ആപ്പ്ജില്ല

ഹോണ്ടയുടെ സ്പോര്‍ട്ടി കാർ, 'ഹോണ്ട WR-V' കൊച്ചിയില്‍

പുതുമയുള്ള സ്പോർട്ടി ലൈഫ്സ്റ്റൈൽ വാഹനമാണ് WR-V

TNN 22 Mar 2017, 4:04 pm
കൊച്ചി: പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ പുതിയ മോഡല്‍ ഹോണ്ട ഡബ്ല്യുആര്‍-വി (WR-V) കൊച്ചിയില്‍ അവതരിപ്പിച്ചു. പുതുമ നിറഞ്ഞ സ്‌പോര്‍ട്ടി ലൈഫ്‌സ്റ്റൈല്‍ വാഹനമായ WR-V ഹോണ്ട ജാസ് പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്.
Samayam Malayalam honda launches sporty lifestyle honda wr v in kerala
ഹോണ്ടയുടെ സ്പോര്‍ട്ടി കാർ, 'ഹോണ്ട WR-V' കൊച്ചിയില്‍


സ്‌പോര്‍ട്ടി എക്‌സ്റ്റീരിയര്‍ ഡിസൈന്‍, വിസ്തൃതിയുള്ള ഉള്‍വശം, ഇന്ധനക്ഷമത, സുരക്ഷ സംവിധാനങ്ങള്‍ എന്നിവയുടെ കൂടിച്ചേരലാണ് ഡബ്ല്യുആര്‍-വിയുടെ പ്രത്യേകതയെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.

ഇന്ത്യയിലെയും ജപ്പാനിലെയും ഹോണ്ട റിസര്‍ച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് വിഭാഗങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ ആദ്യത്തെ വാഹനമാണ് ഇത്.


കൊച്ചിയിൽ ഹോണ്ട WR-V പുറത്തിറക്കിയപ്പോൾ

സ്റ്റൈലിഷും കംഫര്‍ട്ടബിളും പ്രീമിയം ഫീച്ചറുകളുമുള്ള കോംപാക്ട് വാഹനങ്ങള്‍ക്ക് അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ വലിയ ഡിമാന്‍ഡാണുള്ളതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞു.

രണ്ട് വേരിയന്‍റുകളില്‍ പെട്രോള്‍, ഡീസല്‍ മോഡലുകളിലായാണ് കാര്‍ എത്തുന്നത്. 7,90,500 രൂപ മുതലാണ് കൊച്ചി എക്‌സ് ഷോറൂം വില.

Honda launches Sporty Lifestyle ‘Honda WR-V' in Kerala

Honda Cars India, today introduced its much-anticipated new model, Honda WR-V in Kerala market.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ