ആപ്പ്ജില്ല

ഹോണ്ട സിബി ഹോർണറ്റ് 160R,സിബിആർ 250R ബൈക്കുകളുടെ വില വർധിച്ചു

പുതുതായി അവതരിച്ച സിബി ഹോർണറ്റ് 160R, സിബിആർ 250R ബൈക്കുകളുടെ വില വർധിപ്പിച്ച് ഹോണ്ട.

Samayam Malayalam 30 May 2018, 11:05 am
പുതുതായി അവതരിച്ച സിബി ഹോർണറ്റ് 160R, സിബിആർ 250R ബൈക്കുകളുടെ വില വർധിപ്പിച്ച് ഹോണ്ട. അഞ്ഞൂറു രൂപ വീതം വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചില്ലറ കോസ്മെറ്റിക് പരിവർത്തനങ്ങളോടെയും പുതിയ ഫീച്ചറുകളുമായാണ് ഹോണ്ട ഈ രണ്ട് ബൈക്കുകളുടെയും പുത്തൻ പതിപ്പിനെ അവതരിപ്പിച്ചത്.
Samayam Malayalam honda-cbr-250r-front-profile-1527573614


84,675 രൂപ പ്രൈസ് ടാഗിൽ എത്തിയ സിബി ഹോർനെറ്റ് 160 R ന് ഇപ്പോൾ 85,234 രൂപയാണ് വില. അതെ സമയം ടോപ്പ് എൻഡ് എബിഎസ് സീലക്സിന്‍റെ വില 92,675 രൂപയിൽ നിന്നും 93,234 രൂപയായി വർധിച്ചു. 1,63,584 ലക്ഷം പ്രൈസ് ടാഗിൽ എത്തിയ സിബിആർ 250R സ്റ്റാൻഡേർഡ് വേരിയന്‍റിന് 1,64,143 ലക്ഷം രൂപയാണ് വില. എബിഎസ് പതിപ്പിന് 1,93,107 രൂപയിൽ നിന്നും 1,93,666 രൂപയായി ഉയർന്നു. എല്ലാ വിലകളും ഡൽഹി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

എൽഇഡി ഹെഡ് ലാമ്പ്, ഹസാർഡ് ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തി പരിഷ്കരിച്ച പതിപ്പാണ് 2018 സിബി ഹോർണറ്റ് 160R.സിങ്കിൾ ചാനൽ എബിഎസിന്‍റെ പിന്തുണയോടെ പുതിയ ഗ്രാഫിക്സുകളാണ് മറ്റൊരു പുതുമ. 15.4 ബിഎച്ച്പിയും 14.76 എൻഎം ടോർക്കും നൽകുന്ന 163 സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഹോർണറ്റ് 160R ന് കരുത്തേകുന്നത്.

എൽഇഡി ഹെഡ് ലാമ്പ്, പുതിയ ഗ്രാഫിക്സ്, പുതിയ കളർ, ടു ചാനൽ എബിഎസ് എന്നീ പുതുമകളാണ് സിബിആർ 250R കൈവരിച്ചിരിക്കുന്നത്. 26.5 ബിഎച്ച്പിയും 22.9 എൻഎം ടോർക്കും നൽകുന്ന 249 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് സിബിആർ 250R ന്‍റെ കരുത്ത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ