ആപ്പ്ജില്ല

എൻഡവറിന് ഒരു മാറ്റം അനിവാര്യമാണ്; ഫേസ്‍ലിഫ്റ്റുമായി ഫോർഡ്

ഏറെക്കാലമായി ഇഞ്ചോടിഞ്ച് പോരാടി നിൽക്കുന്ന ഫോർച്യൂണറിന് മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ എൻഡവറിന് ഒരു മാറ്റം കൂടിയേതീരു.

Samayam Malayalam 3 May 2018, 1:31 pm
എൻഡവറിന് ഒരു പുതുമ അനിവാര്യമായി വന്നിരിക്കുകയാണ്. ഏറെക്കാലമായി ഇഞ്ചോടിഞ്ച് പോരാടി നിൽക്കുന്ന ഫോർച്യൂണറിന് മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ എൻഡവറിന് ഒരു മാറ്റം കൂടിയേതീരു. അതിനാൽ ഒരു ഫേസ്‍ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോർഡ്. 'എവറസ്റ്റ്' എന്ന പേരിലായിരിക്കും ഫേസ്‍ലിഫ്റ്റ് പതിപ്പ് എത്തുക. ഈ വർഷം രണ്ടാം പകുതിയോടെ രാജ്യാന്തര വിപണികളിൽ എവറസ്റ്റ് അവതരിക്കുമെന്നാണ് റിപ്പോർട്ട്.
Samayam Malayalam ford endeavour facelift spied
എൻഡവറിന് ഒരു മാറ്റം അനിവാര്യമാണ്; ഫേസ്‍ലിഫ്റ്റുമായി ഫോർഡ്


അതിനുശേഷമായിരിക്കും ഇന്ത്യയിലേക്കുള്ള വരവ്. അടുത്തവർഷം ജനുവരിയിൽ തന്നെ ഇന്ത്യയിലെ അവതരണം നടക്കുമെന്ന് പ്രതീക്ഷിക്കാം. ഡിസൈനിൽ അടിമുടി മാറിയിട്ടായിരിക്കും പുതിയ എൻഡവർ എത്തുക. മുൻവശത്തെ ഗ്രില്ലിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതായിരിക്കും. അതുപോലെ ഫോഗ് ലാമ്പുകളുടെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ 6 സ്പോക്ക് അലോയ് വീലുകളും ഇടംതേടുന്നതായിരിക്കും.

പുറംമോടി വർധിപ്പിക്കുന്നതോടൊപ്പം അകത്തളത്തിലും പ്രധാന മാറ്റങ്ങൾ ഉൾക്കൊള്ളിക്കുന്നതായിരിക്കും. പുതിയ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എൻജിനായിരിക്കും ഫേസ്‍ലിഫ്റ്റ് എൻഡവറിന് കരുത്തേകുക. രണ്ട് ട്യൂണിങ് നിലയിലാണ് എൻജിനെ അവതരിപ്പിക്കുന്നത്. ഇതിൽ ഒറ്റ ടർബ്ബോ പതിപ്പ് 180 ബിഎച്ച്പിയും 420 എൻഎം ടോർക്കുമാണ് നൽകുന്നത്. അതേസമയം ഇരട്ട ടർബ്ബോ പതിപ്പ് 213 ബിഎച്ച്പിയും 500 എൻഎം ടോർക്കുമായിരിക്കും ഉല്പാദിപ്പിക്കുക. 10 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്സ്.

എന്നാൽ ഇന്ത്യൻ പതിപ്പിൽ നിലവിലെ എൻജിൻ തന്നെയാകും കരുത്തേകുക. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍, 3.2 ലിറ്റര്‍ അഞ്ചു സിലിണ്ടര്‍ ഡീസല്‍ എൻജിനുകളാണ് എന്‍ഡവറിൽ ലഭ്യമാക്കിയിരിക്കുന്നത്. എന്നിരുന്നാലും ബിഎസ് IV മാനദണ്ഡങ്ങൾ പാലിച്ചുള്ള എൻജിനുകളായിരിക്കും പുതിയ എൻഡവറിൽ സ്ഥാനംപിടിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ