡില്‍ബാറുകള്‍, സിലിണ്ടര്‍ ഹെഡ് കവറുകള്‍, കഫെ റേസര്‍ സ്റ്റൈലിലുള്ള കൂളിംഗ് ഫിന്നുകള്‍, ബ്ലാക് എക്‌സ്‌ഹോസ്റ്റ്, ഫ്‌ളാറ്റ് ട്രാക്ക് പ്രോ സീറ്റ് എന്നിവയാണ് പുതിയ സ്ക്രാമ്പ്ളർ മാക് 2.0 വിന്‍റെ ഡിസൈൻ സവിശേഷതകൾ.

803 സിസി V-ട്വിന്‍ എൻജിനാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 ന് കരുത്തേകുന്നത്. 72.4 ബിഎച്ച്പിയും 67 എൻഎം ടോർക്കും നൽകുന്നതാണ് ഈ എൻജിൻ. ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍, യമഹ FZ-07 എന്നിവരാണ് ഡുക്കാട്ടി സ്‌ക്രാമ്പളര്‍ മാക് 2.0 വിന്‍റെ ഇന്ത്യൻ നിരത്തിലെ മുഖ്യ എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ