ആപ്പ്ജില്ല

ബിഎംഡബ്‌ള്യുവാണ് ടോവിനോയുടെ മെയിൻ; ഒപ്പം മിനിയും ഓഡി ക്യൂ7നും

കരിയറിന്റെ ആദ്യ ഘട്ടത്തിൽ കൂട്ടായിരുന്ന ഹോണ്ട സിറ്റി മുതൽ കഴിഞ്ഞ വർഷം വാങ്ങിയ മിനി സൈഡ്‌വാക്ക് എഡിഷൻ വരെ നീളുന്ന ടോവിനോ തോമസിന്റെ വാഹന ശേഖരം.

Samayam Malayalam 21 Jan 2021, 11:52 am
Samayam Malayalam happy birthday tovino thomas young mollywood stars garage has honda city to bmw 7 series
ബിഎംഡബ്‌ള്യുവാണ് ടോവിനോയുടെ മെയിൻ; ഒപ്പം മിനിയും ഓഡി ക്യൂ7നും
മോളിവുഡിലെ ന്യൂജെൻ നായക നിരയിലെ പ്രധാനിയാണ് ടൊവിനോ തോമസ്. 2012-ൽ പ്രഭുവിന്റെ മക്കൾ എന്ന സിനമയിലൂടെ മലയാള സിനിമ ലോകത്തെത്തിയ ഈ ഇരിങ്ങാലക്കുടക്കാരൻ്റെ വളർച്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. എന്ന് നിന്റെ മൊയ്‌ദീൻ, ഗപ്പി, ഗോദ, മയാനദി, തീവണ്ടി, ഉയരെ, ലൂക്ക, ഫോറൻസിക് എന്നിങ്ങനെ ഒരു പിടി പ്രേക്ഷകാഭിപ്രായം നേടിയ സിനിമകളിലൂടെ മലയാള സിനിമ ലോകത്തെ കണ്ണിലുണ്ണിയായി ടോവിനോ തോമസ്. മിന്നൽ മുരളി, വരവ്, കുറുപ്പ്, നാരദൻ എന്നിങ്ങനെ അര ഡസനോളം ടോവിനോ സിനിമകളാണ് അണിയറയിൽ തയ്യാറാവുന്നത്.

തിരക്ക് പിടിച്ച സിനിമാജീവിതത്തിൽ ടോവിനോയുടെ യാത്രകൾ ഫാസ്റ്റ് ആകുന്നത് ചില ആഡംബര കാറുകളാണ്. ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്‌ള്യുവാണ് ടോവിനോയുടെ ഇഷ്ട ബ്രാൻഡ് എന്നാണ് നടന്റെ വാഹന ശേഖരം വെളിപ്പെടുത്തുന്നത്. ബിഎംഡബ്‌ള്യുവിന്റെ ആഡംബര സെഡാനും അഡ്വഞ്ചർ ബൈക്കും സ്വന്തമായുള്ള ടോവിനോ അടുത്തിടെ ഒരു മിനി കാറും സ്വന്തമാക്കി. ബിഎംഡബ്‌ള്യുവിന് കീഴിലാണ് മിനി ബ്രാൻഡ് പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ഒരു മറ്റൊരു ജർമൻ ആഡംബര എസ്‌യുവിയും കരിയറിന്റെ ആദ്യ ഘട്ടത്തിൽ സ്വന്തമാക്കിയ ജാപ്പനീസ് സെഡാനും ടോവിനോയുടെ വാഹന ശേഖരത്തിലുണ്ട്. ടോവിയുടെ വാഹന ശേഖരം അടുത്തറിയാം.

ആദ്യം ഹോണ്ട സിറ്റി

കരിയറിന്റെ ആദ്യ ഘട്ടത്തിൽ ടോവിനോയുടെ കൂട്ട് ഹോണ്ട സിറ്റി ആയിരുന്നു. മറൂൺ നിറത്തിലുള്ള ഇപ്പോൾ വിപണിയിലുള്ള നാലാം തലമുറ സിറ്റിയുടെ 2017-ലെ ഫേസ്ലിഫ്റ്റിന് മുൻപുള്ള മോഡലാണ് ടോവിനോയുടേത്. കരിയറിന്റെ ആദ്യ കാലത്ത് വാങ്ങിയതാണെങ്കിലും ഹോണ്ട സിറ്റിയെ ഇപ്പോഴും ടോവിനോ കൈവിട്ടിട്ടില്ല. പ്രളയം ദുരിതം വിതച്ച സമയത് ദുരിതാശ്വാസക്യാംപിലേക്ക് അവശ്യ സാധനങ്ങളുമായി ടോവിനോയെത്തിയത് ഈ ഹോണ്ട സിറ്റിയിലിലാണ്. ഇന്ത്യയിൽ ഏറ്റവും വില്പനയുള്ള മിഡ്-സൈസ് സെഡാനുകളുലൊന്നാണ് ഹോണ്ട സിറ്റി. 119 പിഎസ് പവറും 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ i-VTEC പെട്രോൾ, 100 പിഎസ് പവറും 200എൻഎം ടോർക്കും നിർമിക്കുന്ന 1.5-ലിറ്റർ i-DTEC ഡീസൽ എന്നിങ്ങനെ രണ്ടു എൻജിൻ ഓപ്ഷനുകളാണ് ഹോണ്ട സിറ്റിക്ക്.

പിന്നെ ഓഡി ക്യൂ7

സിനിമയിൽ എത്തി നാല് വർഷം അഞ്ച് വർഷം പൂർത്തിയാക്കിയ 2017 -ലാണ് ടോവിനോ തന്റെ സ്വപ്നവാഹനമായ ഓഡിയുടെ ആഡംബര എസ്‌യുവി ക്യൂ7-നെ സ്വന്തമാക്കുന്നത്. കറുപ്പ് നിറത്തിലുള്ള ക്യൂ7-നുമൊത്തുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് പുത്തൻ എസ്‌യുവി സ്വന്തമാക്കിയ വിവരം ടോവിനോ ആരാധകരുമായി പങ്കിട്ടത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് സ്വപ്നംപോലും കാണാന്‍ സാധിക്കാത്ത നേട്ടമാണിതെന്നും, പുതിയ വാഹനം സ്വന്തമാക്കിയതിൽ അതീവ സന്തോഷമുണ്ടെന്നും താരം കുറിച്ചു. ടോവിനോ ക്യൂ7-നായി ഏകദേശം 80 ലക്ഷം രൂപയോളം ചിലവഴിച്ചിട്ടുണ്ട്.

കിടിലൻ ക്യൂ7-ന് കിടിലൻ നമ്പറും

കാത്തിരുന്ന് വാങ്ങിയ ക്യൂ7-ന് ഫാൻസി നമ്പറും ടോവിനോ സ്വന്തമാക്കി. ഇരിങ്ങാലക്കുട ആർടിഓ ഓഫീസിൽ രജിസ്റ്റർ ചെയ്ത ടോവിനോയുടെ ക്യൂ7-ന്റെ നമ്പർ KL 45 Q7. 245 ബിഎച്ച്പി പവറും 600 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2967 സിസി എൻജിനാണ് ക്യൂ7-ന്റെ ഹൃദയം. ഈ എൻജിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.1 സെക്കന്റ് മാത്രം മതിയായ ക്യൂ7-ന് മണിക്കൂറിൽ 234 കിലോമീറ്ററാണ് ഉയർന്ന വേഗത.


Also read: മക്കൾ സെൽവൻ വിജയ് സേതുപതി ഒരു ബിഎംഡബ്ല്യു ഫാൻ ആണ്

2019-ൽ ബിഎംഡബ്ല്യു വസന്തം

ആമി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, മാരി 2 എന്നിങ്ങനെ തിരക്ക് പിടിച്ച 2018-ന് ശേഷം പുതുവർഷം ടൊവിനോ തോമസ് ആഘോഷിച്ചത്. മേല്പറഞ്ഞ സിനിമകൾ നൽകിയ വമ്പൻ വിജയങ്ങൾ ആഘോഷമാക്കാന്‍ ഒന്നല്ല രണ്ട് ബിഎംഡബ്ല്യു വാഹനങ്ങളാണ് ടൊവിനോ ന്യൂ ഇയർ ഗിഫ്റ്റ് ആയി തനിക്ക് തന്നെ സമ്മാനിച്ചത്. ആദ്യത്തേത് ബിഎംഡബ്ല്യു കാർ ശ്രേണിയിലെ ആഡംബര സെഡാനായ 7 സീരീസും രണ്ടാമത്തേത് ഇരുചക്ര വാഹന ഡിവിഷൻ, ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ചെറു ബൈക്കായ ജി 310 ജിഎസ്സും.


Also read: സ്റ്റൈലിഷ് ആണ് ഹൃതിക് റോഷന്റെ ആഡംബര കാറുകളും

ബിഎംഡബ്ല്യു 7 സീരീസ്

ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ വാഹന ശ്രേണിയിലെ ഏറ്റവും വിലകൂടുതലുള്ള മോഡലുകളിൽ ഒന്നാണ് മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ്സിനോടും, ഓഡി എ8-നോടും മത്സരിക്കുന്ന 7 സീരീസ്. അഞ്ച് വേരിയന്റുകളിൽ ഇന്ത്യയിൽ ലഭ്യമായ ബിഎംഡബ്ല്യു 7 സീരീസിന്റെ ഏറ്റവും സ്‌പോർട്ടി വകഭേദം 730 എൽഡി എം-സ്പോർട്ട് ആണ് ടോവിനോ സ്വന്തമാക്കിയത്. 1.35 കോടി രൂപയാണ് ഈ മോഡലിന്റെ എക്‌സ്-ഷോറൂം വില. 265 എച്പി പവറും 620 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3 ലിറ്റർ ഡീസൽ എൻജിൻ ഹൃദയമായുള്ള 730 എൽഡി എം-സ്പോർട്ട് 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 6.2 സെക്കന്റ് മാത്രം മതി.


Also read: മലയാള സിനിമയിലെ നായകന്മാരുടെ ആഡംബര കാറുകൾ കണ്ടാലോ?

ബിഎംഡബ്ല്യു ജി 310 ജിഎസ്

7 സീരീസ് സ്വന്തമാക്കിയ അതേ ദിവസമാണ് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും വിലക്കുറവുള്ള ബൈക്കുകളിലൊന്നായ ജി 310 ജിഎസ്സും ടോവിനോ വാങ്ങിയത്. കോസ്മിക് ബ്ലാക്ക് നിറത്തിലുള്ള ടോവിനോയുടെ ജി 310 ജിഎസ്സിന് 3.49 ലക്ഷം ആണ് എക്‌സ്‌ഷോറൂം വില. 34 ബിഎച്ച്പി കരുത്തും 28 എന്‍എം ടോർക്കും നിർമിക്കുന്ന 313 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനുള്ള ബിഎഡബ്ല്യു ജി 310 ജിഎസ് ഒരു അഡ്വെഞ്ചർ ബൈക്ക് ആണ്. മണിക്കൂറിൽ 143 കിലോമീറ്റർ ആണ് പരമാവധി വേഗത. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർ ആയ ഇവിഎം ഓട്ടോക്രാഫിറ്റിൽ നിന്നാണ് രണ്ട് ബിഎംഡബ്ല്യു വാഹനങ്ങളും ടോവിനോ വാങ്ങിയത്.

​മിനി സൈഡ്‌വാക്ക് എഡിഷൻ

ബ്രിട്ടീഷ് കൾട്ട് ബ്രാൻഡായ മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ ആണ് ടോവിനോ ഏറ്റവും ഒടുവിൽ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി 15 യൂണിറ്റുകൾ മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിലൊന്നാണ് ടോവിനോ സ്വന്തമാക്കിയിരിക്കുന്നത്. ഡീപ് ലഗുണ മെറ്റാലിക് എക്സ്റ്റീരിയർ നിറം ഹൈലൈറ്റായ മിനി കൺവർട്ടബിൾ സൈഡ്‌വാക്ക് എഡിഷന് 44.90 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. മടക്കി വയ്ക്കാവുന്ന സോഫ്റ്റ് ടോപ്പിന് പ്രത്യേക ഡിസൈൻ പാറ്റേൺ, പ്രത്യേകം ഡിസൈൻ ചെയ്ത 17-ഇഞ്ച് ടു-ടോൺ അലോയ് വീലുകൾ, ഫെൻഡറിൽ ഇൻഡിക്കേറ്ററുകൾക്ക് അടുത്തായി 'Sidewalk' ഗ്രാഫിക്സ്, ബോണറ്റ് സ്ട്രൈപ്പുകൾ എന്നിവയാണ് മിനി കൺവർട്ടബിൾ സൈഡ്‌വാക്ക് എഡിഷന്റെ മറ്റുള്ള സവിശേഷതകൾ.

ആന്ത്രസൈറ്റ് ലെതർ സീറ്റുകൾക്ക് ഡാർക്ക് പെട്രോൾ ബ്ലൂ, മഞ്ഞ നിറങ്ങളിലുള്ള പൈപ്പിങ് ആണ് ഇന്റീരിയറിൽ ആകർഷണം. ഡാഷ്‌ബോർഡിലും ഡോർ പാഡുകളിലും ഡാർക്ക് പെട്രോൾ ബ്ലൂ ഡീറ്റൈലിങ്ങുണ്ട്. 192 എച്ച്പി പവറും, 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-പെട്രോൾ എൻജിൻ ആണ് മിനി കൺവർട്ടബിൾ സൈഡ്‌വാക്ക് എഡിഷന്റെ ഹൃദയം.

ഇന്ത്യയ്ക്കായി 15 സൈഡ്‌വാക്ക് എഡിഷൻ മാത്രം

View this post on Instagram A post shared by 𝙑𝙄𝙎𝙃𝙉𝙐 𝘾𝙐𝙏𝙕 (@framehuts.bgm)

ആര്‍ട്ടിക്കിള്‍ ഷോ