ആപ്പ്ജില്ല

ഹോണ്ട സിബിആർ 650Fന്‍റെ വില വൻതോതിൽ കുറച്ചു

ഹോണ്ട സിബിആർ 650Fന് നിരവധി ആരാധകരുണ്ടെങ്കിലും വിലയുടെ അടിസ്ഥാനത്തിൽ വിപണിയിൽ മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല.

TNN 9 Jun 2017, 12:57 pm
ഹോണ്ട സിബിആർ 650Fന്‍റെ വില വൻതോതിൽ കുറച്ചു. 7.30 ലക്ഷം പ്രൈസ് ടാഗിൽ എത്തിയ സിബിആർ 650Fന് വിലയുടെ പശ്ചാത്തലത്തിൽ ആരാധകരെ ആകർഷിക്കാൻ കഴിയാതെ പോയതിനാലാണ് കമ്പനിയുടെ ഈ നീക്കം. ഹോണ്ട സിബിആർ 650Fന് നിരവധി ആരാധകരുണ്ടെങ്കിലും വിലയുടെ അടിസ്ഥാനത്തിൽ വിപണിയിൽ മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. ദില്ലി എക്സ്ഷോറൂം 6,57,620 രൂപയ്ക്കാണ് നിലവിൽ ഈ ബൈക്ക് ലഭ്യമായിട്ടുള്ളത്. പുതുക്കിയ വില വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
Samayam Malayalam honda cbr650f now gets a massive price cut
ഹോണ്ട സിബിആർ 650Fന്‍റെ വില വൻതോതിൽ കുറച്ചു


649 സിസി ലിക്വിഡ്-കൂള്‍ഡ് ഫോര്‍-സിലിണ്ടര്‍ എൻജിനാണ് സിബിആർ 650Fന് കരുത്തേകുന്നത്. 85 ബിഎച്ച്പിയും 63എൻഎം ടോർക്കും നൽകുന്ന ഈ എൻജിനിൽ 6 സ്പീഡ് ഗിയർബോക്സും നൽകിയിട്ടുണ്ട്. എൽഇഡി ഹെഡ് ലൈറ്റും, പുത്തൻ കളർ ഷെയ്ഡും, ബിഎസ് IV പശ്ചാത്തലത്തിലുള്ള എൻജിനുമായി സിബിആർ 650Fന്‍റെ പുതിയ പതിപ്പിനെ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട. അടുത്ത മാസം ആദ്യമായിരിക്കും സിബിആർ 650Fന്‍റെ 2017 മോഡലിന്‍റെ അവതരണമുണ്ടാവുക. 21 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ബിഎസ് IV എൻജിനിൽ എത്തുന്ന സിബിആര്‍ 650Fന് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

Honda CBR650F Now Gets A Massive Price Cut

One of the most practical middleweight motorcycles available in India is the Honda CBR650F.

ആര്‍ട്ടിക്കിള്‍ ഷോ