ആപ്പ്ജില്ല

ജിഎസ്‍ടി; കാർ മേഖലയെ എങ്ങനെ ബാധിക്കും

കാറുകളുടെ വിഭാഗങ്ങൾക്ക് അതനുസരിച്ച് ചുമത്തപ്പെടുന്ന നികുതിയിലും വ്യത്യാസമുണ്ടായിരിക്കും.

TNN 27 Jun 2017, 5:22 pm
രാജ്യത്തൊട്ടാകെ ജൂലൈ ഒന്ന് മുതൽ ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്നതോടെ വാഹന വിലയിലും സാരമായ മാറ്റങ്ങൾ സംഭവിക്കും. നിലവിലുള്ള നികുതി പ്രകാരം കാറുകളുടെ എക്സ്ഷേറൂം വിലയിൽ എക്സൈസ് ടാക്സിനു പുറമെ വാറ്റ്, ഇൻഫ്രാസെസ് ചില സംസ്ഥാനങ്ങളിൽ ഗ്രീൻ സെസും ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്നതോടെ കാറുകൾക്കെല്ലാം 28 ശതമാനം അധിക നികുതി ചുമത്തപ്പെടുന്നതായിരിക്കും. കാറുകളുടെ വിഭാഗങ്ങൾക്ക് അതനുസരിച്ച് ചുമത്തപ്പെടുന്ന നികുതിയിലും വ്യത്യാസമുണ്ടായിരിക്കും.
Samayam Malayalam gst on cars whats getting cheaper and whats not
ജിഎസ്‍ടി; കാർ മേഖലയെ എങ്ങനെ ബാധിക്കും


ചെറു കാറുകൾ:

4 മീറ്ററിൽ താഴെ നീളവും 1.2ലിറ്ററിൽ കൂടാത്ത പെട്രോൾ എൻജിനും 1.5ലിറ്ററിൽ കൂടാത്ത ഡീസൽ എൻജിനുമുള്ള വാഹനങ്ങളാണ് ചെറു കാർ വിഭാഗത്തിൽപ്പെടുക. ചെറു കാറുകൾക്ക് നിലവിൽ 12.5 ശതമാനം എക്സൈസ് ഡ്യൂട്ടിയും 1 ശതമാനം ഇൻഫ്ര സെസുമാണ് ഈടാക്കുന്നത്. ഇതുകൂടാതെ ചില സംസ്ഥാനങ്ങളിൽ 12.5-14.5 ശതമാനം വാറ്റും ഈടാക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ മൊത്തത്തിലുള്ള നികുതി 26-28 ശതമാനമാണ്.

ജിഎസ്‍ടി പ്രകാരം ചെറു പെട്രോൾ കാറുകൾക്ക് 1 ശതമാനം അധിക സെസ് ഈടാക്കുന്നതായിരിക്കും. അതുപോലെ ഡീസൽ കാറുകൾക്ക് 28 ശതമാനം എന്ന അടിസ്ഥാനപരമായിട്ടുള്ള നികുതിക്ക് പുറമെ 3 ശതമാനം കൂടി ഏർപ്പെടുത്തും. റിനോ ക്വിഡ് STD 0.8 ലിറ്റർ പെട്രോൾ കാറിന് നിലവിലുള്ള ഡൽഹി എക്സ്ഷോറൂം വിലയായ 2.65 ലക്ഷം ജിഎസ്‍ടിക്ക് ശേഷം 2.71 ലക്ഷമായി ഉയരും. അതുപോലെ തന്നെ ചെറു ഡീസൽ കാറുകൾക്ക് 3 ശതമാനം അധികമേർപ്പെടുത്തി നികുതി 31 ശതമാനമായി വർധിപ്പിക്കും. അതായത് മാരുതി സുസുക്കി ഡിസയർ ഓട്ടോമാറ്റികിന്‍റെ നിലവിലുള്ള 7.76 ലക്ഷം വിലയോടൊപ്പം അധികമായി 21,000 രൂപ കൂടി നൽകേണ്ടതായി വരും.


മിഡ് സെഗ്മെന്‍റ് കാർ

4 മീറ്ററിലധികം നീളവും 1500സിസി എൻജിനുകളുമുള്ള കാറുകൾക്ക് 41.5 ശതമാനം നികുതിയാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. ജിഎസ്‍ടിക്ക് ശേഷം അത് 43 ശതമാനായി വർധിക്കും. ഉദാഹരണത്തിന് ദില്ലി എക്സ്ഷോറും 8.71 ലക്ഷം വിലയുള്ള ഹോണ്ട സിറ്റി കാറിന് ജിഎസ്‍ടിക്ക് ശേഷം എക്സഷോറൂം വിലയിൽ 9000 രൂപ അധികമായി നൽകേണ്ടി വരും.

ആഡംബര കാറുകൾ

ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്നതോടുകൂടി എല്ലാ കാറുകളുടെയും വിലയിൽ വർധനവുണ്ടാകില്ല. ഓഡി, ബിഎംഡബ്ല്യൂ തുടങ്ങിയ ആഡംബര കാറുകൾക്ക് ജൂലൈ 1 മുതൽ വിലകുറയുന്നതായിരിക്കും. നിലവിൽ 44.5 ശതമാനം നികുതിയാണ് ആഡംബരകാറുകൾക്ക് നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്‍ടി നിലവിൽ വരുന്നതോടുകൂടി സംഖ്യ 43 ശതമാനമായി കുറയും. 40.2 ലക്ഷം എക്സ്ഷോറൂം വിലയുള്ള ഓഡി എ4 കാറിന് 41,000 രൂപവരെ വില കുറയും.

എസ്‍യുവികൾ

ജിഎസ്‍ടിയുടെ യഥാർത്ഥ ജേതാക്കൾ എന്നുപറയാവുന്നത് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളായിരിക്കും. നിലവിൽ 48 ശതമാനം നികുതിയാണ് എസ്‍യുവികൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ജിഎസ്‍ടിക്ക് ശേഷം 28 ശതമാനത്തോടൊപ്പം 15 ശതമാനം സെസുമായിരിക്കും നൽകേണ്ടി വരിക. അതായത് മാനുവൽ ട്രാൻസ്മിഷനുള്ള ഡീസൽ ടൊയോട്ട ഫോർച്യൂണറിന്‍റെ വില ദില്ലി എക്സ്ഷോറൂം 28.26 ലക്ഷത്തിൽ നിന്ന് 27.21ലക്ഷമായി കുറയും.

GST on cars: What's getting cheaper and what's not

India is on the brink of its biggest ever tax reform - the Goods and Services Tax (GST).

ആര്‍ട്ടിക്കിള്‍ ഷോ