ആപ്പ്ജില്ല

രണ്ട് സൂപ്പർബൈക്കുകളുമായി ഡുക്കാട്ടി ഇന്ത്യയിൽ

ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമ്മാതാക്കളായ ഡുക്കാട്ടി സൂപ്പർസ്പോർട്, സൂപ്പർസ്പോർട് എസ് ബൈക്കുകളെ വിപണിയിലെത്തിച്ചു

TNN 24 Sept 2017, 3:48 pm
ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമ്മാതാക്കളായ ഡുക്കാട്ടി സൂപ്പർസ്പോർട്, സൂപ്പർസ്പോർട് എസ് ബൈക്കുകളെ വിപണിയിലെത്തിച്ചു. എക്സ്ഷോറൂം 12.08 ലക്ഷം, 13.39 ലക്ഷം എന്ന നിരക്കിലാണ് ബൈക്കുകൾ എത്തിച്ചേർന്നിരിക്കുന്നത്.
Samayam Malayalam ducati supersport launched in india
രണ്ട് സൂപ്പർബൈക്കുകളുമായി ഡുക്കാട്ടി ഇന്ത്യയിൽ



937സിസി എൽ ട്വിൻ ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ ബൈക്കുകൾക്ക് കരുത്തേകുന്നത്. 110ബിഎച്ച്പിയും 93എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6 സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്, ടൂറിങ്, അർബൻ എന്നീ റൈഡിങ് മോഡുകളും ലഭ്യമാക്കിയിട്ടുണ്ട്.



ബോഷിന്‍റെ 9MP എബിഎസ്, ഡുക്കാട്ടി ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ഡുക്കാട്ടി സേഫ്റ്റി പാക്കിന്‍റെ ഭാഗമായി ഈ മോട്ടോർസൈക്കിളുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സിങ്കിൾ സൈഡ് അലൂമിനിയം സ്വിങ് ആംമുകളാണ് രണ്ട് ബൈക്കിനും നൽകിയിരിക്കുന്നത്. ബ്രേക്കിങ് നിർവഹണത്തിനായി മുന്നിൽ 320എംഎം ഡിസ്കും പിന്നിൽ 245എംഎം ഡിസ്കും നൽകിയിട്ടുണ്ട്. കാവസാക്കി നിഞ്ജ1000, സുസൂക്കി GSX-S1000F എന്നിവയാണ് ഈ ഡുക്കാട്ടി ബൈക്കുകൾക്ക് മുൻനിര എതിരാളികൾ.

Ducati SuperSport Launched in India

Italian superbike manufacturer Ducati has launched the SuperSport and SuperSport S in India with a price tag of Rs 12.08 lakh and 13.39 lakh respectively.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ