ആപ്പ്ജില്ല

മുഖംമിനുക്കി ഫോർഡ് ഫ്രീസ്റ്റൈൽ നിരത്തിലേക്ക്

ചില്ലറ കോസ്മെറ്റിക് പരിഷ്കാരങ്ങളോടെയാണ് പുതിയ ഫ്രീസ്റ്റൈൽ എത്തുന്നത്

Samayam Malayalam 3 Oct 2018, 2:45 pm
ഉത്സവകാലം പ്രമാണിച്ച് ഫ്രീസ്റ്റൈൽ ക്രോസ് ഹാച്ച്ബാക്കിന്‍റെ പരിഷ്കരിച്ച പതിപ്പുമായി ഫോർഡ്. ചില്ലറ കോസ്മെറ്റിക് പരിഷ്കാരങ്ങളോടെയാണ് പുതിയ ഫ്രീസ്റ്റൈൽ എത്തുന്നത്. റൂബി റെഡ് നിറത്തിലുള്ള പുതിയ പെയിന്‍റ് സ്കീം, ബോഡി നിറത്തിലുള്ള മിറർ, ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകൾ എന്നിവയാണ് ശ്രദ്ധേയമായ മാറ്റങ്ങൾ. ഇക്കഴിഞ്ഞ ഏപ്രിലിൽ പുതുക്കിയ ഫ്രീസ്റ്റൈലിനെ അവതരിപ്പിച്ചപ്പോൾ മേൽപറഞ്ഞ ഫീച്ചറുകളൊന്നും ഉൾപ്പെടുത്തിയിരുന്നില്ല.
Samayam Malayalam sdcfwe


20,000 രൂപ വില വർധനവിലായിരുന്നു ഫോർഡ് പുതുക്കിയ ഫ്രീസ്റ്റൈലിനെ വിപണിയിൽ എത്തിച്ചത്. നിലവിൽ 5.23 ലക്ഷം രൂപ മുതൽ 7.89 ലക്ഷം രൂപ വരെയാണ് വില. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളാണ് ഫോർഡ് ഫ്രീസ്റ്റൈലിന് കരുത്തേകുന്നത്. 96ബിഎച്ച്പിയും 120 എൻഎം ടോർക്കുമാണ് 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്.

100 ബിഎച്ച്പിയും 215എൻഎം ടോർക്കുമാണ് 1.5 ലിറ്റർ 4 സിലിണ്ടർ ടിഡിസിഐ ഡീസൽ എൻജിൻ സൃഷ്ടിക്കുന്നത്. ഉത്സവകാലം പ്രമാണിച്ച് ആസ്പയർ ഫേസ്‍ലിഫ്റ്റ് മോഡലിനെ കൂടി വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഫോർഡ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ